ഒരുനിലയിൽ ഒരു സ്വർഗം
ഹരിതാഭമായ ചുറ്റുപാടുകൾക്കുനടുവിൽ ഒറ്റനിലയിൽ നിലകൊള്ളുന്ന മനോഹരമായ വീട്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഒരുനിലയെങ്കിലും പ്ലോട്ടിന്റെ കിടപ്പനുസരിച്ച് രണ്ട് തട്ടുകളായാണ് വീട് പണിതത്. സാധാരണ വീടിനെക്കാൾ റൂഫ് ഹൈറ്റ് നൽകിയാണ് വീടിന്റെ നിർമാണം. ഗൃഹനാഥന്റെ മാതാപിതാക്കളും

ഹരിതാഭമായ ചുറ്റുപാടുകൾക്കുനടുവിൽ ഒറ്റനിലയിൽ നിലകൊള്ളുന്ന മനോഹരമായ വീട്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഒരുനിലയെങ്കിലും പ്ലോട്ടിന്റെ കിടപ്പനുസരിച്ച് രണ്ട് തട്ടുകളായാണ് വീട് പണിതത്. സാധാരണ വീടിനെക്കാൾ റൂഫ് ഹൈറ്റ് നൽകിയാണ് വീടിന്റെ നിർമാണം.
ഗൃഹനാഥന്റെ മാതാപിതാക്കളും സഹോദരനും പുതിയ വീട് നിൽക്കുന്ന പ്ലോട്ടിന്റെ മുകളിലുള്ള വീട്ടിലാണ് താമസിക്കുന്നത്.
ഡ്രൈവ് വേയിൽ ബാംഗ്ലൂർ സ്റ്റോൺ പതിച്ചു. മറ്റിടങ്ങളിൽ മണലും പേൾ ഗ്രാസും കൊണ്ട് മനോഹരമാക്കി. ചുറ്റുമുള്ള ഫലവൃക്ഷങ്ങൾ ലാൻഡ്സ്കേപ്പിന് മനോഹാരിത കൂട്ടുന്നു.
പ്രധാന കാർ പോർച്ച് ഡിസൈൻ ചെയ്തിരിക്കുന്നത് ഗസ്റ്റ് ഏരിയ ആയിട്ടാണ്. അതിഥികൾക്കായി ഒരു ഗസ്റ്റ് ലിവിങ് റൂമും അതിനോട് ചേർന്നുതന്നെ ഒരു ഗസ്റ്റ് ബെഡ് റൂം കൂടി ഉൾപെടുത്തിയിരിക്കുന്നു. വീട്ടിലെ വാഹനം പാർക്ക് ചെയ്യാനായി മുകൾത്തട്ടിൽ സൗകര്യം ഉണ്ട്. ഈ കാർ പോർച്ചിൽ നിന്നു പ്രവേശിക്കുന്നത് വിശാലമായ ഓപ്പൺ സ്‌പേസിലേക്കാണ്. ഫാമിലി ലിവിങ്, ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി ഒരുക്കി.
വീട്ടുകാർ ദുബായിൽ താമസമായതിനാൽ ദുബായ് മാളിലെ പ്രശസ്തമായ വാട്ടർഫാൾ ഓർമിപ്പിക്കുംവിധം ഒരു മിനിയേച്ചർ വാട്ടർഫാൾ ഒരുക്കിയിട്ടുണ്ട്. ഫോർമൽ ലിവിങ്ങിൽ ഒരു വാട്ടർ ബോഡി നൽകി മനോഹരമാക്കിയിട്ടുണ്ട്.
വിട്രിഫൈഡ് ടൈൽസാണ് തറയിൽ കൂടുതലും വിരിച്ചത്. വരാന്തയിൽ ഗ്രാനൈറ്റ് വിരിച്ചു.
വിശാലമായ 8 സീറ്റർ ഡൈനിങ് ടേബിൾ സെറ്റ് വീട്ടുകാരുടെ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്തെടുത്തതാണ്.
ഫാമിലി ലിവിങ്ങിന് മാറ്റുകൂട്ടുന്നത് 7 സീറ്റർ L ഷേപ്പ്ഡ് സോഫയാണ്. ഫാമിലി ലിവിങ്ങിൽ നിന്ന് പ്രവേശിക്കുംവിധമാണ് മൂന്നു കിടപ്പുമുറികൾ. ബേവിൻഡോകളാണ് കിടപ്പുമുറികളിലെ ഹൈലൈറ്റ്. ഗസ്റ്റ് ബെഡ്‌റൂമിൽ നിന്ന് പുറത്തേക്ക് ഒരു വാതിൽ നൽകി അതിന് ഒരു പാറ്റിയോ സ്‌പേസ് ഒരുക്കിയിരിക്കുന്നു. സായാഹ്നങ്ങളിൽ ഒരു കൂട്ടായ്മക്ക് ഇതുപകരിക്കും. ഫ്ലോർ ടു സീലിങ് ഷെൽഫുകൾ നൽകി എല്ലാ കിടപ്പുമുറികളിലും പരമാവധി സ്റ്റോറേജ് ഉറപ്പാക്കി.
സ്ഥിരതാമസം ഇല്ലാത്തതിനാൽ വീട്ടുകാർക്ക് ഒരു കിച്ചൻ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. അതനുസരിച്ചു ഒരു വർക്കിങ് കിച്ചനും അതിനോട് ചേർന്ന് സ്റ്റോർ റൂമും ക്രമീകരിച്ചിരിക്കുന്നു. മൾട്ടിവുഡിൽ കിച്ചൻ ക്യാബിനറ്റ് ഒരുക്കി.
വീടിന്റെ ഭംഗി വർധിപ്പിക്കുന്നതിൽ എക്സ്റ്റീരിയർ ലൈറ്റിങ് പ്രധാനപങ്കുവഹിക്കുന്നു. നിർമാണസമയത്തുതന്നെ ലേഔട്ട് പ്ലാൻ ചെയ്ത് കോൺക്രീറ്റിൽ ക്രമീകരിച്ചിരുന്നു. അതിനാൽ വീടിന്റെ എക്സ്റ്റീരിയർ ലൈറ്റ്‌സ് എല്ലാം റൂഫിൽനിന്ന് സ്പോട് ലൈറ്റ് ആയി ക്രമപ്പെടുത്തിയിരിക്കുന്നു.
Project facts
Location - Kanjirapally
Plot -50 cent
Area -3470 sq.ft.
Design - Binoy Mathew
Owner - Manuel George & Rose Preena
Photography - Jacob Zacharia
English Summary- Simple Elegant Kerala House- Veedu Magazine Malayalam