'ഇത്തിരി സ്ഥലത്ത് ഒത്തിരി കാര്യങ്ങൾ ഒരുക്കുക' എന്നതാണ് നഗരങ്ങളിൽ വീടൊരുക്കുമ്പോൾ നേരിടുന്ന വെല്ലുവിളി. അത്തരത്തിൽ സ്ഥലത്തിന് തീവിലയുള്ള കൊച്ചി മരടിലാണ് ഈ സ്വപ്നഭവനം സ്ഥിതിചെയ്യുന്നത്. ചുറ്റുപാടുകളും വീട്ടുകാരുടെ ആഗ്രഹങ്ങളും ഫലപ്രദമായി കണക്കിലെടുത്താണ് ഈ സ്വപ്നഭവനം ഒരുക്കിയത്. ഇരുവശത്തും പബ്ലിക്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഇത്തിരി സ്ഥലത്ത് ഒത്തിരി കാര്യങ്ങൾ ഒരുക്കുക' എന്നതാണ് നഗരങ്ങളിൽ വീടൊരുക്കുമ്പോൾ നേരിടുന്ന വെല്ലുവിളി. അത്തരത്തിൽ സ്ഥലത്തിന് തീവിലയുള്ള കൊച്ചി മരടിലാണ് ഈ സ്വപ്നഭവനം സ്ഥിതിചെയ്യുന്നത്. 

ചുറ്റുപാടുകളും വീട്ടുകാരുടെ ആഗ്രഹങ്ങളും ഫലപ്രദമായി കണക്കിലെടുത്താണ് ഈ സ്വപ്നഭവനം ഒരുക്കിയത്. ഇരുവശത്തും പബ്ലിക്‌ റോഡുള്ള 7.7 സെന്റ് കോര്‍ണര്‍ പ്ലോട്ടാണുണ്ടായിരുന്നത്. ചുറ്റുമുള്ള പ്രദേശത്തു വ്യത്യസ്ത തലത്തിലുള്ള ഭൂവിനിയോഗങ്ങളായതിനാല്‍ ഇവ വീടിന്റെ രൂപകല്‍പനയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. 

ADVERTISEMENT

'മൈക്രോ തെര്‍മല്‍ കംഫര്‍ട്ട്‌' എന്ന ആശയത്തിലൂന്നി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീട്ടില്‍ നഗരജീവിതത്തിന്റെ എല്ലാവിധ കൈകടത്തലുകളെയും വീടിന്റെ നാലു അതിര്‍വരമ്പുകള്‍ക്ക് പുറത്തുനിർത്തിക്കൊണ്ട് നാലംഗ കുടുംബത്തിനാവശ്യമായ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തി.

എക്സ്പോസ്ഡ് ബ്രിക്ക്‌ ക്ലാഡിങ്, എക്സ്പോസ്ഡ് RCC ഭിത്തികൾ, എംഎസ് ഗ്രില്ലുകൾ, ടെറാക്കോട്ട ജാളികൾ എന്നിവ ചേർന്നൊരുക്കുന്ന പുറംകാഴ്ചയിലെ വിസ്മയം കണ്ണിനേകുന്നതു ആനന്ദകരമായ കാഴ്ചയാണ്‌. 

താഴത്തെ നിലയിൽ സിറ്റൗട്ട്, ഫോയര്‍ , ലിവിങ്‌,ഡൈനിങ്, പൂജ സ്‌പേസ് ഉൾക്കൊള്ളിച്ച ഡബിൾഹൈറ്റ് കോർട്യാർഡ്, ഓപ്പണ്‍ കിച്ചന്‍ , വര്‍ക്കിങ് കിച്ചന്‍ , മാസ്റ്റര്‍ ബെഡ്‌ റൂം, സെർവന്റ്‌ റൂം എന്നിവയും മുകള്‍നിലയില്‍ രണ്ടു ബെഡ്‌റൂമുകൾ, ഓഫിസ്, വിശാലമായ ഫാമിലി ലിവിങ്‌ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

ബാഹ്യമായ എല്ലാ ബഹളങ്ങളില്‍ നിന്നും വീടിനെ ഒരു കവചം പോലെ സംരക്ഷിക്കുന്നതിനായി വളരെ ഉയരം കൂടിയ ഒരു ചുറ്റുമതിലാണ്‌ നല്‍കിയിരിക്കുന്നത്‌. സ്ഥലപരിമിതി മറികടക്കുന്നതിനായി ഡൈനിങ് റൂമിനോട്‌ അഭിമുഖമായി ചുറ്റുമതിലിനോട്‌ ചേര്‍ന്ന്‌ ജലാശയത്തോടു കൂടിയ ഒരു ഡെക്ക് സ്പേസും അതിലേക്കൊഴുകുന്ന തരത്തില്‍ ഒരു ജലധാരയും നല്‍കിയിട്ടുണ്ട്‌. 

ADVERTISEMENT

തടി ഫര്‍ണിച്ചറുകള്‍, പോളിഷ്ഡ് കോട്ട, ജയ്സാൽമീർ സ്റ്റോണ്‍, ഗ്രാനൈറ്റ്‌ ഉപയോഗിച്ചുള്ള ഫ്ലോറിങ്‌ എന്നിവ വീടിനെ കൂടുതലായി പ്രകൃതിയോടടുപ്പിക്കുന്നു. 

പ്രധാന വാതില്‍ തുറന്നു വരുമ്പോള്‍ കാണാനാകുന്നത്‌ ഡബിള്‍ ഹൈറ്റിൽ പൂജാസ്‌പേസോടുകൂടിയ കോർട്യാർഡാണ്. ഇവിടെയുള്ള സ്‌കൈലൈറ്റിലൂടെ നാച്ചുറൽ ലൈറ്റ് ധാരാളം വീടിനുള്ളിലെത്തുന്നു.

പ്രീഫാബ് സ്‌റ്റെയർ, സ്‌പേസുകളെ വേര്‍തിരിക്കുന്നതിനൊപ്പം ഒരു ആര്‍ട്ടിസ്റ്റിക്‌ ഇന്‍സ്റ്റലേഷനായും വർത്തിക്കുന്നു. വീടിന്റെ സ്വകാര്യതയെ ബാധിക്കാതെ, ഓഫിസിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്കുവേണ്ടി പ്രത്യേകം സ്പൈറല്‍ ഗോവണിയുമുണ്ട്.

വീടിനുള്ളില്‍ ധാരാളമായി നല്‍കിയിരിക്കുന്ന ഇന്‍-ബില്‍റ്റ്‌ ഇരിപ്പിടങ്ങളും വായനമൂലകളും നഗരവാരിധിയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു വിശ്രമവേളകള്‍ സമാധാനമായി ചെലവഴിക്കാനുള്ള ഇടങ്ങളായി മാറുന്നു. 

ADVERTISEMENT

വീടിന്റെ കേന്ദ്രഭാഗത്തുള്ള ഇടനാഴിയിലാണ്‌ ഡൈനിങ് ഏരിയയും അതില്‍ നിന്നും പുറത്തെ കാഴ്ചകളിലേക്ക്‌ നയിക്കുന്ന ഡെക്ക്‌ ഏരിയയും കോർട്യാർഡും സ്ഥിതി ചെയ്യുന്നത്‌. പഞ്ചേന്ദ്രിയങ്ങള്‍ക്കും ഉണര്‍വ്‌ നല്‍കുന്ന ഈ ഭാഗത്തിനെ വീടിന്റെ മര്‍മമായി കണക്കാക്കാം. 

വളരെ ചുരുങ്ങിയ സ്ഥലപരിമിതികള്‍ക്കുള്ളിലും ധാരാളം ചെടികള്‍ നട്ടു വളര്‍ത്തുകയും വീട്ടിലെ എനര്‍ജി ആവശ്യങ്ങള്‍ക്ക്‌ വേണ്ടി സോളര്‍ പാനലുകള്‍ സ്ഥാപിക്കുകയും വീട്ടിലെ ജലോപയോഗത്തിനായി അണ്ടര്‍ ഗ്രാണ്ട്‌ ഖനടാങ്ക്‌ നല്‍കുകയും ചെയ്തിട്ടുണ്ട്‌.

ചുരുക്കത്തിൽ സ്ഥലപരിമിതിയെയും നഗരാന്തരീക്ഷം ഉയര്‍ത്തിയ വെല്ലുവിളികളെയും കൃത്യമായ സ്പേസ്‌ പ്ലാനിങ്ങിലൂടെയും പ്രകൃതിയുടെ സ്വാഭാവികമായ ഊർജം കൈകാര്യം ചെയ്യുന്നതിലുള്ള കാര്യക്ഷമതയിലൂടെയും മറികടക്കാനായി എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

Project facts

Location- Maradu, Kochi

Plot- 7.7 cent

Architect- Surya Prasanth 

MuDBricks Kochi , Thrissur

Mob- +91 9446518727

English Summary:

City Home with Elegant Interiors- Veedu Magazine Malayalam