ഇതാണ് സന്തോഷം: ഒത്തുചേരലുകൾ ആഘോഷമാക്കുന്ന വീട്
തിരുവനന്തപുരം കാര്യവട്ടത്ത് സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ബിസിനസിനൊപ്പം അൽപം പൊതുപ്രവർത്തനവുമുണ്ട്. അതുകൊണ്ട് വീട്ടിൽ എപ്പോഴും സന്ദർശകരുണ്ടാകും. ഔപചാരിക കൂടിക്കാഴ്ചകൾക്കും കുടുംബപരമായ ഒത്തുചേരലുകൾക്കും വ്യത്യസ്‌ത ഇടങ്ങൾ വേണം, കുടുംബാന്തരീക്ഷത്തിൽ

തിരുവനന്തപുരം കാര്യവട്ടത്ത് സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
ബിസിനസിനൊപ്പം അൽപം പൊതുപ്രവർത്തനവുമുണ്ട്. അതുകൊണ്ട് വീട്ടിൽ എപ്പോഴും സന്ദർശകരുണ്ടാകും. ഔപചാരിക കൂടിക്കാഴ്ചകൾക്കും കുടുംബപരമായ ഒത്തുചേരലുകൾക്കും വ്യത്യസ്‌ത ഇടങ്ങൾ വേണം, കുടുംബാന്തരീക്ഷത്തിൽ സ്വകാര്യതയുണ്ടാകണം എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. അപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്.
നിരപ്പുവ്യത്യാസമുള്ള 12 സെന്റ് പ്ലോട്ടിനനുസരിച്ചാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. സമകാലിക ശൈലിയിൽ, എന്നാൽ കടുംനിറങ്ങളുടെ അതിപ്രസരമില്ലാതെയാണ് പുറംകാഴ്ച. എലിവേഷൻ തടസപ്പെടുത്താതെ കാർ പോർച്ച് ഒരുക്കാനായി. ഇതിനുമുകൾവശം ഓപ്പൺ സിറ്റിങ് സ്‌പേസാക്കി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 4700 ചതുരശ്രയടിയാണ് വിസ്തീർണം.
കാറ്റ്- വെളിച്ചം- പച്ചപ്പ്- വിശാലത. ഇവയാണ് ഈ വീടിന്റെ അന്തഃസത്ത. വീട്ടിലെ കോമൺ സ്‌പേസുകൾ ഓപ്പൺ നയത്തിൽ ചിട്ടപ്പെടുത്തി. ഇതിനാൽ വിശാലതയും ഇടങ്ങൾ തമ്മിൽ ദൃശ്യപരമായ ബന്ധവും നിലനിൽക്കുന്നു. ചെറിയ കുട്ടികൾ ഉള്ളതുകൊണ്ട് അവരുടെ സുരക്ഷയും കണക്കിലെടുത്തു. ഓപൺ നയത്തിൽ ഒരുക്കിയതിനാൽ മിക്കയിടത്തേക്കും നോട്ടമെത്തും. വീട്ടിൽ ചെലവഴിക്കുന്ന സമയത്ത് ഒത്തുചേരലിന്റെ ഹൃദ്യത ലഭിക്കാൻ ഇതുപകരിക്കുന്നു.
നാച്ചുറൽ വുഡ് സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് അകത്തളങ്ങളുടെ സവിശേഷത. തടിയുടെ പ്രൗഢിക്ക് പകരംവയ്ക്കാൻ മറ്റൊന്നുമില്ല എന്നതാണ് കാരണം. വീടിനുള്ളിലും കടുംനിറങ്ങൾ നൽകിയിട്ടില്ല, പകരം വെള്ളനിറത്തിന്റെ തെളിമയാണ് നിറയുന്നത്.
മറ്റിടങ്ങളിൽനിന്ന് അൽപം താഴ്ത്തിയാണ് ഫോർമൽ ലിവിങ് ചിട്ടപ്പെടുത്തിയത്. അക്വേറിയമാണ് ലിവിങ്ങിലെ ആകർഷണം.
കോർട്യാർഡാണ് വീട്ടിലെ ഞങ്ങളുടെ ഇഷ്ടയിടം. ഫാമിലി ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽനിന്ന് ഫോൾഡിങ് ഗ്ലാസ് ഡോർ വഴി ഇവിടേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ പുറത്തെ പച്ചപ്പും കാറ്റും ഉള്ളിലേക്ക് ഒഴുകിയെത്തും.
വീട്ടിലെ ഞങ്ങളുടെ മറ്റൊരു പ്രിയയിടം ബാൽക്കണിയാണ്. തടിയുടെ പ്രൗഢിയിലാണ് ഇവിടമൊരുക്കിയത്. പോളികാർബണേറ്റ് ഷീറ്റ് വിരിച്ച മേൽക്കൂരയിൽ വള്ളിച്ചെടികൾ പടർത്തിയിട്ടുണ്ട്. കുറച്ചുമാസങ്ങൾക്കുള്ളിൽ ഇതൊരു പച്ചത്തുരുത്തായിമാറും.
മെറ്റൽ+ വുഡ് ഫിനിഷിലാണ് സ്‌റ്റെയർ.
പുതിയകാല സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയ കിച്ചനൊരുക്കി. ഇവിടെയും തേക്കിൻതടിയിലാണ് ക്യാബിനറ്റുകൾ നിർമിച്ചത്.
കാറ്റും വെളിച്ചവും ലഭിക്കുംവിധമാണ് നാലു കിടപ്പുമുറികളുടെയും ഡിസൈൻ. ഫർണിഷിങ്ങിൽ തടിയുടെ സാന്നിധ്യമാണ് മറ്റൊരു സവിശേഷത. വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവ അനുബന്ധമായി ഉൾകൊള്ളിച്ചു.
ആഗ്രഹിച്ച പോലെ വീട് സഫലമാക്കാനായതിൽ ഞങ്ങൾ ഹാപ്പിയാണ്.
***
മനോരമ വീട് ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുമല്ലോ
Project facts
Location- Kariavattom, Trivandrum
Area- 4700 Sq.ft
Owner- Harison, Sonia
Design- Urbane Ivy, Trivandrum