സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ,സങ്കൽപ ഗന്ധർവ്വലോകത്തിലോ,ദീപങ്ങളോ മണ്ണിൻ താരങ്ങളോ, നാദങ്ങളോ ദേവരാഗങ്ങളോ... ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വള്ളക്കടവിലുള്ള ഈ വീട്ടിലെത്തിയപ്പോൾ ആദ്യം മനസ്സിലെത്തിയത് ഈ പഴയ സിനിമാപ്പാട്ടാണ്... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ് ഈ വീട്.

സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ,സങ്കൽപ ഗന്ധർവ്വലോകത്തിലോ,ദീപങ്ങളോ മണ്ണിൻ താരങ്ങളോ, നാദങ്ങളോ ദേവരാഗങ്ങളോ... ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വള്ളക്കടവിലുള്ള ഈ വീട്ടിലെത്തിയപ്പോൾ ആദ്യം മനസ്സിലെത്തിയത് ഈ പഴയ സിനിമാപ്പാട്ടാണ്... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ് ഈ വീട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ,സങ്കൽപ ഗന്ധർവ്വലോകത്തിലോ,ദീപങ്ങളോ മണ്ണിൻ താരങ്ങളോ, നാദങ്ങളോ ദേവരാഗങ്ങളോ... ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വള്ളക്കടവിലുള്ള ഈ വീട്ടിലെത്തിയപ്പോൾ ആദ്യം മനസ്സിലെത്തിയത് ഈ പഴയ സിനിമാപ്പാട്ടാണ്... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ് ഈ വീട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ,സങ്കൽപ ഗന്ധർവ്വലോകത്തിലോ, ദീപങ്ങളോ മണ്ണിൻ താരങ്ങളോ, നാദങ്ങളോ ദേവരാഗങ്ങളോ...

ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വള്ളക്കടവിലുള്ള ഈ വീട്ടിലെത്തിയപ്പോൾ ആദ്യം മനസ്സിലെത്തിയത് ഈ പഴയ സിനിമാപ്പാട്ടാണ്... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ് ഈ വീട്. 'ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്' എന്ന വിശേഷണത്തോടെ, ഏകദേശം നാലേക്കറിൽ 27000 സ്ക്വയർഫീറ്റിൽ, കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകൾ ഒരുക്കുകയാണ് വാലുമ്മൽ ഹൗസ് എന്ന ഈ കൊട്ടാരം. പ്ലാന്ററും ഏലക്കർഷകനും വ്യവസായിയുമായ ബിനോയ് വാലുമ്മലും കുടുംബവുമാണ് ഈ വീട്ടിലെ താമസക്കാർ. വീട്ടുകാരുടെ 7 വർഷത്തെ കാത്തിരിപ്പും അധ്വാനവുമാണ് ഈ വീട്.

ADVERTISEMENT

ഒരു കുന്നിൻമുകളിലാണ് വീട്. മുന്നിലൂടെ പ്രധാന റോഡ് പോകുന്നുണ്ട്. കന്റെംപ്രറി- കൊളോണിയൽ- ക്‌ളാസിക് തീമുകളുടെ സങ്കലനമായിട്ടാണ് വീടൊരുക്കിയത്. അതിവിശാലമായ ലാൻഡ്സ്കേപ്പാണ് ചുറ്റിലും. പേവിങ് ടൈൽസും ഗ്രാസും വിരിച്ച മുറ്റവും വിളക്കുകളും ഈന്തപ്പനയുമെല്ലാം ചുറ്റുവട്ടങ്ങൾ അലങ്കരിക്കുന്നു.

രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുമ്പോഴാണ് വീടിന്റെ പ്രൗഢി ഏറ്റവും മനോഹരമായി ആസ്വദിക്കാനാവുക. ഒറ്റനോട്ടത്തിൽ സ്വർണനിറത്തിൽ കുളിച്ചുനിൽക്കുന്ന മണിമാളിക പോലെതോന്നും. സന്ദർശകരുടെ തിരക്കുമൂലം  ഇപ്പോൾ വീടിന്റെ മുന്നിലെ റോഡിൽ ട്രാഫിക് ബ്ലോക് പതിവായിട്ടുണ്ട്.

ഒത്തുചേരലിനുള്ള കോമൺ സ്‌പേസുകളുടെ ബാഹുല്യമാണ് ഈ വീടിന്റെ അകത്തളങ്ങളിലെ ഹൈലൈറ്റ്.  വിരലിൽ എണ്ണാവുന്നതിലധികം ലിവിങ് സ്‌പേസുകൾ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു.

മൂന്നു നിലകളിലായി പണിതിരിക്കുന്ന ഈ വീടിന്റെ ഗ്രൗണ്ട്ഫ്ലോറിൽ ധാരാളം ലിവിങ് സ്‌പേസുകൾ, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു ബെഡ്റൂമുകള്‍, ബാത്റൂമുകൾ, ഹോംതിയറ്റർ എന്നിവയുണ്ട്.

ADVERTISEMENT

ഫസ്റ്റ് ഫ്ലോറിൽ മൂന്ന് ബെഡ്റൂം, വിശാലമായ ബാത്റൂമുകൾ , ഗെയിം സ്പേസ്, ലിവിങ് സ്‌പേസുകൾ എന്നിവയാണുള്ളത്. സെക്കന്റ് ഫ്ലോറിൽ ഓപൺ ബെഡ്റൂം, ബാർ, പവലിയൻ എന്നിവയുമുണ്ട്. ഇത്രയുമാണ് 27000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. മൂന്നു നിലകളെയും തമ്മിൽ കണക്റ്റ് ചെയ്യാനായി  ലിഫ്റ്റും നൽകിയിരിക്കുന്നു.

പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് പ്രധാന ഫോർമൽ ലിവിങ്ങിലേക്കാണ്. ഇത് ഡബിൾ ഹൈറ്റിൽ, ഒരേസമയം 16 പേർക്ക് ഇരിക്കാൻ പറ്റുന്നരീതിയിൽ വിശാലമായി ഒരുക്കി. ഇതിനോടുചേർന്ന് പ്രെയർ സ്‌പേസ് വേർതിരിച്ചു. മനോഹരമായി പാനലിങ്, വുഡ് വർക്കുകൾ ചെയ്താണ് പ്രെയർ ഒരുക്കിയത്. 

ഇനി പ്രവേശിക്കുന്നത് ഒരു പാസേജിലേക്കാണ്. ഇതിന്റെ ഒരുവശത്ത് പ്രധാന ഫാമിലി ലിവിങ് സ്‌പേസുണ്ട്. ഇവിടെയാണ് ടിവി യൂണിറ്റുള്ളത്.  ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്തുവിരിയുന്നത്. ചിലയിടങ്ങൾ ഹൈലൈറ്റ് ചെയ്യാൻ നാച്ചുറൽ വുഡൻ ഫ്ലോറിങ്ങും ചെയ്തിട്ടുണ്ട്.

വീടിനകത്തെ പ്രധാന ഹാളിലേക്കെത്തിയാൽ ഒരു ലക്ഷ്വറി ഹോട്ടലിന്റെ ലോബി പോലെതോന്നും. തടിയുടെ പ്രൗഢിയിൽ ഒരുക്കിയ ഡബിൾഹൈറ്റ് മേൽക്കൂരയിൽ ധാരാളം ലൈറ്റുകൾ കണ്ണുചിമ്മുന്നു. ഇവിടെയുള്ള പൂളാണ് മറ്റൊരു ഫോക്കൽ പോയിന്റ്. ആദ്യ പ്ലാനിൽ വീടിന് വെളിയിലായിരുന്ന പൂളിനെ പിന്നീട് പിന്നിലേക്ക് ഇടങ്ങൾ വിപുലമാക്കി വീടിന്റെ ശ്രദ്ധകേന്ദ്രമാക്കി മാറ്റുകയായിരുന്നു.

ADVERTISEMENT

പലരും ലക്ഷ്വറി വീടുകൾ കാണുമ്പോൾ ചോദിക്കുന്ന ക്ളീഷേ ചോദ്യമാണ് 'ഈ കാശിന് എത്ര പാവങ്ങൾക്ക് വീട് വച്ചുകൊടുക്കാമായിരുന്നു' എന്നത്. എന്നാലിവിടെ തങ്ങളുടെ സ്വപ്നഭവനം പൂർത്തിയായതിനൊപ്പം വീടില്ലാത്ത അഞ്ചു കുടുംബങ്ങൾക്ക് ഇവർ വീട് നിർമിച്ചു നൽകി. കൂടാതെ പ്രളയത്തിൽ വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കാൻ സ്ഥലവും വിട്ടുനൽകി. സാധാരണക്കാരനിൽനിന്ന് കഠിനാധ്വാനത്തിലൂടെ മണ്ണിൽപൊന്നുവിളയിച്ചതാണ് ഈ ഗൃഹനാഥന്റെ ജീവിതരഹസ്യം.

വാക്കുകൾ കൊണ്ട് വിവരിക്കാനാകുന്നതിലും അധികം കാഴ്ചകൾ കാണാനുണ്ട് ഈ വീട്ടിൽ. അതുകൊണ്ട് തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ ഉറപ്പായും കാണുമല്ലോ...

Project facts

Location- Kattapana, Idukki

Area- 27000 Sq.ft

Owner- Binoy Valummel

Design- Vineeth C. Joy

Chrizanta builders & interiors

Mob- 9895758255

Y.C- 2024

English Summary:

Biggest House in Idukki- Valummel House- Viral House Video- Swapnaveedu Malayalam