പുറംകാഴ്ചയിലല്ല കാര്യം; ഉള്ളിൽ പച്ചപ്പ് നിറച്ച മനോഹരമായ വീട്; വിഡിയോ
മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയിലുള്ള മനോജിന്റെയും ശ്രുതിയുടെയും കാർത്തിക എന്ന സ്വപ്നവീട്ടിലെ വിശേഷങ്ങൾ മോഡേൺ കന്റംപ്രറിയിൽ പണിത വീടാണിത്. എലിവേഷനു പ്രാധാന്യം നൽകാതെ വിവിധ ഇടങ്ങളുടെ സങ്കലനമായിട്ടാണു ഈ വീട് വിഭാവനം ചെയ്തിരിക്കുന്നത്. വീട്ടിലേക്കു കടന്നു വരുമ്പോൾ നമ്മളെ എതിരേൽക്കുന്നത് ഒരു പച്ച

മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയിലുള്ള മനോജിന്റെയും ശ്രുതിയുടെയും കാർത്തിക എന്ന സ്വപ്നവീട്ടിലെ വിശേഷങ്ങൾ.
33 സെന്റിൽ മോഡേൺ കന്റംപ്രറി ശൈലിയിൽ പണിത വീടാണിത്. എലിവേഷനു പ്രാധാന്യം നൽകാതെ വിവിധ ഇടങ്ങളുടെ സങ്കലനമായിട്ടാണ് വീട് വിഭാവനം ചെയ്തിരിക്കുന്നത്. ഗെയ്റ്റ് തുറന്ന് മുറ്റത്തേക്ക് കടക്കുമ്പോൾ വരവേൽക്കുന്നത് പച്ചത്തുരുത്താണ്.
ടെറാക്കോട്ട - സിമന്റ് ടെക്സ്ചർ പുട്ടി ഫിനിഷാണ് ഈ വീടിന്റെ അടിസ്ഥാന കളർ തീം. ഓരോ ഭാഗത്തു നിന്നുനോക്കുമ്പോൾ വ്യത്യസ്തമായ കാഴ്ചകളാണ് ഈ വീട് നൽകുന്നത്. അതുകൊണ്ടു തന്നെ 'പല മുഖങ്ങളുള്ള വീട്' എന്നും വിശേഷിപ്പിക്കാം.
സിറ്റൗട്ട് ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, താഴെ രണ്ട് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകൾ, രണ്ടു കോർട്യാഡുകൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ അറ്റാച്ച്ഡ് ബാത്റൂമുകളോടു കൂടിയ രണ്ടു ബെഡ്റൂമുകളുമുണ്ട്. ഓപൺ കോർട്യാഡോടുകൂടിയ പബ്ലിക് സ്പേസ്, സിറ്റൗട്ട്, ലിവിങ് എന്നിവ വരുന്ന സെമി-പബ്ലിക് സ്പേസ്, ബെഡ്റൂമുകൾ അടങ്ങുന്ന പ്രൈവറ്റ് സ്പേസ് എന്നിങ്ങനെ മൂന്നു ബഫർ സോണുകളായാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
വീടിന്റെ ഇന്റീരിയർ വൈറ്റ് തീമിലാണ് ചെയ്തിരിക്കുന്നത്.
വീട്ടിലെ ജനല്‍, വാതിൽ, കട്ടിളകൾ പഴയ തടിപോസ്റ്റ് വാങ്ങി പുനരുപയോഗിച്ചവയാണ് എന്ന കൗതുകവുമുണ്ട്. ഗുണനിലവാരമുള്ള തടി കുറഞ്ഞ ചെലവിൽ ലഭിക്കുകയും ചെയ്തു.
പ്രധാന വാതിലിലൂടെ പ്രവേശിക്കുന്നത് മനോഹരമായ ലിവിങ് സ്പേസിലേക്കാണ്. വീട്ടുകാരുടെ ആവശ്യപ്രകാരം ലിവിങ്ങിന്റെ ഭിത്തിയുടെ ഒരുഭാഗം ഫാമിലി ഫോട്ടോ ഗാലറിയായി മാറ്റിയിരിക്കുന്നു.
ലിവിങ്ങിന്റെ സീലിങ് ഹൈറ്റ് പതിവിലും ഉയർത്തി ചെയ്തത് ഹാളിനു വിശാലത തോന്നിപ്പിക്കുന്നു. ഇവിടെ ഒരു വാട്ടർ ബോഡിയും സെറ്റ് ചെയ്തിട്ടുണ്ട്. കാറ്റ്, വെളിച്ചം, പച്ചപ്പ് എന്നിവ നിറയുന്ന ഒരു ബഫർ സോണായാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഫോർമൽ ലിവിങ്ങിൽനിന്ന് വീടിന്റെ ഫോക്കൽ പോയിന്റായ ഡൈനിങ്-ഫാമിലി ലിവിങ്ങിലേക്കാണ് പ്രവേശിക്കുന്നത്. ഇവ രണ്ടും ഓപൺ ഹാളിന്റെ ഭാഗമാണ്. ഡൈനിങ് സ്പേസിനോട് അറ്റാച്ച് ചെയ്ത് ടിവി യൂണിറ്റും പൂജാ സ്പേസും വേർതിരിച്ചു.
ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ പെർഫോറേറ്റഡ് കോൺക്രീറ്റ് സീലിങ്ങാണ് കൊടുത്തിരിക്കുന്നത്.ഭംഗിയേക്കാളുപരി മേൽക്കൂരയിലടിക്കുന്ന വെയിലിനെ ഫിൽറ്റർ ചെയ്ത് അകത്തെത്തിക്കുക എന്നതാണ് ഇതിന്റെ ധർമം.
സിംപിൾ എലഗന്റ് ലുക്കിലാണ് നാലു ബെഡ്റൂമുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. അനുബന്ധമായി വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുണ്ട്. താഴത്തെ മാസ്റ്റർ ബെഡ്റൂമിന് അനുബന്ധമായി മനോഹരമായ സൈഡ് കോർട്യാർഡുണ്ട്.
എല്ലാം കയ്യൊതുക്കത്തിലുള്ള സിംപിൾ കിച്ചനാണ് ഒരുക്കിയത്. അനുബന്ധമായി വർക്കേരിയയും പുകയില്ലാത്ത അടുപ്പും നൽകിയിരിക്കുന്നു.
ചുരുക്കത്തിൽ നാച്ചുറൽ ലൈറ്റ്, മികച്ച ക്രോസ് വെന്റിലേഷൻ, ചുറ്റിലും നിറയുന്ന പച്ചപ്പ് എന്നിവ വീട്ടിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും ആഹ്ളാദകരമാക്കുന്നു.
Project facts
Location- Karipuzha, Mavelikkara
Plot- 33 cent
Owner- Manoj, Sruthy
Architect- Kailas Nath