കണ്ണൂർ തളിപ്പറമ്പിലാണ് നൗഷാദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പതിവുകാഴ്ചകളിൽനിന്ന് മാറിനിൽക്കുന്ന വീടാകണം എന്ന വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് മിനിമലിസം മുഖമുദ്രയാക്കിയത്. RCC സ്ലാബുകളും വുഡൻ ലൂവറുകളുമാണ് വീടിന്റെ പുറംകാഴ്ച വ്യത്യസ്തമാക്കുന്നത്. ദൂരെ മലനിരകളും പച്ചപ്പുമുള്ള ഉയർന്ന പ്ലോട്ടാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ തളിപ്പറമ്പിലാണ് നൗഷാദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പതിവുകാഴ്ചകളിൽനിന്ന് മാറിനിൽക്കുന്ന വീടാകണം എന്ന വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് മിനിമലിസം മുഖമുദ്രയാക്കിയത്. RCC സ്ലാബുകളും വുഡൻ ലൂവറുകളുമാണ് വീടിന്റെ പുറംകാഴ്ച വ്യത്യസ്തമാക്കുന്നത്. ദൂരെ മലനിരകളും പച്ചപ്പുമുള്ള ഉയർന്ന പ്ലോട്ടാണിത്. ഇവിടേക്ക് തടസമില്ലാത്ത കാഴ്ച ലഭിക്കണം എന്നത് പരിഗണിച്ചാണ് പുറംകാഴ്ചയിൽ ഗ്രില്ലില്ലാത്ത വലിയ ജാലകങ്ങൾ നൽകിയത്.

ലാൻഡ്സ്കേപ്പിങ് ഭംഗിയായി ചിട്ടപ്പെടുത്തി. കോബിൾ സ്‌റ്റോൺ വിരിച്ച ഡ്രൈവ് വേയും ബഫലോ ഗ്രാസ് വിരിച്ച പുൽത്തകിടിയും ചെടികളും ലാൻഡ്സ്കേപ് സജീവമാക്കുന്നു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം , ബാൽക്കണി എന്നിവയുണ്ട്. മൊത്തം 4300 ചതുരശ്രയടിയാണ് വിസ്തീർണം. സെമി-ഓപൺ നയമാണ് ഉള്ളിൽ പിന്തുടർന്നത്. ഇടങ്ങൾ തമ്മിൽ ദൃശ്യപരമായ കണക്ടിവിറ്റി ഉറപ്പാക്കുമ്പോൾതന്നെ സ്വകാര്യതയ്ക്കും പ്രാധാന്യം നൽകി. ഇതിനായി സെമി-പാർടീഷനുകൾ വിന്യസിച്ചു.

ഫോർമൽ ലിവിങ്ങിൽ ഫർണിച്ചർ വലിയ തൂണിൽ സസ്‌പെൻഡ് ചെയ്‌തൊരുക്കി. ഡബിൾഹൈറ്റിലാണ് ഫാമിലി ലിവിങ്. സീലിങ് എക്സ്പോസ്ഡ് സിമന്റ് ഫിനിഷിൽ ഒരുക്കി. 

ഇവിടെയുള്ള ഡൈനിങ് ടേബിൾ ആരെയും ആകർഷിക്കും. രണ്ടുനീളൻ പില്ലറുകളിൽ സസ്‌പെൻഡ് ചെയ്ത് ഫ്ലോട്ടിങ് ശൈലിയിലാണ് ഡൈനിങ് ടേബിൾ. തടികൊണ്ടാണ് ടേബിളും ചെയറുകളും. 

തേക്കുതടിയിൽ കസ്റ്റമൈസ് ചെയ്തെടുത്ത ഫർണിച്ചർ അകത്തളത്തിന്റെ റസ്റ്റിക്- മിനിമൽ നയവുമായി ചേർന്നുപോകുന്നു. 

ADVERTISEMENT

നാച്ചുറൽ ലൈറ്റ് ഉള്ളിലെത്താൻ സ്‌കൈലൈറ്റുള്ള ഡബിൾഹൈറ്റ് കോർട്യാർഡ് വിന്യസിച്ചു. ഇതിന്റെ ഭിത്തി ലാറ്ററൈറ്റ് ക്ലാഡിങ് വിരിച്ച് ഹൈലൈറ്റ് ചെയ്തു. സമീപം ഇൻഡോർ പ്ലാന്റുകളും നൽകി. 

റസ്റ്റിക് ഫിനിഷിലാണ് കിടപ്പുമുറികൾ. കോൺക്രീറ്റ്-വൈറ്റ് നിറങ്ങളുടെ ഫിനിഷാണ് ഇവിടെ തുടരുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചു. 

രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു. ചുരുക്കത്തിൽ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് വ്യത്യസ്തമായ ഈ സ്വപ്നഭവനം.

Project facts

ADVERTISEMENT

Location- Taliparamba

Plot- 16 cent

Area- 4300 Sq.ft

Owner- Noushad

Architects- 3dor Concepts, Kannur

Y.C- 2023

English Summary:

Minimal Theme Rustic House with Spacious Interiors