ലളിതം, സുന്ദരം; ഫ്യൂഷൻ ശൈലിയിൽ മനം നിറയ്ക്കുന്ന വീട്
കോട്ടയത്തെ ഈ ക്ലാസിക് ശൈലിയിലുള്ള ഒറ്റനിലവീട്ടിൽ പരമ്പരാഗത ശൈലിയും കൊളോണിയല്‍ ഘടകങ്ങളും ഭംഗിയായി സമമ്പയിപ്പിച്ചിരിക്കുന്നു. ലളിതമായ ഇളംനിറത്തിലാണ് പുറംഡിസൈന്‍. ചുവന്ന കളിമണ്‍ ഓടുകള്‍ വിരിച്ച ചെരിവുള്ള മേൽക്കൂര ട്രഡീഷനൽ ഭംഗിയേകുന്നു. കൊളോണിയൽ അടയാളപ്പെടുത്തലായി ഗേബിൾ റൂഫുമുണ്ട്. കൊളോണിയല്‍

കോട്ടയത്തെ ഈ ക്ലാസിക് ശൈലിയിലുള്ള ഒറ്റനിലവീട്ടിൽ പരമ്പരാഗത ശൈലിയും കൊളോണിയല്‍ ഘടകങ്ങളും ഭംഗിയായി സമമ്പയിപ്പിച്ചിരിക്കുന്നു. ലളിതമായ ഇളംനിറത്തിലാണ് പുറംഡിസൈന്‍. ചുവന്ന കളിമണ്‍ ഓടുകള്‍ വിരിച്ച ചെരിവുള്ള മേൽക്കൂര ട്രഡീഷനൽ ഭംഗിയേകുന്നു. കൊളോണിയൽ അടയാളപ്പെടുത്തലായി ഗേബിൾ റൂഫുമുണ്ട്.
കൊളോണിയല്‍ ശൈലിയിലുള്ള വലിയ ജാലകങ്ങള്‍ വീട്ടില്‍ ഉള്‍പ്പെടുത്തിയിടുണ്ട്. കൂടാതെ, വുഡന്‍ ഫിനിഷിലുള്ള യുപിവിസി വിന്‍ഡോകളും കാറ്റും വെളിച്ചവും വീടിനുള്ളിൽ നിറയ്ക്കുന്നു.
പരമ്പരാഗത ഫര്‍ണിച്ചറുകളുള്ള സെൻട്രൽ ലിവിങ് റൂം, ലളിതമായ ഫോള്‍സ് സീലിങ്, മധ്യഭാഗത്ത് ഗംഭീരമായ ഷാൻലിയറുകൾ എന്നിവ അകത്തളങ്ങളുടെ കൊളോണിയൽ ഫീൽ വർധിപ്പിക്കുന്നു. രാത്രിയിൽ വീടിന്റെ ആംബിയൻസ് വർധിപ്പിക്കുന്നതിൽ ലൈറ്റിങ് ഫിക്സ്ചറുകൾ പങ്കുവഹിക്കുന്നു. ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നവിധം മൂഡ് ലൈറ്റിങ് ഒരുക്കി.
സെമി ഓപൺ നയത്തിലാണ് അകത്തളം. ലിവിങ്- ഡൈനിങ്- കിച്ചൻ വലിയ ഹാളിന്റെ ഭാഗമായി ചിട്ടപ്പെടുത്തി. ഔട്ഡോർ സ്‌പേസുമായി അകത്തളങ്ങളെ കൂട്ടിയിണക്കാൻ ലിവിങ്- ഡൈനിങ് ഏരിയയിൽ ഇരിപ്പിടങ്ങളുള്ള പാറ്റിയോ ക്രമീകരിച്ചു.
അടുക്കളയിലും ട്രഡീഷനൽ-കൊളോണിയൽ തീമുകൾ തുടരുന്നു. തടിയിലാണ് ക്യാബിനറ്റുകൾ ഒരുക്കിയത്. കിടപ്പുമുറികളിലും തടി ഫർണിച്ചറുകൾ ഉപയോഗിച്ചു.
സുസ്ഥിര ഊർജമാതൃകകൾ ഇവിടെ അവലംബിച്ചിട്ടുണ്ട്. വീട്ടിലെ ഭൂരിഭാഗം വിനിയോഗത്തിനുള്ള ഊർജം സോളറിൽ നിന്നുലഭിക്കും. സ്മാർട് ഹോം- ഓട്ടമേഷൻ സാങ്കേതികവിദ്യയും ഇവിടെ അവലംബിച്ചിട്ടുണ്ട്. ലോകത്തെവിടെയിരുന്നും സ്മാർട് ഫോണിലൂടെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിയന്ത്രിക്കാം.
Project facts
Location- Kottayam
Area- 5300 Sq.ft
Architect- Deepthi Nair
DJ Architecture, Edappally