അവിശ്വസനീയം: 12 ലക്ഷത്തിന് ഇത്ര സൂപ്പർ വീടോ! വിഡിയോ
എറണാകുളം ജില്ലയിലെ നെട്ടൂരിൽ മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടിൽ 750 സ്ക്വയർഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ബോക്സ് ടൈപ്പ് എലിവേഷനിൽ നിർമിച്ച ഈ വീടിന്റെ സ്ട്രക്ചറിന് 7 ലക്ഷം രൂപയും ഫർണിച്ചർ ഉൾപ്പെടെ 12 ലക്ഷം രൂപയാണ് ആകെ ചെലവായത്. ആഷിക്ക്, ക്രിസ്റ്റീന ദമ്പതികളാണ് വീടിന്റെ നിർമാണ

സ്ഥിരോത്സാഹത്തോടെ അധ്വാനിച്ചാൽ സ്വപ്നങ്ങൾ പൂത്തുതളിർക്കുമെന്ന് തെളിയിക്കുകയാണ് ഈ വീടിന്റെ കഥ. എറണാകുളം ജില്ലയിലെ നെട്ടൂരിൽ മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടിൽ 750 സ്ക്വയർഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. വീതി കുറഞ്ഞു നീളത്തിലുള്ള 3 സെന്റിനനുസരിച്ച് പിന്നിലേക്കാണ് മുറികൾ ചിട്ടപ്പെടുത്തിയത്. സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ്-ബോക്സ് എലിവേഷനൊരുക്കി.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ഓപൺ കിച്ചൻ, രണ്ടു ബെഡ് റൂമുകൾ, ഒരു അറ്റാച്ച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം, വാഷ് ഏരിയ എന്നിവയാണ് വീട്ടിലുള്ളത്.
പിസ്ത ഗ്രീനും വൈറ്റും ചേർന്ന കളർതീമിലാണ് പുറംകാഴ്ച. ചെറിയ സിറ്റൗട്ടിൽ ഇൻബിൽറ്റ് സീറ്റിങ്ങുണ്ട്. ആഞ്ഞിലിയിലാണ് പ്രധാന വാതിൽ നിർമിച്ചിരിക്കുന്നത്. വാതിൽ തുറന്നു പ്രവേശിക്കുന്നത് തുറന്ന നയത്തിൽ ചിട്ടപ്പെടുത്തിയ ഹാളിലേക്കാണ്. ലിവിങ്, ഡൈനിങ്ങ്, കിച്ചൻ ഇവയെല്ലാം ഈ ഹാളിന്റെ ഭാഗമാണ്.
ലിവിങ് ഏരിയയിൽ ഒരു സോഫയും ടിവി യൂണിറ്റും പ്രെയർ ഏരിയയും ഒരുക്കി. പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ചെറിയൊരു ഡൈനിങ് ടേബിൾ സെറ്റ് ചെയ്തു.
ബജറ്റ് കുറയ്ക്കാൻ അലുമിനിയം കിച്ചനൊരുക്കി. ധാരാളം സ്റ്റോറേജോടു കൂടിയാണ് കിച്ചൻ ഡിസൈൻ.
14x8 സൈസിലുള്ള മാസ്റ്റർ ബെഡ്റൂമില്‍ കട്ടിൽ കൂടാതെ രണ്ട് അലമാര, സ്റ്റോറേജിനായി ഒരു ബർത്ത് എന്നിവ നല്‍കി. പ്രീമിയം ലുക്കിൽ ഒരു അറ്റാച്ച്ഡ് ബാത്ത്റൂമും മാസ്റ്റർ ബെഡ്റൂമിൽ നൽകിയിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂമിനോടു ചേർന്ന് വാഷ് ഏരിയയും കോമൺ ബാത്റൂമും നൽകിയിരിക്കുന്നു. 12x8 സൈസിലാണ് രണ്ടാമത്തെ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്.
നിർമാണ ചെലവുകൾ കുതിക്കുന്ന ഈ കാലത്തും, സ്ട്രക്ചറിന് 7 ലക്ഷം രൂപയും ഫർണിഷിങ്ങിന് 5 ലക്ഷവും ഉൾപ്പെടെ 12 ലക്ഷം വീട് പൂർത്തിയാക്കാനായി.
Project facts
Location- Nettoor, Ernakulam
Plot- 3 cent
Area- 750 Sq.ft
Owner- Rinku
Design- Ashiq, Christina
Budget- 12 Lakhs
Y.C- 2023