ലളിതം, സുന്ദരം; ആരും കൊതിക്കുന്ന വീട്; വിഡിയോ
മലപ്പുറം താനൂരിൽ വിശ്രമജീവിതം ആസ്വദിക്കാൻ ലളിതസുന്ദരമായ വീട് പണിത വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഈ വീട്ടിൽ ഞാനും ഭാര്യയും മാത്രമാണുള്ളത്. അതിനാൽ ചെറിയൊരു വീടായിരുന്നു ആഗ്രഹം. ഒരുനില വീടാണെങ്കിലും പുറമെ കാണുമ്പോൾ ഇരുനില വീട് പോലെതോന്നും. എലിവേഷന്റെ ഒരുഭാഗം ഉയരംകൂട്ടി മേൽക്കൂര നിർമിച്ച്

മലപ്പുറം താനൂരിൽ വിശ്രമജീവിതം ആസ്വദിക്കാൻ ലളിതസുന്ദരമായ വീട് പണിത വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
ഈ വീട്ടിൽ ഞാനും ഭാര്യയും മാത്രമാണുള്ളത്. അതിനാൽ ചെറിയൊരു വീടായിരുന്നു ആഗ്രഹം. ഒരുനില വീടാണെങ്കിലും പുറമെ കാണുമ്പോൾ ഇരുനില വീട് പോലെതോന്നും. എലിവേഷന്റെ ഒരുഭാഗം ഉയരംകൂട്ടി മേൽക്കൂര നിർമിച്ച് ഓടിട്ടതോടെയാണ് ഇത് സാധ്യമായത്. വീടിന്റെ പുറമേയുള്ള ഹൈലൈറ്റ് ഇതിന്റെ ഗേറ്റും കോംപൗണ്ട് വാളുമാണ്. റോഡിൽ നിന്നും ഉയർത്തിയാണ് ഞങ്ങൾ ഫൗണ്ടേഷൻ ചെയ്തത്. കോമ്പൗണ്ട് വാൾ വെട്ടുകല്ലിൽ പടുത്ത് ഗ്രൈന്റ് ചെയ്ത് ഇതിന്റെ പ്രതലം കംപ്ലീറ്റ് സമതലമാക്കിയെടുത്തു. പെയിന്റ് വർക്കോ പോളിഷ് വർക്കോചെയ്തില്ല.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഈ വീടിന്റെ എടുത്തുപറയാവുന്ന ഹൈലൈറ്റ് അതിന്റെ എക്സ്റ്റീരിയർ വാളും സിറ്റൗട്ടുമാണ്. ക്ലാഡിങ് ടൈൽ വയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ കാലക്രമേണ അതിന്റെ ക്ലാരിറ്റി കുറയുകയും ചൂട് കൂടുതലടിച്ചാൽ പൊട്ടിപ്പോകാനുള്ള സാധ്യതയുമുള്ളതു കൊണ്ട് എക്സ്റ്റീരിയര്‍ വാൾ സിമന്റിലാണ് ചെയ്തിരിക്കുന്നത്. ചെങ്കല്ലിന്റെ മുകൾ ഭാഗം പ്ലാസ്റ്റർ ചെയ്ത് ആ പ്ലാസ്റ്ററിങ്ങിൽ ചെയ്തിട്ടുള്ള ഒരു ആർട്ട് വർക്കാണിത്.
വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം സ്വീകരണമുറിയാണ്. ഇവിടെ കസ്റ്റമൈസ്ഡ് സോഫയുണ്ട്. അലങ്കാരത്തിനായി കുറച്ച് പെയിന്റിങ്ങുകളും ചുമരിൽ സെറ്റ് ചെയ്തിട്ടുണ്ട്.
ലിവിങ് റൂമിനോട് ചേർന്ന് തന്നെയാണ് പൂജാമുറി. പൂജാമുറി തേക്കിന്റെ തടികളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വീകരണ മുറിയിൽ നിന്ന് പ്രവേശിക്കുന്നത് വലിയൊരു ഹാളിലേക്കാണ്. ഹാളിലെ ഭിത്തിയിൽ ബോർഡും പ്ലൈവുഡും ഉപയോഗിച്ച് ഒരു ഇന്റീരിയർ വാൾ നിർമിച്ചിട്ടുണ്ട്. ഇതിന്റെ ഉൾഭാഗം പെയിന്റ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. ഹാളിൽ ജാളിയുള്ള ജനാലയുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.
ഹാളിന്റെ കിഴക്കു വശത്തായി ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്തിരിക്കുന്നു. ഡൈനിങ്ങിന്റെ ഒരുവശത്തെ ഭിത്തിയിൽ ചെറിയ ഒരു ലൈബ്രറി ഒരുക്കി. ഹാളിന്റെ ഒരു സൈഡിലായി വാഷ് ബേസിൻ ഫിറ്റ് ചെയ്തിരിക്കുന്നു.
വീടിന് രണ്ടു ബെഡ് റൂമാണുള്ളത്. ഹാളിൽ നിന്നാണ് മാസ്റ്റർ ബെഡ്റൂമിലേക്ക് പ്രവേശിക്കുന്നത്. ബാത്ത് അറ്റാച്ച്ഡാണ്. വാഡ്രോബും ഡ്രസിങ് ഏരിയയും അനുബന്ധമായുണ്ട്. ഫോൾസ് സീലിങ് ചെയ്ത് സ്പോട്ട് ലൈറ്റ് കൊടുത്തിരിക്കുന്നു. രണ്ടാമത്തെ ബെഡ്റൂം ഗസ്റ്റ് ആരെങ്കിലും വന്നാൽ ഉപയോഗിക്കാനായുള്ളതാണ്. മാസ്റ്റര്‍ ബെഡ്റൂമിന്റെ അത്രയുമില്ലെങ്കിലും അത്യാവശ്യം വലുപ്പത്തിൽ തന്നെയാണ് ഈ റൂമും പണിതിരിക്കുന്നത്. ബാത് അറ്റാച്ച്ഡാണ്.
ഹാളിൽ നിന്നുതന്നെ കിച്ചനിലേക്കു പ്രവേശിക്കാം. കൈ എത്താവുന്ന ദൂരത്തിൽ എല്ലാ സാധനങ്ങളും എടുക്കാൻ പറ്റുന്ന രീതിയിലാണ് കബോർഡ് വർക്കുകൾ ചെയ്തിരിക്കുന്നത്. ഒപ്പം ഒരു സ്റ്റോർ റൂമുമുണ്ട്. അനുബന്ധമായി വർക്ക് ഏരിയയുമുണ്ട്.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാൻ സാധിച്ചു.
Project facts
Location- Tanur, Malappuram
Area- 1200 Sq.ft
Owner- Sudheeshan
Designer- Zakkaria Kappat
SB Architecture, Malappuram
English Summary- Simple House for Small Family- Swapnaveedu Video