ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന അബീദ്, കാവ്യ അവരുടെ മകൾ എന്നിവരടങ്ങുന്ന ചെറിയ കുടുംബത്തിനു വേണ്ടി പണിത വീടാണിത്. ഒരു മോഡേൺ കന്റംപ്രറി വീട് എന്ന ആവശ്യമായിരുന്നു ക്ലയന്റ് ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ടത്. ആദ്യം 4 ബെഡ് റൂം വേണം എന്നായിരുന്നു ക്ലയന്റിന്റെ ആവശ്യം പിന്നീടതിൽ ഒരു റൂം ഹോം തിയേറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്ത് ഐടി മേഖലയിൽ ജോലി ചെയ്യുന്ന അബീദ്, കാവ്യ, മകൾ എന്നിവരടങ്ങുന്ന കുടുംബത്തിനായി പണിത വീടാണിത്. 'ഒരു മോഡേൺ കന്റംപ്രറി വീട്' എന്ന ആവശ്യമായിരുന്നു ഇവർക്കുണ്ടായിരുന്നത്‌.  ഇതിനോട് അടിമുടി  നീതിപുലർത്തുംവിധമാണ് ഡിസൈൻ. 

C ആൽഫബറ്റും അതിന്റെ മിറർ ഇമേജും പോലെയാണ് ബോക്സ് ടൈപ്പ് എലിവേഷനിലെ ഷോവോളുകൾ. ഡാർക്ക് ഗ്രേ തീം കളർ വേറിട്ട കെട്ടുംമട്ടുംനൽകുന്നുണ്ട്. ഗ്രേ സിമന്റ് ഫിനിഷും ക്ലാഡിങ് ടൈലുകളുമാണ് പുറംഭിത്തിയിൽ. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചൊരുക്കി. ലാൻഡ്സ്കേപ്പിൽ പേൾ ഗ്രാസുമുണ്ട്. കാർപോർച്ചിന്റെ ഡിസൈൻ പ്രധാന എലിവേഷനുമായി ഇഴുകിച്ചേരുന്നുണ്ട്. വുഡൻ പാനലിങ് പോലെയുള്ള മേൽക്കൂരയും വശത്തെ ടെറാക്കോട്ട ജാളി ഭിത്തിയും ഇവിടം അലങ്കരിക്കുന്നു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ഹോം തിയറ്റർ, ബാൽക്കണി എന്നിവയാണ് വീട്ടിലുള്ളത്. ആദ്യം 4 ബെഡ്റൂം വേണം എന്ന ചിന്ത ഭേദഗതി വരുത്തി, ഒരുമുറി ഹോംതിയറ്റർ ആക്കിമാറ്റി. ഓപൺ കിച്ചൻ, ഡൈനിങ്, പാറ്റിയോ എന്നിവയും വീട്ടുകാരുടെ ആവശ്യമായിരുന്നു.

വീടിനകത്ത് എവിടെ നിന്നാലും ഭംഗിയുള്ള കാഴ്ചകളാണുള്ളത്. പ്ലൈവുഡ്, വെനീർ, ലാമിനേറ്റ് ഫിനിഷിൽ ഇന്റീരിയർ ഫർണിഷ് ചെയ്തു. ഡബിൾ ഹൈറ്റിലാണ് ലിവിങ് ഏരിയ. ഇത് അകത്തേക്ക് കയറുമ്പോൾ വിശാലതയുടെ അനുഭവമേകുന്നു. ലിവിങ്ങിലെ ഫർണിച്ചർ, ഡൈനിങ് ചെയർ, ബേ വിൻഡോ എന്നിവിടങ്ങൾ  ബ്ലൂ അപ്ഹോൾസ്റ്ററി ഫിനിഷിൽ ഒരുക്കിയത് ഭംഗിനിറയ്ക്കുന്നു. ലിവിങ്ങിൽതന്നെ സ്‌റ്റെയർ ക്രമീകരിച്ചു. ഇതിന്റെ ഭിത്തി ടിവി ഏരിയയാക്കി.

ADVERTISEMENT

ഡൈനിങ് വീടിന്റെ ഫോക്കൽ പോയിന്റായി വിഭാവനം ചെയ്തു. അവിടെനിന്നു പാറ്റിയോയിലേക്കിറങ്ങാം. വീട്ടിലെ ഏറ്റവും മനോഹരയിടമാണ് കോർട്യാർഡ്. സെൻ തീമിലാണ് ഇതൊരുക്കിയത്. ലാറ്ററൈറ്റ് ക്ലാഡിങ് പതിച്ച ഭിത്തിയും ബുദ്ധപ്രതിമയും വശത്തെ പച്ചപ്പും ഇൻഡോർ പ്ലാന്റുകളും ഇവിടെ ഹരിതസ്വർഗം തീർക്കുന്നു. സുരക്ഷയ്ക്കായി ഗ്രിൽ മേൽക്കൂരയുമുണ്ട്. ഒഴിവുനേരങ്ങൾ അലസസുന്ദരമായി ചെലവഴിക്കാനുള്ള വീട്ടുകാരുടെ പ്രിയയിടമാണിത്. ഇതിനായി ഒരു ആട്ടുകട്ടിലും ഇവിടെ ക്രമീകരിച്ചു.

താഴെ രണ്ടുകിടപ്പുമുറികൾ ക്രമീകരിച്ചു. ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്റൂമും ഹോം തിയറ്ററുമാണുള്ളത്. മാസ്റ്റർ ബെഡ്റൂമിൽനിന്ന് കോർട്യാർഡിന്റെ മനോഹരകാഴ്ചകളിലേക്ക് തുറക്കുന്ന കോർണർ വിൻഡോ കൊടുത്തിട്ടുണ്ട്. 

ADVERTISEMENT

ഐടി ദമ്പതികളുടെ തിരക്കിട്ട ജീവിതത്തിനു യോജിക്കുംവിധം ഡൈനിങ്ങിലേക്ക് തുറന്നിട്ട് കിച്ചനൊരുക്കി. എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ വേർതിരിച്ചു.

ഗ്രിൽ ഇല്ലാത്ത ജാലകങ്ങൾ, ലാമിനേറ്റഡ് ഗ്ലാസ് എന്നിവ ധാരാളം ഉപയോഗിച്ചിട്ടുണ്ടെങ്കിലും പ്രോപ്പർ ഷെയ്ഡ് കൊടുത്തിനാൽ വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ ഫീൽ ചെയ്യുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു. പാലുകാച്ചലിനുശേഷം വീട്ടിലെത്തിയ അതിഥികൾക്കെല്ലാം വീടിനെക്കുറിച്ച് പറയാൻ പ്രശംസാവാക്കുകൾമാത്രം.

Project facts

Location- Trivandrum

Owner- Abeed, Kavya

Architect- Rohith Roy

English Summary:

Contemporary House with classy Interiors- Veedu Magazine Malayalam