കോഴിക്കോട് നടുവട്ടത്താണ് റിഷിലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. L ആകൃതിയിലുള്ള 5.5 സെന്റ് പ്ലോട്ടായിരുന്നു ആദ്യ വെല്ലുവിളി. വഴി മാറ്റിനിർത്തിയാൽ നാലര സെന്റുമാത്രമേ വീടിനായി ബാക്കിയുള്ളൂ. തങ്ങളുടെ ജീവിതസാഹചര്യങ്ങൾ പരിഗണിച്ച് പരിപാലനം എളുപ്പമാക്കുന്ന ഉദ്ദേശിച്ച ബജറ്റിൽ തീരുന്ന വീട് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് നടുവട്ടത്താണ് റിഷിലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. L ആകൃതിയിലുള്ള 5.5 സെന്റ് പ്ലോട്ടായിരുന്നു ആദ്യ വെല്ലുവിളി. വഴി മാറ്റിനിർത്തിയാൽ നാലര സെന്റുമാത്രമേ വീടിനായി ബാക്കിയുള്ളൂ. തങ്ങളുടെ ജീവിതസാഹചര്യങ്ങൾ പരിഗണിച്ച് പരിപാലനം എളുപ്പമാക്കുന്ന ഉദ്ദേശിച്ച ബജറ്റിൽ തീരുന്ന വീട് എന്ന ആശയമായിരുന്നു വീട്ടുകാർക്കുണ്ടായിരുന്നത്.

കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ഇണങ്ങുംവിധം മേൽക്കൂര ജിഐ ട്രസ് ചെയ്ത് പഴയ ഓടുവിരിച്ചു. പ്ലോട്ടിന്റെ നീളത്തിനനുസരിച്ച് പിന്നിലേക്കാണ് വീട്ടിലെ ഇടങ്ങൾ വിന്യസിച്ചത്. വെട്ടുകല്ലിന്റെ ക്ലാഡിങ് വീടിന്റെ മുൻഭിത്തികളിൽ ഭംഗിനിറയ്ക്കുന്നു. ഭാവിയിൽ വേണമെങ്കിൽ മുകളിലേക്ക് മുറികൾ കൂട്ടിയെടുക്കാനുള്ള സൗകര്യവുമുണ്ട്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1450 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ചെറിയ സ്ഥലത്ത് പരമാവധി വിശാലത ഉറപ്പാക്കാൻ ഓപ്പൺ നയത്തിൽ അകത്തളങ്ങളൊരുക്കി.

അകത്തേക്ക് കയറുമ്പോൾ ഫോർമൽ ലിവിങ് സ്വകാര്യത ലഭിക്കുംവിധം മാറ്റി വിന്യസിച്ചു. ഫാമിലി ലിവിങ്- ഡൈനിങ്- കിച്ചൻ ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഡബിൾഹൈറ്റ് മേൽക്കൂരയും വെള്ള നിറമുള്ള ഭിത്തികളും ഇടങ്ങൾക്ക് വലുപ്പം തോന്നിക്കാൻ ഉപകരിക്കുന്നു.

വീട്ടിലെ കോമൺ ഏരിയകളുമായി സംവദിക്കാൻ പാകത്തിൽ തുറന്ന അടുക്ക ഒരുക്കി. എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകി. അനുബന്ധമായി വർക്കേരിയയുമുണ്ട്.

ഡെഡ് സ്‌പേസ് കുറച്ചാണ് സ്റ്റെയർ ഡിസൈൻ. സ്റ്റീൽ ഫ്രയിമിൽ അക്കേഷ്യ പ്ലാങ്ക് വിരിച്ചാണ് പടികൾ.

ADVERTISEMENT

ലളിതസുന്ദരമാണ് കിടപ്പുമുറികൾ. ഹെഡ്‌സൈഡ് ഭിത്തിയിലും സ്‌റ്റോറേജ് ഒരുക്കിയത് വ്യത്യസ്തമാണ്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുംവിധം ജാലകങ്ങളുമുണ്ട്.

ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകാനാണ് ഇവിടെ ശ്രമിച്ചത്. വീട്ടിലേക്ക് കയറിയാൽ ഇത് 1450 ചതുരശ്രയടിയേ ഉള്ളൂ എന്നുതോന്നില്ല എന്നതാണ് ഡിസൈനിലെ മികവ്.

Project facts

Location- Naduvattom, Calicut

ADVERTISEMENT

Plot- 5.5 cent

Area- 1450 Sq.ft

Owner- Rishil Babu, Naziya

Design- Think Land, Calicut

email- thinkland@gmail.com

English Summary:

Cost Effective Minimal House in Small Plot- Veedu Magazine Malayalam