കണ്ണൂർ തളിപ്പറമ്പിലാണ് പ്രവാസിയായ ഇഖ്‌ബാലിന്റേയും കുടുംബത്തിന്റെയും വീട്. സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് എലിവേഷൻ. HPL ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത ജാളി സ്‌ക്രീനാണ് പുറംകാഴ്ചയിലെ കൗതുകം. കോർട്യാർഡിന്റെ ഭാഗമായ ഡബിൾ ഹൈറ്റുള്ള ഗ്ലാസ് ജാലകവും വേർതിരിവ് നൽകുന്നു. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ തളിപ്പറമ്പിലാണ് പ്രവാസിയായ ഇഖ്‌ബാലിന്റേയും കുടുംബത്തിന്റെയും വീട്. സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് എലിവേഷൻ. HPL ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത ജാളി സ്‌ക്രീനാണ് പുറംകാഴ്ചയിലെ കൗതുകം. കോർട്യാർഡിന്റെ ഭാഗമായ ഡബിൾ ഹൈറ്റുള്ള ഗ്ലാസ് ജാലകവും വേർതിരിവ് നൽകുന്നു. 

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്ന് അറ്റാച്ഡ് ബാത്റൂം കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു അറ്റാച്ഡ് ബാത്റൂം കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 4000 ചതുരശ്രയടിയാണ് വിസ്തീർണം.

ADVERTISEMENT

രൂപകൽപനയിലെ വൈവിധ്യമാണ് ഇവിടെ കൗതുകം നിറയ്ക്കുന്നത്. വീടിന് രണ്ടു സിറ്റൗട്ടുണ്ട്. ഒരെണ്ണം ഫോർമൽ ലിവിങ്ങിലേക്കും അടുത്തത് ഫാമിലി ലിവിങ്ങിലേക്കും പ്രവേശനമേകുന്നു. സിമന്റ് ടെക്സ്ചർ ഫിനിഷിലാണ് ഇവിടെ ചുവരുകൾ.

സെമി-ഓപൺ നയത്തിൽ ചിട്ടപ്പെടുത്തിയതിനൊപ്പം ഇടങ്ങൾക്ക് സ്വകാര്യതയും ലഭ്യമാക്കുന്നു. ഫർണിഷിങ്ങിലെ പ്രൗഢിയാണ് അകത്തളത്തിലെ ഹൈലൈറ്റ്. ഇറക്കുമതി ചെയ്ത മുന്തിയ ഗ്രാനൈറ്റാണ് കോമൺ ഏരിയകളിൽ നിലത്തുവിരിച്ചത്. ഫർണിച്ചർ, പാനലിങ് എന്നിവയിൽ തേക്ക് ഉപയോഗിച്ചതും പ്രൗഢി വർധിപ്പിക്കുന്നു. 

ഫോർമൽ ലിവിങ്ങിൽനിന്ന് ഡൈനിങ് ഹാളിലേക്ക് കാഴ്ച മറയ്ക്കാൻ ഫ്ലൂട്ടഡ് ഗ്ലാസ് സെമി-പാർടീഷനുമുണ്ട്. ഫോർമൽ ലിവിങ്ങിൽ ടിവി യൂണിറ്റ് സ്ഥാപിച്ചു. സൗഹൃദത്തിന് പ്രാധാന്യം നൽകുന്ന ഗൃഹനാഥൻ തന്റെ സഹപ്രവർത്തകരുടെ ആശംസ ആലേഖനം ചെയ്ത ടീഷർട്ട് ഗ്ലാസ് ഫ്രയിമിങ് ചെയ്ത് ഫാമിലി ലിവിങ്ങിലെ ചുവരിൽ സ്ഥാപിച്ചത് മറ്റൊരു കൗതുകമാണ്.

സിമന്റ് ടെക്സ്ചർ ഫിനിഷിലൊരുക്കിയ ഡബിൾ ഹൈറ്റ് ഭിത്തി ഡൈനിങ്ങിൽ വിശാലത നിറയ്ക്കുന്നു. ഡൈനിങ് ഹാളിന്റെ വശത്തായാണ് ഡബിൾ ഹൈറ്റിലുള്ള കോർട്യാർഡ്. ഇവിടെ വശത്തെ ഗ്ലാസ് ഭിത്തിയും ഡബിൾഹൈറ്റിൽ ഒരുക്കിയതിനാൽ നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തുന്നു.

ADVERTISEMENT

ഗോവണിയുടെ ഡിസൈൻ കൗതുകമുണർത്തുന്നു. മെറ്റൽ ഫ്രയിമിൽ ഇഴപിരിച്ചാണ് ഡിസൈൻ. പടവുകളിൽ ഇമ്പോർട്ടഡ് ഗ്രാനൈറ്റ് വിരിച്ചു.

ഐലൻഡ് മാതൃകയിൽ മോഡേൺ കിച്ചനൊരുക്കി. ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. വുഡൻ ബെഞ്ച്, ഡെസ്ക് നൽകി ബ്രേക്ക്ഫാസ്റ്റ് ഏരിയയും വേർതിരിച്ചു.

ലളിതസുന്ദരമാണ് കിടപ്പുമുറികൾ. നാച്ചുറൽ ലൈറ്റ് ലഭിക്കുംവിധം ജാലകങ്ങൾ ഉൾപ്പെടുത്തി. മുകളിലെ കിടപ്പുമുറി നിലവിൽ സ്റ്റഡി സ്‌പേസായി പരിവർത്തനം ചെയ്ത് ഉപയോഗിക്കുന്നു.

ഡെഡ് സ്‌പേസുകൾ ഒഴിവാക്കി നാച്ചുറൽ ലൈറ്റും ക്രോസ് വെന്റിലേഷനും ലഭിക്കുംവിധം അകത്തളങ്ങൾ ഒരുക്കിയതാണ് ഇവിടെ എടുത്തുപറയേണ്ടത്.

ADVERTISEMENT

പുറംകാഴ്ചയിൽ കടുംനിറങ്ങളുടെ അതിപ്രസരം ഇല്ലെങ്കിലും അകത്തളങ്ങൾ കമനീയമായി ചിട്ടപ്പെടുത്തിയതാണ് ഈ ഗൃഹത്തെ വ്യത്യസ്തമാക്കുന്നത്.

Project facts

Location- Taliparamba, Kannur

Plot- 15 cent

Area- 4000 Sq.ft

Owner- Iqbal

Architect/ Engineer- Faiq Muneer, Ishaque M, Sunil A

Archins Design, Kannur