അകംനിറയെ ആഡംബരം; ഇഷ്ടമാകും ഈ സ്റ്റൈലിഷ് വീട്
കോഴിക്കോട് ജില്ലയിലുള്ള ഒരു വില്ല പ്രോജക്ടിലാണ് ഡോക്ർ ദമ്പതികളായ നസീമിന്റെയും അഷ്‌നയുടെയും വീട്. സമകാലിക ശൈലിയിൽ നിരവധി പുതുമകൾ ഉൾപ്പെടുത്തിയാണ് ഈ ഭവനം രൂപകൽപന ചെയ്തിരിക്കുന്നത്. നാലംഗ കുടുംബത്തിന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞാണ് ഇടങ്ങൾ ഒരുക്കിയത്. പോർച്, സിറ്റൗട്ട് , ഫോർമൽ ലിവിങ്, ഫാമിലി ലിവിങ് ,

കോഴിക്കോട് ജില്ലയിലുള്ള ഒരു വില്ല പ്രോജക്ടിലാണ് ഡോക്ർ ദമ്പതികളായ നസീമിന്റെയും അഷ്‌നയുടെയും വീട്. സമകാലിക ശൈലിയിൽ നിരവധി പുതുമകൾ ഉൾപ്പെടുത്തിയാണ് ഈ ഭവനം രൂപകൽപന ചെയ്തിരിക്കുന്നത്.
നാലംഗ കുടുംബത്തിന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞാണ് ഇടങ്ങൾ ഒരുക്കിയത്. പോർച്, സിറ്റൗട്ട് , ഫോർമൽ ലിവിങ്, ഫാമിലി ലിവിങ് , കിച്ചൻ, ഓപ്പൺ കിച്ചൻ, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. രണ്ടു കിടപ്പുമുറികൾ, യൂട്ടിലിറ്റി ഏരിയ, ബാൽക്കണി എന്നിവയാണ് മുകളിലത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്. മൊത്തം 3950 ചതുരശ്രയടിയാണ് വിസ്തീർണം.
വീട്ടുകാരുടെ ഇഷ്ടത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്തെടുത്ത ഫർണിച്ചറുകളും തിരഞ്ഞെടുത്ത അലങ്കാരങ്ങളും അകത്തളങ്ങൾക്ക് പൂർണത നൽകുന്നു. സ്‌റ്റൈലിഷായ ഹോംലി അന്തരീക്ഷമാണ് വീടിനുള്ളിൽ നിറയുന്നത്. ഓരോയിടവും സൂക്ഷ്മതയോടെയാണ് ചിട്ടപ്പെടുത്തിയത്. സ്വർണവെളിച്ചം വിതറുന്ന ഷാൻലിയറും ഹൈലൈറ്റർ ഭിത്തിയും ഇവിടെ ഭംഗിനിറയ്ക്കുന്നു.
ഫോർമൽ ലിവിങ്- ഡൈനിങ് വേർതിരിക്കാൻ ഫ്ലൂട്ടഡ് ഗ്ലാസ് പാർട്ടീഷൻ നൽകി. ഡൈനിങ് ഏരിയയോട് ചേർന്ന് മനോഹരമായ കോർട്യാർഡുമുണ്ട്. അകത്തളത്തിലുടനീളം കോർട്യാർഡിൽ നിന്നുവരുന്ന കാറ്റും വെളിച്ചവും മനസ്സിനും ശരീരത്തിനും പോസിറ്റിവിറ്റി പ്രദാനംചെയ്യുന്നു.
വിശാലതയ്ക്കും സ്‌റ്റോറേജിനും പ്രാധാന്യമേകിയാണ് നാലു കിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്. കാറ്റിനും വെളിച്ചത്തിനും കാഴ്ചകൾക്കും മുൻഗണന നൽകി.
കയ്യൊതുക്കത്തിലുള്ള ഐലൻഡ് കിച്ചനാണ് ഇവിടെ. എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകി. അനുബന്ധമായി വർക്കേരിയയുമുണ്ട്.
വീട്ടുകാരുടെ വൈകുന്നേരങ്ങളിലെ ഒത്തുചേരലുകൾക്ക് വേദിയൊരുക്കുന്നത് വിശാലമായ ബാൽക്കണിയാണ്. ചുരുക്കത്തിൽ ആഡംബരത്തികവിനൊപ്പം സ്വാസ്ഥ്യമുള്ള അന്തരീക്ഷവും ഇവിടെ നിറയുന്നു.