എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ് ന്യൂസീലൻഡിൽ ബിസിനസ് ചെയ്യുന്ന അരുൺ പോളിന്റെയും കുടുംബത്തിന്റെയും വീട്. വ്യത്യസ്തത ഉള്ള പ്ലാനും എലിവേഷനും ആയിരുന്നു വീട്ടുകാരുടെ ആവശ്യം. പല തട്ടുകളായി ചെരിഞ്ഞു കിടന്ന ഭൂമി ആയിരുന്നു. അതിനെ റോഡിനനുസരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ് ന്യൂസീലൻഡിൽ ബിസിനസ് ചെയ്യുന്ന അരുൺ പോളിന്റെയും കുടുംബത്തിന്റെയും വീട്. വ്യത്യസ്തത ഉള്ള പ്ലാനും എലിവേഷനും ആയിരുന്നു വീട്ടുകാരുടെ ആവശ്യം. പല തട്ടുകളായി ചെരിഞ്ഞു കിടന്ന ഭൂമി ആയിരുന്നു. അതിനെ റോഡിനനുസരിച്ചു ക്രമീകരിച്ചു. എലിവേഷൻ വിക്ടോറിയൻ ശൈലിയിൽ രൂപകൽപന ചെയ്തു. പലതട്ടുകളായി ചരിഞ്ഞ മേൽക്കൂരയാണ് എലിവേഷനിലെ ആകർഷണം.

വീടിന്റെ ഓരോ നിർമാണഘട്ടത്തിലും ഗൃഹനാഥൻ വാട്സാപ്, ബോട്ടിം തുടങ്ങിയ ആപ്പുകളിലൂടെയായിരുന്നു വീടുപണി മേൽനോട്ടം നിർവഹിച്ചത്. വീട് പൂർത്തിയായശേഷമാണ് നേരിൽകാണുന്നത്.

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറി, കോമൺ ബാത്റൂം, സ്റ്റെയർകേസ്, സ്റ്റഡി ഏരിയ എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഉള്ളത്. എല്ലാ കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ഫോർമൽ ലിവിങ് സ്വകാര്യതയോടെ ചിട്ടപ്പെടുത്തി. ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. അതിനാൽ അകത്തേക്ക് കയറുമ്പോൾ വിശാലത അനുഭവപ്പെടുന്നു. ജിപ്സം ഫോൾസ് സീലിങ്, എൽഇഡി ലൈറ്റിങ് ചെയ്ത് അകത്തളം അലങ്കരിച്ചിട്ടുണ്ട്.

മറൈൻ പ്ലൈവുഡ് + മൾട്ടിവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.

വീട്ടുകാർ വിദേശത്തായതുകൊണ്ട് ലാൻഡ്‌സ്‌കേപ്പ് ജോലികൾ അധികം ചെയ്തിട്ടില്ല. കോമ്പൗണ്ട് വോളിൽ, ഗ്രിൽ വർക്ക് മിക്സ് ചെയ്തു. മുറ്റം പേവിങ് സ്റ്റോൺ വിരിച്ചു ഭംഗിയാക്കി. 

ADVERTISEMENT

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ ഒരു വീട് സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ. 

Project Facts 

Location: Elanji, Ernakulam 

ADVERTISEMENT

Plot -60 cent

Area -2900 Sqft

Owner: Arun Paul 

Interior & Architectural Designer: Arundas V

ARN DESIGN, Kottayam

Year of Completion: 2022 April

English Summary- Colonial House of NRI Couple- Veedu Magazine Malayalam