മനംകവരുന്ന ഭംഗി; ഒരുനിലയിൽ ഒരു സ്വപ്നവീട്
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടുപണിയാനായി ഐസക് ജോസഫും കുടുംബവും സ്ഥലം വാങ്ങിയിട്ടിരുന്നു. വീടുപണിക്ക് മുൻപുപലവട്ടം മനസ്സിൽ വരച്ചും തിരുത്തിയും തങ്ങളുടെ സ്വപ്നഭവനത്തെ കുറിച്ചൊരു ഏകദേശചിത്രം വീട്ടുകാർ രൂപീകരിച്ചിരുന്നു. വീട്ടുകാരുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം ഒരു നീളൻ പേപ്പറിൽ കുറിച്ചെടുത്താണ് ഡിസൈൻ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടുപണിയാനായി ഐസക് ജോസഫും കുടുംബവും സ്ഥലം വാങ്ങിയിട്ടിരുന്നു. വീടുപണിക്കുമുൻപ് പലവട്ടം മനസ്സിൽ വരച്ചും തിരുത്തിയും തങ്ങളുടെ സ്വപ്നഭവനത്തെ കുറിച്ചൊരു ഏകദേശചിത്രം വീട്ടുകാർ രൂപീകരിച്ചിരുന്നു. മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം ഒരു നീളൻ പേപ്പറിൽ കുറിച്ചെടുത്താണ് ഡിസൈൻ എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാടിനെ കാണാനായി കുടുംബം ചെന്നത്. വീതികുറഞ്ഞു- നീളം കൂടിയ 18.50 സെന്റ് പ്ലോട്ടിൽ വീടിനു സ്ഥാനംകണ്ടശേഷം, വടക്ക് കിഴക്കായി കിണർപണിയും തീർത്തിരുന്നു.
വീട്ടുകാർക്ക് ആവശ്യമുള്ള ഉപയോഗ സ്ഥലങ്ങൾ കൂട്ടായ ആലോചനയിൽ ഉൾപ്പെടുത്തിയാണ് വീടുപണിയുടെ ആദ്യഘട്ട ഹോംവർക്ക് പൂർത്തീകരിച്ചത്. അതുകൊണ്ടുതന്നെ പുതിയകാലത്തിന്റെ ആവശ്യകതകൾ ഇവിടെ സഫലമാക്കിയിരിക്കുന്നു.
പലതട്ടുകളായി വർണാഭമായ ഓടുവിരിച്ച മേൽക്കൂര വീടിന് കേരളീയ പരമ്പരാഗത ഭംഗിയേകുന്നു. റൂഫ് ഫ്ലാറ്റായി വാർത്തശേഷം ജിഐ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ഇതുവഴി മുകളിൽ വിശാലമായ യൂട്ടിലിറ്റി സ്‌പേസ് ലഭിച്ചു. കൂടാതെ ഇത് വാക്വം സ്‌പേസായി വർത്തിക്കുന്നതിനാൽ താഴത്തെ നിലയിൽ ചൂടും കുറവാണ്.
റോഡ് തെക്കുവശത്തായതിനാൽ പ്രധാനവാതിലും നടയും കിഴക്കുദർശനത്തിൽ ചിട്ടപ്പെടുത്തി. ഇതിലൂടെ വീടിന്റെ പുറംകാഴ്ചയ്ക്ക് രണ്ടുവ്യത്യസ്ത രൂപഭംഗി ലഭിക്കുന്നു. തെക്ക്-കിഴക്ക് ഭാഗങ്ങൾ ഉൾപ്പെടുത്തി L ആകൃതിയിലുള്ള നീളൻ വരാന്തയും അവിടെനിന്ന് കിഴക്കുദർശനമായി പ്രധാന കട്ടിളയും ഈ വീടിന്റെ രൂപരേഖയിൽ കൊടുത്തിരിക്കുന്നു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമോടുകൂടിയ നാലുകിടപ്പുമുറികൾ എന്നിവയാണ് 2700 സ്ക്വയർഫീറ്റിൽ ഉൾക്കൊള്ളിച്ചത്.
പ്രധാന വാതിൽ തുറന്നുകയറുമ്പോൾ നേരെ കാണുന്നത്, പകൽവെളിച്ചം വിതറുന്ന, പ്രാർഥനായിടമാണ്. ഇത് വീട്ടിലെത്തുന്നവരുടെ ഉള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. ഇടതുഭാഗത്തായി ഫോർമൽ ലിവിങ് വിന്യസിച്ചു. അവിടെനിന്ന് വലത്തോട്ട് വുഡൻ പാർട്ടീഷനിലൂടെ കടന്നാൽ ചെന്നെത്തുന്നത് സൗകാര്യതയുള്ള ഫാമിലി ലിവിങ് കം ഡൈനിങ് ഹാളിലേക്കാണ്. ഇവിടെ ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി.
ഡൈനിങ് ഹാളിനോടുചേർന്ന് കുടുംബത്തിനായുള്ള ചെറിയ ബ്രേക്ക്ഫാസ്റ്റ് ടേബിളും ഓപൺ കിച്ചനും ക്രമീകരിച്ചു. അനുബന്ധമായി വലിയൊരു വർക്കിങ് കിച്ചനും, ടെറസിലേക്കുള്ള യൂട്ടിലിറ്റി സ്റ്റെയർകെയ്സും, അതിനടിയിൽ സ്റ്റോർ റൂമും നൽകിയിട്ടുണ്ട്.
സ്വകാര്യതയ്ക്ക് പ്രാധാന്യംനൽകി നാലുകിടപ്പുമുറികളും ചിട്ടപ്പെടുത്തി. ലളിതസുന്ദരമായ ചിട്ടപ്പെടുത്തലുകളാണ് ഈ വീടിന്റെ അകത്തളത്തെ ആകർഷകമാക്കുന്നത്.
പാലുകാച്ചലിനുശേഷം നിരവധിയാളുകളാണ് വീടുകാണാൻ ഇവിടെ എത്തുന്നത്. അത്യാവശ്യം സ്ഥലമുണ്ടെങ്കിൽ, പുതിയകാലത്ത് വീടിന്റെ പരിപാലനം, വീട്ടുകാർ തമ്മിൽ ആശയവിനിമയം, ഹൃദ്യത എന്നിവയ്‌ക്കെല്ലാം ഒരുനില വീടുകളാണ് കൂടുതൽ യോജിച്ചത്. 'തങ്ങളുടെ മനസ്സിലും ഇതുപോലെയൊരു വീടാണ്' എന്ന് ഇവിടെയെത്തുന്ന വീടുപണിയാൻ പദ്ധതിയിടുന്ന സന്ദർശകരും പറയുന്നു'. വീട്ടുകാരും ഹാപ്പി.
Project facts
Location- Kanjirappally, Kottayam
Area- 2700 Sq.ft
Owner- Isac Joseph
Designer- Sreekanth Pangappattu
PG Group of Designs, Kanjirappally
pggroupdesigns@gmail.com