15 ലക്ഷത്തിന് കടമില്ലാത്ത, സമാധാനമുള്ള വീട്
തൃശൂർ കോടാലി എന്ന സ്ഥലത്താണ് ആരോഗ്യവകുപ്പിലെ ജീവനക്കാരനായ സിനോജിന്റെയും കുടുംബത്തിന്റെയും ചെറിയ വീട്. ഒരാളുടെ വരുമാനത്തിൽ കഴിയുന്ന ചെറിയ കുടുംബത്തിന് അധികസാമ്പത്തികബാധ്യത വരുത്താതെ വീടൊരുക്കി എന്നതാണ് ഈ വീടിന്റെ പ്രസക്തി. ചെലവ് കുറഞ്ഞ പ്രകൃതിസൗഹൃദ വീടുകളുടെ പ്രചാരകരായ കോസ്റ്റ്‌ഫോഡിലെ ഡിസൈനർ

തൃശൂർ കോടാലി എന്ന സ്ഥലത്താണ് ആരോഗ്യവകുപ്പിലെ ജീവനക്കാരനായ സിനോജിന്റെയും കുടുംബത്തിന്റെയും ചെറിയ വീട്. ഒരാളുടെ വരുമാനത്തിൽ കഴിയുന്ന ചെറിയ കുടുംബത്തിന് അധികസാമ്പത്തികബാധ്യത വരുത്താതെ വീടൊരുക്കി എന്നതാണ് ഈ വീടിന്റെ പ്രസക്തി.
ചെലവ് കുറഞ്ഞ പ്രകൃതിസൗഹൃദ വീടുകളുടെ പ്രചാരകരായ കോസ്റ്റ്‌ഫോഡിലെ ഡിസൈനർ ശാന്തിലാലാണ് ഈ വീട് രൂപകൽപന ചെയ്തത്. പഴയ വീട് അഴിച്ചെടുത്ത് പരമാവധി നിർമാണസാമഗ്രികൾ പുനരുപയോഗിച്ചു. അതിനാൽ ഈയിനത്തിൽ ചെലവ് കുറയ്ക്കാൻ സാധിച്ചു. പ്രാദേശികമായ നിർമാണസാമഗ്രികൾ (വെട്ടുകല്ല്, മണ്ണ്, ഓട്) ഉപയോഗിച്ചതും ചെലവ് കുറയ്ക്കാൻ സഹായകരമായി.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ഒരു അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം എന്നിവയാണ് 1150 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
കരിങ്കല്ല് ഉപയോഗിച്ച് അടിത്തറ പണിതു. ചുവരുകൾ വെട്ടുകല്ലിലാണ്. സിമന്റിനുപകരം കുമ്മായവും മണ്ണും ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് ഭിത്തി പോയിന്റ് ചെയ്തത്. മേൽക്കൂര കുറച്ചിട ഫില്ലർ സ്ളാബ് ശൈലിയിൽ ഓടുവച്ചുവാർത്തു. ബാക്കി ഭാഗം മരം ഉപയോഗിച്ച് കഴുക്കോൽകൂട് നിർമിച്ചശേഷം ഓടുമേഞ്ഞു.
വീടിന്റെ അകംഭിത്തികൾ പ്ലാസ്റ്റർ ചെയ്തത് മണ്ണും കുമ്മായവും കുഴച്ച മിശ്രിതമുപയോഗിച്ചാണ്. വളരെ ചെറിയ അളവിലേ സിമന്റ്, പെയിന്റ് വേണ്ടിവന്നിട്ടുള്ളൂ. മാത്രമല്ല മഡ് പ്ലാസ്റ്ററിങ് മൂലം വീടിനുള്ളിൽ ഉച്ചയ്ക്കും സുഖകരമായ തണുപ്പ് നിലനിൽക്കുന്നു.
13 ലക്ഷം രൂപയാണ് കയ്യിൽ ഉണ്ടായിരുന്നത്. നിർമാണസാമഗ്രികളുടെ വർധന മൂലം രണ്ടുലക്ഷം കൂടി അധികം ചെലവായി. അങ്ങനെ 15 ലക്ഷം രൂപയ്ക്ക് കടമില്ലാത്ത, സമാധാനമുള്ള വീട് സഫലമായതിന്റെ സന്തോഷത്തിലാണ് സിനോജും കുടുംബവും.
ഭവനനിർമാണ ചെലവുകൾ റോക്കറ്റുപോലെ കുതിക്കുന്ന ഈ കാലത്ത് മനസ്സുവച്ചാൽ പ്രകൃതിസൗഹൃദമായി ചെലവ് കുറഞ്ഞ വീടുകൾ സാധ്യമാണ് എന്നുതെളിയിക്കുകയാണ് ഈ സ്വപ്നഭവനം.
Project facts
Location- Kodali, Thrissur
Owner- Sinoj
Area- 1150 Sq.ft
Budget- 15 Lakhs
Designer- Santhilal
Costford, Thriprayar
English Summary- Cost Effective Eco friendly House- Veedu Magazine Malayalam