പഴമയും പുതുമയും സമാസമം: കണ്ണിനു വിരുന്നൊരുക്കുന്ന വീട്!
തൃശൂർ കേച്ചേരിയിലാണ് പ്രവാസിയായ ഷനോജിന്റേയും കുടുംബത്തിന്റെയും പുതിയവീട്. ഇരുവശത്തും റോഡുള്ള, ചതുരാകൃതിയുള്ള 25 സെന്റ് പ്ലോട്ടിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. പ്ലോട്ടിലുണ്ടായിരുന്ന മരങ്ങൾ സംരക്ഷിച്ചാണ് വീടിനിടംകണ്ടത്. വുഡ്+ മെറ്റൽ ഡിസൈനിലുള്ള ഓട്ടമേറ്റഡ് ഗെയ്റ്റ് കൂടാതെ ചെറിയ പടിപ്പുരയും

തൃശൂർ കേച്ചേരിയിലാണ് പ്രവാസിയായ ഷനോജിന്റേയും കുടുംബത്തിന്റെയും പുതിയവീട്. ഇരുവശത്തും റോഡുള്ള, ചതുരാകൃതിയുള്ള 25 സെന്റ് പ്ലോട്ടിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. പ്ലോട്ടിലുണ്ടായിരുന്ന മരങ്ങൾ സംരക്ഷിച്ചാണ് വീടിനിടംകണ്ടത്. വുഡ്+ മെറ്റൽ ഡിസൈനിലുള്ള ഓട്ടമേറ്റഡ് ഗെയ്റ്റ് കൂടാതെ ചെറിയ പടിപ്പുരയും വിക്കറ്റ് ഗെയ്റ്റുമുണ്ട്.
വീടുപോലെതന്നെ ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിട്ടുണ്ട്. വീടിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നതും ചുറ്റുവട്ടമാണ്. മുറ്റത്ത് നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു. ട്രോപ്പിക്കൽ+ മോഡേൺ ശൈലിയുടെ മിശ്രണമായാണ് വീടൊരുക്കിയത്. നിരപ്പായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂര പുറംകാഴ്ചയ്ക്ക് പ്രൗഢിയേകുന്നു.
കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അറ്റാച്ഡ് ബാത്റൂമോടുകൂടിയ രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ഫാമിലി ലിവിങ്, ബാൽക്കണി എന്നിവ വിന്യസിച്ചു. മൊത്തം 4750 ചതുരശ്രയടിയാണ് വിസ്തീർണം.
മുറ്റം കണ്ടിരിക്കാനും ഒത്തുചേരലിനുള്ള ഇടമായും നീളൻ പൂമുഖമൊരുക്കി.
കോർട്യാർഡുകളുടെ സാന്നിധ്യമാണ് അകത്തളങ്ങൾ ഹരിതാഭമാക്കുന്നത്. പിന്മുറ്റത്തോട് ചേർന്നൊരുക്കിയ കോർട്യാർഡാണ് പ്രധാനി. സീലിങ് ഗ്ലാസും ഗ്രില്ലുമിട്ട് സുരക്ഷിതമാക്കി. ഒരുഭിത്തി എക്സ്പോസ്ഡ് ബ്രിക്ക് ഫിനിഷിലും മറ്റൊരെണ്ണം ജാളി ഫിനിഷിലുമൊരുക്കി. അകത്തെ മറ്റൊരു കോർട്യാർഡിൽ വാട്ടർ ബോഡിയും ഇൻഡോർ പ്ലാന്റുകളുമുണ്ട്. ലിവിങ്, ഡൈനിങ് തുടങ്ങിയ ഇടങ്ങളിൽനിന്ന് ഇവിടേക്ക് നോട്ടമെത്തും .
ഫർണിച്ചർ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. മാർബിൾ ഫിനിഷ്ഡ് ടൈലാണ് കോമൺ ഏരിയകളിൽ നിലത്തുവിരിച്ചത്. ലൈറ്റിങ്ങിന് ഇന്റീരിയറിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ജിപ്സം സീലിങ്, വുഡൻ പാനലിങ്, ഷാൻലിയർ, പ്രൊഫൈൽ ലൈറ്റുകൾ എന്നിവയെല്ലാം അകത്തളം കമനീയമാക്കുന്നു .
കോർട്യാർഡിന് സമീപമാണ് ഗോവണി. മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് ഇതൊരുക്കിയത്. വുഡ്+ഗ്ലാസ് തീമിലാണ് കൈവരികൾ.
L ഷേപ്പിലാണ് കിച്ചൻ. എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഉൾപ്പെടുത്തി. ക്വാർട്സാണ് കൗണ്ടറിൽ വിരിച്ചത്.
കിടപ്പുമുറികൾ വ്യത്യസ്ത ഡിസൈൻ തീമിലൊരുക്കി. ഹെഡ്‌സൈഡ് ഭിത്തിയിൽ ജനാലകൾ ഉൾപ്പെടുത്തിയും , ഫാബ്രിക് പാനലിങ് ചെയ്തും ഹൈലൈറ്റ് ചെയ്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുമുണ്ട്.
ചുരുക്കത്തിൽ പുറംകാഴ്ചയിൽ ട്രഡീഷനൽ ഭാവവും അകത്തളങ്ങളിൽ പുതിയകാല സൗകര്യങ്ങളും ഭംഗിയായി ചിട്ടപ്പെടുത്തിയിരിക്കുന്നു. തങ്ങളുടെ ആഗ്രഹങ്ങൾക്കൊത്തവിധം വീട് സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
Project facts
Location- Kechery, Thrissur
Plot- 25 cent
Area- 4750 Sq.ft
Owner- Shanoj Balachandran
Architect- Lukhmanul Hakkeem
Lukhman Designs, Thrissur
Y.C- 2023