താമസിച്ചിരുന്ന പഴയ വീടിന്റെ പുറകുവശത്ത് ഉയരത്തിലുള്ള സ്ഥലം നിരപ്പാക്കിയാണ് പൊൻകുന്നം പൂവത്താനിയിൽ എബ്രഹാം മാത്യു കുടുംബത്തിനായി പണിയുന്ന വീടിന് സ്ഥലം ഒരുക്കിയത്. കിഴക്ക് ദർശനമുള്ള പ്ലോട്ട്. ഒരുപക്ഷേ വീടിനെക്കുറിച്ച് ചിന്തിക്കുന്നതിനുമുൻപേ 'ധാരാളം ഫലവൃക്ഷങ്ങൾക്കും ഔഷധച്ചെടികൾക്കും നടുവിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമസിച്ചിരുന്ന പഴയ വീടിന്റെ പുറകുവശത്ത് ഉയരത്തിലുള്ള സ്ഥലം നിരപ്പാക്കിയാണ് പൊൻകുന്നം പൂവത്താനിയിൽ എബ്രഹാം മാത്യു കുടുംബത്തിനായി പണിയുന്ന വീടിന് സ്ഥലം ഒരുക്കിയത്. കിഴക്ക് ദർശനമുള്ള പ്ലോട്ട്.

ഒരുപക്ഷേ വീടിനെക്കുറിച്ച് ചിന്തിക്കുന്നതിനുമുൻപേ 'ധാരാളം ഫലവൃക്ഷങ്ങൾക്കും ഔഷധച്ചെടികൾക്കും നടുവിലുള്ള ഗൃഹാതുരത്വമുണർത്തുന്ന കേരളീയ പരമ്പരാഗത ശൈലിയിലുള്ള താമസസ്ഥലം' എന്ന ആശയമായിരുന്നു എബ്രഹാം മാത്യുവിന്റെ മകൻ ജോഷ്വ എബ്രഹാമിന്റെയും ഭാര്യ റോസിയുടെയും മക്കളായ അവ്റാം, ടോം, ആരോൺ എന്നിവരുടെയും മനസ്സിലുണ്ടായിരുന്നത്. 

ADVERTISEMENT

നീളൻ വരാന്തയും നേരിട്ടിറങ്ങി വാഹനത്തിൽ പ്രവേശിക്കാവുന്ന പോർച്ചും ഉരുളൻ തൂണുകളും വീടിന്റെ മുൻകാഴ്ചകൾ കേരളീയ ശൈലിയിൽ മനോഹരമാക്കുന്നു. പ്രധാന വാതിൽ കടന്ന് ഫോയറിലെത്തുമ്പോൾ വലതുവശത്തായി ഒതുക്കത്തോടെ അതിഥികൾക്കായുള്ള വലിയ ഫോർമൽ ലിവിങ് മുറി സജ്ജീകരിച്ചിരിക്കുന്നു. 

ഫോയറിൽനിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ പകൽ വെളിച്ചം വീടിനുള്ളിൽ നിറയ്ക്കുന്ന വലിയ കോർട്ട്യാർഡും ഒരുവശത്ത് ഫാമിലി ലിവിങും ഹാളിന്റെ ഒരറ്റത്ത് ഡൈനിങ് ഹാളും കാണാം. ഈ ഹാളിൽ തന്നെ കിഴക്കോട്ട് തിരിഞ്ഞ് പ്രാർഥിക്കാവുന്ന പ്രാർഥനാ ഇടവും ഒരുക്കിയിട്ടുണ്ട്.

ഡൈനിങ് ഹാളിൽ നിന്നും നേരിട്ട് കാണാവുന്ന  ഓപ്പൺ കിച്ചണിൽ ഐലൻഡ് വർക്കിങ് സ്ലാബും നിർമിച്ചിട്ടുണ്ട്. പ്രധാന പാചകത്തിനായുള്ള സെക്കന്റ് കിച്ചനും, സ്റ്റോർ റൂമും ഓപ്പൺ കിച്ചണിനോട് ചേർന്ന് പണി തീർത്തിട്ടുണ്ട്. 

ഡൈനിങ് ഹാളിൽ നിന്നും ടെറസ്സിലേക്ക് പ്രവേശിക്കാവുന്ന യൂട്ടിലിറ്റി സ്റ്റെയർകേസും, ലാൻഡിങ്  സ്ലാബിനടിയിലായി കോമൺ വാഷ് റൂമും, പ്രധാന വാഷ് കൗണ്ടറും, ഡൈനിങ് ഹാളിൽനിന്നും തെല്ലുമാറി ഒതുക്കത്തോടെ രൂപകല്പന ചെയ്തിരിക്കുന്നു. 

ADVERTISEMENT

കോർട്യാർഡിന്റെ പിന്നിലായി സൈഡ് സിറ്റൗട്ടും ഇൻഡോർ ചെടികൾക്കായുള്ള പ്ലാറ്റ്‌ഫോമും സജ്ജീകരിച്ചിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്റൂമുകളുള്ള നാല് വലിയ കിടപ്പുമുറികളും ഈ ഒരുനില വീട്ടിൽ നിർമിച്ചിരിക്കുന്നു.

താഴ്ന്ന നിരപ്പിലുള്ള മെയിൻ റോഡിൽ നിന്നും ഉയരത്തിലുള്ള വീട്ടിലേക്കുള്ള പ്രൈവറ്റ് റോഡിന്റെ ചെരിവ് വശങ്ങളിലെല്ലാം പുല്ല് ഭംഗിയായി പിടിപ്പിച്ചും, മീൻകുളം നിർമിച്ചും തന്റെ സ്വപ്നഭവനം പണിതീർക്കുവാൻ കുടുംബത്തിന് സാധിച്ചു. വീടിനുചുറ്റും നട്ടുപിടിപ്പിച്ച 95 ൽ അധികം വ്യത്യസ്ത  ഇനങ്ങളിലുള്ള ഫലവൃക്ഷതൈകളും, വിവിധങ്ങളായ ഔഷധച്ചെടികളും, പണിതീർന്ന വീടിന് ഗ്രീൻ ബെൽറ്റായി വർത്തിക്കുന്നു. 

അകത്തളങ്ങളിൽ നിറയുന്ന സ്വാഭാവിക വെളിച്ചവും, ധാരാളം വായുസഞ്ചാരവുമുള്ള ഈ ഒരുനില വീട് കാണാനെത്തുന്നവരിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. മനസ്സിൽ ആഗ്രഹിച്ച പരമ്പരാഗത ശൈലിയിലുള്ള ഒരുനില യൂട്ടിലിറ്റി വീട് പൂർത്തിയാക്കാനായതിൽ ഹൃദയം നിറഞ്ഞ് ജോഷ്വയും കുടുംബവും അതിഥികൾക്ക് സ്വാഗതമോതുന്നു.

Project facts

ADVERTISEMENT

Location- Ponkunnam, Kottayam

Area- 4120 Sq.ft

Owner- Joshua Abraham

Engineer- Sreekant Pangappattu

PG Group of Designs

pggroupdesigns@gmail.com

Y.C- 2023

English Summary:

Tropical Style Elegant House- Kerala Home Design Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT