കണ്ണൂർ അണിയാരത്താണ് അൻവർ സാദത്തിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിൽ 3045 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഹാൾ, ഡൈനിങ്, ഓപ്പൺ കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ഹാൾ എന്നിവയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ അണിയാരത്താണ് അൻവർ സാദത്തിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിൽ 3045 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഹാൾ, ഡൈനിങ്, ഓപ്പൺ കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ഹാൾ എന്നിവയുണ്ട്. മെസനൈൻ (mezzaine) ഫ്ലോർ ശൈലിയിൽ കാർപോർച്ചിന് മുകളിലായി ഫാമിലി ലിവിങ് സെറ്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

സിറ്റൗട്ടിൽനിന്ന് കയറുന്നത് ഡബിൾ ഹൈറ്റിൽ ഉള്ള ഫോർമൽ ലിവിങ്ങിലേക്കാണ്. കളർ സെലക്‌ഷൻ കൊണ്ടും ലൈറ്റിങ് കൊണ്ടും വീടിന്റെ ഇന്റീരിയർ വളരെ ഭംഗിയായി ഒരുക്കിയിട്ടുണ്ട്. ഫോർമൽ ലിവിങ് റൂമും ഹാളും തമ്മിൽ CNC പാർട്ടീഷൻ കൊണ്ട് വേർതിരിച്ച് സ്വകാര്യതയേകി.

ചുമരിലുള്ള പാനലിങ്, മറ്റ് ഇന്റീരിയർ വർക്കുകൾ മൾട്ടിവുഡിലാണ് ചെയ്തത്. ഹാളിലുള്ള വുഡൻ സ്‌റ്റെയർകേസ്, വീടിന്റെ വലതുവശത്തെ മുറ്റത്തേക്കുള്ള സ്ലൈഡിങ് ഡോർ എന്നിവ വീടിന്റെ ഇന്റീരിയർ ആകർഷമാകുന്നു. സ്‌റ്റെയർ ഏരിയയിലെ സീലിങ്ങിലുള്ള ഷാൻലിയർ അകത്തളത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. 

വലിയ ജാലകങ്ങൾ വീടിന്റെ അകത്തളത്തിൽ വെളിച്ചവും വായുസഞ്ചാരവും സമൃദ്ധമായി എത്തിക്കുന്നു. മുകളിലെ സ്ലൈഡിങ് ഫോൾഡിങ് ഡോർ വഴി ബാൽക്കണിയിലേക്ക് കയറാം. ഈ സ്ലൈഡിങ് ഡോർ, തുറന്നിട്ടാൽ അനുബന്ധമായുള്ള ഫാമിലി ലിവിങ്, ഒരു വലിയ ഹാൾ പോലെ ഉപയോഗിക്കാം. കൂടാതെ ഇതുവഴി  ഇരുനിലകളിലേക്കും നന്നായി വെളിച്ചം നിറയുന്നു.

ഉപയുക്തതയ്ക്ക് പ്രാധാന്യമേകിയാണ് ഓപ്പൺ കിച്ചൻ ഡിസൈൻ. മൂന്ന് പേർക്ക് ഇരിക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്. 

ADVERTISEMENT

ഓരോ കിടപ്പുമുറിയും വ്യത്യസ്ത കളർതീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുമുണ്ട്.

ഭംഗിയായി ചിട്ടപ്പെടുത്തിയ ലാൻഡ്സ്കേപ്പിങ് വീടിന് പിന്തുണയേകുന്നു. ബാംഗ്ലൂർ സ്റ്റോണും ഗ്രാസും ഇടകലർത്തിയാണ് ഇതൊരുക്കിയത്. ഡ്രൈവ് വേയിൽ കോബിൾ സ്‌റ്റോൺ വിരിച്ചു. ലാൻഡ്‌സ്‌കേപ്പിലുള്ള പനകളും മറ്റു ചെടികളും വീടിന്റെ ഭംഗി വർധിപ്പിക്കുന്നു.

Project facts

ADVERTISEMENT

Location- Aniyaram, Kannur

Owner- Anwar Sadath

Area- 3045 Sq.ft

Design- Shibin, Mehnas

English Summary- Contemporary House- Veedu Magazine Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT