4 മാസം, വെറും 8 ലക്ഷം! സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്ന വീട്; വിഡിയോ
ഇക്കാലത്ത് 10 ലക്ഷം രൂപയിൽ താഴെ സൗകര്യങ്ങളുള്ള ഒരു വീട് സ്വപ്നം കാണാനൊക്കുമോ? സാധിക്കും എന്ന് തെളിയിക്കുകയാണ് ആലപ്പുഴ സ്വദേശികളായ ഈ ദമ്പതികൾ. വെറും നാലു മാസം കൊണ്ട് എട്ടു ലക്ഷം രൂപയ്ക്കാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് ഈ

ഇക്കാലത്ത് 10 ലക്ഷം രൂപയിൽ താഴെ സൗകര്യങ്ങളുള്ള ഒരു വീട് സ്വപ്നം കാണാനൊക്കുമോ? സാധിക്കും എന്ന് തെളിയിക്കുകയാണ് ആലപ്പുഴ സ്വദേശികളായ ഈ ദമ്പതികൾ.
വെറും നാലു മാസം കൊണ്ട് എട്ടു ലക്ഷം രൂപയ്ക്കാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് ഈ വീട്ടിലുള്ളത്. വെറും 450 ചതുരശ്രയടി മാത്രമേയുള്ളൂ.
ഒരു ബജറ്റ് വീട്ടിൽ പ്രതീക്ഷിക്കുന്ന അകത്തളമല്ല ഉള്ളിലുള്ളത്. ലൈറ്റ് & സൗണ്ട് മേഖലയിലാണ് ഗൃഹനാഥൻ ജോലിചെയ്യുന്നത്. അതിനാൽ അകത്തളം കളർഫുള്ളായി ഒരുക്കി. ജിപ്സം ഫോൾസ് സീലിങ്, വാം ടോൺ ലൈറ്റുകൾ എന്നിവ അകത്തളം കമനീയമാക്കുന്നു.
പ്രാദേശികമായി ലഭ്യമായ സാമഗ്രികൾ വീട്ടുകാർ ഇറക്കി നൽകി. കൂടാതെ പ്ലമിങ്, വയറിങ് തുടങ്ങിയ പണികളൊഴിച്ച് ബാക്കിയുള്ള ചെറിയപണികളൊക്കെ വീട്ടുകാർ തന്നെ ചെയ്തു. ഇത് ലേബർ ചാർജ് കുറയ്ക്കാൻ സഹായിച്ചു. കോൺക്രീറ്റ് കുറച്ചത് ചെലവ് കുറയ്ക്കാൻ സഹായിച്ചു. ആസ്ബറ്റോസ് ഷീറ്റും ഓടുമാണ് മേൽക്കൂരയിൽ.
ഫർണിച്ചറുകൾ കൂടുതലും ബന്ധുക്കൾ സമ്മാനമായി നൽകിയതാണ്. അതും ഫർണിഷിങ് ചെലവ് കുറയ്ക്കാൻ സഹായിച്ചു. ഡൈനിങ്ങിലേക്ക് തുറന്ന ഓപൺ കിച്ചൻ ഒരുക്കി. ചെലവുകുറയ്ക്കാൻ അലുമിനിയം ഫാബ്രിക്കേഷനിൽ കബോർഡുകൾ നിർമിച്ചു. വാഷിങ് മെഷീനും അത്യാവശ്യം പാത്രങ്ങളും വയ്ക്കുന്നതിനുമായി ഒരു വർക്ക് ഏരിയ കൂടി സമീപമുണ്ട്.
വലിയ വീട് വയ്ക്കുന്നതിലല്ല, 'ഉള്ളതുകൊണ്ട് ഓണം പോലെ' കഴിയുന്നതിലാണ് കാര്യമെന്ന് ഇവർ പറയുന്നു.