മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഡിസൈനർ സ്വന്തം വീടൊരുക്കിയാൽ എങ്ങനെയിരിക്കും? അത് എന്തായാലും വ്യത്യസ്തമാകാതെ തരമില്ല. തിരുവനന്തപുരത്ത് ചെറിയ പ്ലോട്ടിൽ ഡിസൈനർ രാധാകൃഷ്ണൻ ഒരുക്കിയ സ്വപ്നഭവനത്തിൽ ഒരുപാട് സവിശേഷതകളുണ്ട്. പച്ചപ്പിനുള്ളിൽ ഒളിച്ചുകളിക്കുന്ന, പ്രകൃതിയോട് സംവദിക്കാൻ കഴിയുന്ന

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഡിസൈനർ സ്വന്തം വീടൊരുക്കിയാൽ എങ്ങനെയിരിക്കും? അത് എന്തായാലും വ്യത്യസ്തമാകാതെ തരമില്ല. തിരുവനന്തപുരത്ത് ചെറിയ പ്ലോട്ടിൽ ഡിസൈനർ രാധാകൃഷ്ണൻ ഒരുക്കിയ സ്വപ്നഭവനത്തിൽ ഒരുപാട് സവിശേഷതകളുണ്ട്. പച്ചപ്പിനുള്ളിൽ ഒളിച്ചുകളിക്കുന്ന, പ്രകൃതിയോട് സംവദിക്കാൻ കഴിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഡിസൈനർ സ്വന്തം വീടൊരുക്കിയാൽ എങ്ങനെയിരിക്കും? അത് എന്തായാലും വ്യത്യസ്തമാകാതെ തരമില്ല. തിരുവനന്തപുരത്ത് ചെറിയ പ്ലോട്ടിൽ ഡിസൈനർ രാധാകൃഷ്ണൻ ഒരുക്കിയ സ്വപ്നഭവനത്തിൽ ഒരുപാട് സവിശേഷതകളുണ്ട്. പച്ചപ്പിനുള്ളിൽ ഒളിച്ചുകളിക്കുന്ന, പ്രകൃതിയോട് സംവദിക്കാൻ കഴിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഡിസൈനർ സ്വന്തം വീടൊരുക്കിയാൽ എങ്ങനെയിരിക്കും? അത് എന്തായാലും വ്യത്യസ്തമാകാതെ തരമില്ല. തിരുവനന്തപുരത്ത് ചെറിയ പ്ലോട്ടിൽ ഡിസൈനർ രാധാകൃഷ്ണൻ ഒരുക്കിയ സ്വപ്നഭവനത്തിൽ ഒരുപാട് സവിശേഷതകളുണ്ട്.

പച്ചപ്പിനുള്ളിൽ ഒളിച്ചുകളിക്കുന്ന, പ്രകൃതിയോട് സംവദിക്കാൻ കഴിയുന്ന മനോഹരമായ വീട്. ചെറിയ സ്ഥലത്തിന്റെ വെല്ലുവിളികളെ സാധ്യതകളാക്കിയുള്ള ഡിസൈൻ. കാലമെത്ര കഴിഞ്ഞാലും ആശയങ്ങൾക്കും ഡിസൈൻ നയങ്ങൾക്കും കാലപ്പഴക്കം വരാത്ത ക്രമീകരണങ്ങൾ. 3000 സ്‌ക്വയർഫീറ്റിൽ കൗതുകമുണർത്തുന്ന കാഴ്ചകളുമായി പണിതിരിക്കുന്ന ഈ വീട് ഇതുവഴിപോകുന്ന ആരുമൊന്നു നോക്കും. 

ADVERTISEMENT

പ്ലോട്ടിൽ ഉണ്ടായിരുന്ന മരങ്ങൾ എല്ലാം അതേപടി നിലനിർത്തിക്കൊണ്ടാണ് സ്ട്രക്ചർ ഡിസൈൻ ചെയ്തത്. ഇതുകൂടാതെ പ്ലോട്ടിന് ചുറ്റും നിറഞ്ഞ പച്ചപ്പ്‌ ഉള്ളതിനാലും കാഴ്ചഭംഗിക്കും പ്രകൃതിയുടെ സ്രോതസുകൾക്കും ക്ഷാമമില്ല.

വെറും 6 സെന്റ് പ്ലോട്ടിൽ 4 സെന്റ് മൂന്നു മീറ്ററോളം കുഴിഞ്ഞും രണ്ടു സെന്റ് അല്പം ഉയർന്നുമായിരുന്നു. ഈ രണ്ടു സെന്റ്, സെറ്റ്ബാക് നൽകിയതുകൊണ്ടു മുറ്റവും ബോണസായി ലഭിച്ചു. 4 സെന്റ് താഴ്ച അതേപടി നിലനിർത്തി ബേസ്മെന്റ് ഫ്ലോർ ആക്കിയതിലൂടെ സ്റ്റോറേജ് സ്‌പേസും ലഭിച്ചു. വീടിനു പിറകിൽ നിന്നുനോക്കിയാൽ തൂണുകൾ നൽകി വീട് ഉയർത്തിവച്ചിരിക്കുന്നതുപോലെ തോന്നും. 

ചെറിയ ലാൻഡ്സ്കേപ്പിലെ നിറഞ്ഞ പച്ചപ്പും സിറ്റൗട്ടിലെ നീളൻ വരാന്തയും വീടിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. ഓപൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിശാലമായ ഡബിൾഹൈറ്റ് ഹാളിലേക്കാണ് പ്രധാനവാതിൽ തുറന്നുകടക്കുന്നത്. ഹാളിൽ കൊടുത്തിരിക്കുന്ന കരിങ്കല്ലിന്റെ തൂണുകളാണ് മറ്റൊരു ഹൈലൈറ്റ്. തൂണിന്റെ ഒരുവശം ഗസ്റ്റ് ഏരിയയും ഒരുവശം പ്രൈവറ്റ് ഏരിയയുമായി പരിഗണിക്കത്തക്ക വിധത്തിലാണ് നൽകിയിട്ടുള്ളത്. 

അകത്തളങ്ങളിൽ നൽകിയിരിക്കുന്ന എയർ ഹോളുകളും ജാലകങ്ങളും കാറ്റും വെളിച്ചവും ഉറപ്പാക്കുന്നതിനൊപ്പം ചൂട് വായുവിനെ പുറന്തള്ളുകവഴി ഉള്ളിലെ ചൂട് ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ സ്റ്റെയർവരുന്ന ഭാഗത്തെ സ്കൈലൈറ്റ് നിഴലും വെളിച്ചവും കടത്തിവിട്ടുകൊണ്ട്  ഇവിടം മനോഹരവുമാക്കുന്നു.

ADVERTISEMENT

ജനലുകൾ മിക്കതും റൂഫ്‌ടോപ് വരെ ഹൈറ്റ് കൊടുത്തുകൊണ്ട് നൽകിയതിനാൽ പ്രകൃതിയുടെ മനോഹാരിതയെ തടസമില്ലാതെ ഉൾത്തളങ്ങളിലേക്കു എത്തിക്കുന്നുണ്ട്. പുറത്തെ പച്ചപ്പിന്റെ കുളിർമയെ അകത്തളങ്ങളിലേക്കും സ്വാഗതമരുളിക്കൊണ്ടു ഇൻഡോർ പ്ലാന്റുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. നിറങ്ങളുടെ അതിപ്രസരം ഒഴിവാക്കിക്കൊണ്ട് വുഡൻ- വൈറ്റ് തീം തന്നെയാണ് ഇന്റീരിയറിലെ ലാളിത്യം .ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകൾ മനോഹാരിത കൂട്ടുന്നുണ്ട്. 

ഫർണിച്ചറുകൾ ഓരോ സ്‌പേസിനും യോജിക്കുന്ന വിധത്തിൽ പണിയിപ്പിച്ചെടുത്തതാണ്. ഹോം തിയറ്ററിൽ ഇട്ടിരിക്കുന്ന റിക്ലയ്‌നർ സോഫ ഒഴികെ ബാക്കി എല്ലാ ഫർണിച്ചറുകളും കസ്റ്റമൈസ് ചെയ്തെടുത്തവയാണ്. 

സ്റ്റെയർ കയറി മുകളിൽ എത്തിയാൽ അറ്റാച്ഡ് ബാത്റൂമോടുകൂടിയ മൂന്ന് കിടപ്പുമുറികളും അപ്പർ ലിവിങും ബാൽക്കണിയുമാണ് ഉള്ളത്. വീട്ടുകാർക്ക് രണ്ടാണ്മക്കളാണ്. അച്ഛനും അമ്മയും ആണ്മക്കളും ഒരേ ഫ്ലോറിൽ തന്നെ താമസിക്കണമെന്ന ആഗ്രഹത്തിലാണ് മൂന്ന് കിടപ്പുമുറികൾ മുകൾനിലയിൽ തന്നെ ചിട്ടപ്പെടുത്തിയത്. 

കോമൺ ബാൽക്കണി കൂടാതെ മാസ്റ്റർ ബെഡ്‌റൂമിനോടൊപ്പം ഒരു ബാൽക്കണി കൂടിയുണ്ട്. മാസ്റ്റർ ബെഡ്റൂമിലെ ബേവിൻഡോയിൽ നിന്നുനോക്കിയാൽ താഴത്തെ ഡൈനിങ് റൂം, ഡ്രോയിങ് റൂം, വർക്ക് ഏരിയ, ലിവിങ്, ഹാൾ, പേരന്റ്സ് റൂമിന്റെ എൻട്രി വരെ കാണാൻ കഴിയും എന്നതാണ് ഡിസൈൻ ഹൈലൈറ്റ്. താഴത്തെ ഡബിൾ ഹൈറ്റിന്റെ ടോപ്പിൽ വരുന്ന ഭാഗത്താണ് ഹോംതിയറ്റർ. 

ADVERTISEMENT

മുകളിൽ ഓപ്പൺ ടെറസ് കൊടുത്തിട്ടുണ്ട്. കൂടാതെ റൂഫിങ് നൽകി സോളർ പാനൽ വച്ചയിടവുമുണ്ട്. 'കറന്റ് ബിൽ സീറോ' എന്നുതന്നെ പറയാം. വെറും 180 രൂപയാണ് അടിസ്ഥാന ബിൽ വരുന്നത്.

ഗ്ലാസ് ഫിനിഷിങ്ങിന്റെ ചന്തമാണ്‌ അടുക്കളയ്ക്ക്. മറൈൻ പ്ലൈ+ വെനീർ ഫിനിഷിലാണ് ക്യാബിനറ്റ്. വലിയ ജനാല അടുക്കളയിൽ പ്രകാശം നിറയ്ക്കുന്നു. ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴുകിനീങ്ങുന്ന ഇടങ്ങളാണ് അകത്തളങ്ങളിലെ ഹൈലൈറ്റ്. ചുരുക്കത്തിൽ താമസിക്കുന്നവരുടെ ജീവിത ശൈലിക്കനുസരിച്ച് സമ്പന്നമാക്കിയ വിസ്മയ കാഴ്ചകളാണ് ഈ വീടിന്റെ ആത്മാവ്.

"മറ്റുള്ളവരുടെ വീടുകൾ ചെയ്യുമ്പോൾ പലപ്പോഴും വീട്ടുകാരുടെ ആഗ്രഹങ്ങൾപ്രകാരം വിട്ടുവീഴ്ച ചെയ്യേണ്ടിവരാറുണ്ട്. ഈ കുറവ് സ്വന്തം വീട് രൂപകൽപന ചെയ്യുമ്പോൾ പരിഹരിച്ചുവെന്നതാണ് സന്തോഷം. പോസിറ്റീവ് എനർജി നിറയുന്ന അകത്തളങ്ങൾ ഒരുക്കാൻ സാധിച്ചതിനാൽ ഓരോ ദിവസവും പ്രസന്നതയോടെ ചെലവഴിക്കാൻ സാധിക്കുന്നു". ഡിസൈനറും വീട്ടുകാരനുമായ രാധാകൃഷ്ണൻ പറയുന്നു.

Project facts

Location- Trivandrum

Plot- 6 cent

Area- 3000 Sq.ft

Owner- Radhakrishnan, Shalini

Design- SDC Architects, Trivandrum

Sdcarchitectstvm@gmail.com

English Summary:

Designer's Own House- Best Small Plot House Design- Veedu Magazine Malayalam