അടിമുടി വെറൈറ്റി! കേരളത്തിൽ ഇങ്ങനെ മറ്റൊരു വീടുണ്ടാകില്ല; വിഡിയോ
കോട്ടയം അയർക്കുന്നത്താണ് ബിബിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കേരളത്തിലെ വീടുകളുടെ സ്ഥിരം രൂപഭാവങ്ങളിൽനിന്ന് മാറിനടക്കുകയാണ് ഈ ഭവനം. 'മേൽക്കൂരയിൽ 17 മകുടങ്ങളുള്ള വീട്' എന്നിതിനെ വിശേഷിപ്പിക്കാം. അതായത് ഇവിടെ മേൽക്കൂര കമ്പിയും കോൺക്രീറ്റും ഉപയോഗിച്ച് വാർത്തിട്ടില്ല. പകരം ഭിത്തി പണിത ഇഷ്ടിക

കോട്ടയം അയർക്കുന്നത്താണ് ബോബിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കേരളത്തിലെ വീടുകളുടെ സ്ഥിരം രൂപഭാവങ്ങളിൽനിന്ന് മാറിനടക്കുകയാണ് ഈ ഭവനം.
'മേൽക്കൂരയിൽ 17 മകുടങ്ങളുള്ള വീട്' എന്നിതിനെ വിശേഷിപ്പിക്കാം. അതായത് ഇവിടെ മേൽക്കൂര കമ്പിയും കോൺക്രീറ്റും ഉപയോഗിച്ച് വാർത്തിട്ടില്ല. പകരം ഭിത്തി പണിത ഇഷ്ടിക തന്നെ മകുടങ്ങളായി മേൽക്കൂരയിലേക്കും തുടരുകയാണ്. വ്യത്യസ്തമായ പരീക്ഷണം എന്ന നിലയിലാണ് ഈ രീതി പിന്തുടർന്നത്. വോൾട് ഡോം, ബാരൽ ഡോം എന്നിങ്ങനെ രണ്ടു സാങ്കേതികവിദ്യകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
പകൽ ചൂടിനെ ആഗിരണം ചെയ്ത് രാത്രിയിൽ അകത്തേക്ക് പ്രസരിപ്പിക്കുന്നതാണ് കോൺക്രീറ്റിന്റെ സ്വഭാവം. ഇതാണ് വാർക്കവീടുകളിൽ രാത്രി ചൂട് കൂടാൻ കാരണം. കോൺക്രീറ്റ് കുറയ്ക്കുന്നതിലൂടെ വീടിനുള്ളിലെ ചൂട് കുറയ്ക്കുക എന്ന ഉദ്ദേശ്യവും ഇവിടെയുണ്ട്.
ഒരുനില മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ആൽമരം പോലെ പടർന്നുപന്തലിച്ചു കിടക്കുകയാണ് ഈ വീട്. ഇടനാഴികൾ വഴിയാണ് ഇടങ്ങളെ കൂട്ടിയിണക്കുന്നത്.
മറ്റൊരു കൗതുകവുമുണ്ട് ഇവിടെ. ബോബിന്റെ പിതാവ് അദ്ദേഹത്തിന്റെ തറവാട്ടിലേക്ക് പോയിരുന്ന വഴിയിലാണ് ഈ പുതിയ വീട് വന്നത്. പഴയ വൈകാരികമായ ഓർമകൾ നിലനിർത്തുംവിധം ആ 'വഴി' വീടിനുള്ളിലൂടെ ഇപ്പോഴും നിലനിർത്തിയിരുന്നു. രണ്ടുവശത്തുമുള്ള വാതിലുകൾ തുറന്നാൽ ആ പഴയ വഴി പുനർജനിക്കും.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂം, സ്റ്റഡി സ്‌പേസ് എന്നിവയാണ് വീട്ടിലുള്ളത്.
കാറ്റും മഴയും വെയിലും ഉള്ളിലെത്തുന്ന തുറന്ന നടുമുറ്റമാണ് മറ്റൊരാകർഷണം. ഇതിനു ചുറ്റും വരാന്തയുണ്ട്. ഇതിന്റെ മേൽക്കൂര ചട്ടി കമഴ്ത്തി വാർക്കുന്ന ഫില്ലർ സ്ലാബ് രീതിയിലാണ് നിർമിച്ചത്. തടിയുടെ ഉപയോഗം നിയന്ത്രിച്ചതാണ് മറ്റൊരു സവിശേഷത. ഉള്ളിൽ റെഡിമെയ്ഡ് വാതിലുകളാണ്. ജനലുകൾ മെറ്റലിലാണ്.
ആദ്യമൊക്കെ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടിവന്നുവെന്ന് ബോബിൻ പറയുന്നു. പക്ഷേ വീടുപണി കഴിഞ്ഞു വീട് നേരിൽക്കണ്ടുമനസ്സിലാക്കിയപ്പോൾ പലരുടെയും വിമർശനം അഭിനന്ദനത്തിന് വഴിമാറി. വ്യത്യസ്തമായ പരീക്ഷണം വിജയത്തിലെത്തിയ സന്തോഷത്തിലാണ് വീട്ടുകാർ.
Project Facts
Location :Ayarkkunnam, Kottayam
Owner : Bobin
Architect : Jinu John
Engineer : Bharat Srinivas