മനോഹരം; റിസോർട്ടുപോലെ പോസിറ്റീവ് വൈബ് നിറയുന്ന വീട്
കാസർകോട് കാഞ്ഞങ്ങാടാണ് രാജൻ-സൗമ്യ ദമ്പതികളുടെ വൃന്ദാവൻ എന്ന വീട്. കടൽത്തീരത്തിന് ഏറെയകലെയല്ലാതെ സ്ഥിതി ചെയ്യുന്ന വീടാണിത്. അതിനാൽ പകൽസമയത്ത് വീശുന്ന കടൽകാറ്റ് വീടിനുള്ളിലൂടെ ഒഴുകിയിറങ്ങാൻ പാകത്തിലാണ് വീടിന്റെ തുറസ്സുകൾ ചിട്ടപ്പെടുത്തിയത്. 'റിസോർട്ട് ആംബിയൻസ് ലഭിക്കുന്ന വീട്' എന്നതായിരുന്നു

കാസർകോട് കാഞ്ഞങ്ങാടാണ് രാജൻ-സൗമ്യ ദമ്പതികളുടെ വൃന്ദാവൻ എന്ന വീട്. കടൽത്തീരത്തിന് ഏറെയകലെയല്ലാതെ സ്ഥിതി ചെയ്യുന്ന വീടാണിത്. അതിനാൽ പകൽസമയത്ത് വീശുന്ന കടൽകാറ്റ് വീടിനുള്ളിലൂടെ ഒഴുകിയിറങ്ങാൻ പാകത്തിലാണ് വീടിന്റെ തുറസ്സുകൾ ചിട്ടപ്പെടുത്തിയത്.
'റിസോർട്ട് ആംബിയൻസ് ലഭിക്കുന്ന വീട്' എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. വീടിന്റെ ഓരോകോണും ഡിസൈൻ ചെയ്യുമ്പോൾ ഈ ആവശ്യം മുൻനിർത്തിയിട്ടുണ്ട്. പലതട്ടുകളായി ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിൽ ഭംഗിനിറയ്ക്കുന്നത്.
മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചൊരുക്കി. ലാൻഡ്സ്കേപ്പിൽ പേൾ ഗ്രാസ് കൊണ്ടുള്ള പുൽത്തകിടിയുമുണ്ട്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, കോർട്യാർഡുകൾ, അറ്റാച്ഡ് ബാത്റൂമോടുകൂടിയ നാലു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വീടിനകവും പുറവും ഇളംനിറത്തിൽ ഒരുക്കിയതിനാൽ പോസിറ്റീവ് ആംബിയൻസ് ലഭിക്കുന്നു. ഇന്റീരിയർ തീമിനോട് ഇഴുകിചേരുംവിധം ഫർണിച്ചർ ചിട്ടപ്പെടുത്തി.
ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ വിശാലതയും ക്രോസ് വെന്റിലേഷനും സമൃദ്ധമായി ലഭിക്കുന്നു. ലിവിങ്-ഡൈനിങ്, ബാംബൂ പാം കൊണ്ട് സെമി പാർടീഷനായി ഒരുക്കി. ഇതിനോടുചേർന്ന് ഇരിപ്പിടസൗകര്യവുമുണ്ട്. ഇതിന്റെ പിന്നിലായാണ് അതിമനോഹരമായ കോർട്യാർഡ്. ബുദ്ധന്റെ ചിത്രം വോൾപേപ്പറായി ഇവിടെ ഒട്ടിച്ചു. വെർട്ടിക്കൽ സ്‌കൈലൈറ്റോടുകൂടിയ കോർട്യാർഡും ഇൻഡോർ പ്ലാന്റുകളും ഇവിടം അലങ്കരിക്കുന്നു.
വീട്ടിൽ പലയിടത്തായി പച്ചപ്പിന്റെ ചെറുതുരുത്തുകൾ പോലെ കോർട്യാർഡുകളുണ്ട്. പെബിൾസ്, ഇൻഡോർ പ്ലാന്റുകൾ, സിറ്റിങ് സ്‌പേസ്, സ്‌കൈലൈറ്റ് എന്നിവ ഇവിടം പ്രകാശമാനവും ഹരിതാഭവുമാക്കുന്നു.
വൈറ്റ് തീമിലാണ് ഡൈനിങ്- കിച്ചൻ. നാനോവൈറ്റ് ടേബിൾ ടോപ് കൗണ്ടർ നൽകിയാണ് ഡൈനിങ്. കിച്ചനും വൈറ്റ് തീമിലാണ്. ഇവിടെയും നാനോവൈറ്റ് വിരിച്ചു.
വീടിന്റെ ബാൽക്കണിയിൽ വൈറ്റ് പെയിന്റ് ഫിനിഷിൽ ജാളികൾ നൽകി. ഇത് പുറംകാഴ്ചയിലെ ഭംഗിക്കൊപ്പം ഉള്ളിലേക്ക് കാറ്റെത്തിക്കാൻ ഉപകരിക്കുന്നു. വീടിന്റെ പുറംഭിത്തിയിൽ ധാരാളം ലൈറ്റുകളുണ്ട്. രാത്രിയിൽ ഇവ കൺതുറക്കുമ്പോൾ വീടിനുചുറ്റും റിസോർട്ട് ആംബിയൻസ് നിറയുന്നു.
Project facts
Location- Kanhangad, Kasargod
Area- 3000 Sq.ft
Owner- Rajan, Soumya
Design- A-tech Design Studio
Y.C- 2023