വേറിട്ട ലുക്ക്, സുന്ദരമായ അകത്തളങ്ങൾ; ഹിറ്റായി വീട്
മൂവാറ്റുപുഴയ്ക്കടുത്ത് പോത്താനിക്കാടാണ് ടോമി ജോസഫിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നവീട്. വ്യത്യസ്തമായ പുറംകാഴ്ചയും സുന്ദരമായ അകത്തളങ്ങളുംകൊണ്ട് ഹൃദ്യമാണ് ഈ വീട്. ഉയരവ്യത്യാസമുള്ള 25 സെന്റിലാണ് വീട് നിർമിച്ചത്. പ്രധാന ഗെയ്റ്റുകൂടാതെ വിക്കറ്റ് ഗെയ്റ്റുമുണ്ട്. ചുറ്റുമതിൽ ഗ്രില്ലിലാണ് നിർമിച്ചത്. വാം

മൂവാറ്റുപുഴയ്ക്കടുത്ത് പോത്താനിക്കാടാണ് ടോമി ജോസഫിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നവീട്. വ്യത്യസ്തമായ പുറംകാഴ്ചയും സുന്ദരമായ അകത്തളങ്ങളുംകൊണ്ട് ഹൃദ്യമാണ് ഈ വീട്. ഉയരവ്യത്യാസമുള്ള 25 സെന്റിലാണ് വീട് നിർമിച്ചത്. പ്രധാന ഗെയ്റ്റുകൂടാതെ വിക്കറ്റ് ഗെയ്റ്റുമുണ്ട്. ചുറ്റുമതിൽ വീടിന്റെ ഭംഗി ബ്ലോക്ക് ആകാത്തവിധം ഉയരംകുറച്ച് ഗ്രില്ലിലാണ് നിർമിച്ചത്. വാം ലൈറ്റുകൾ മതിൽ അലങ്കരിക്കുന്നു.
കന്റെംപ്രറി മാതൃകയിലാണ് എലിവേഷൻ. എങ്കിലും സമകാലിക വീടുകളുടെ പതിവ് ശൈലികളിൽനിന്ന് മാറിനിൽക്കുന്നുമുണ്ട്. മൂന്നുവശത്തുനിന്നും വ്യത്യസ്തമായ പുറംകാഴ്ചയാണ് വീടിനുലഭിക്കുക. പല നിറക്കൂട്ടുകളാണ് പുറംകാഴ്ചയിലെ ആകർഷണം. ഗ്രേ, മഞ്ഞ, സാൻഡ് ടെക്സ്ചർ അടക്കമുള്ള നിറങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. സിറ്റൗട്ടിന്റെ വശത്തായി ഒരു ഓപ്പൺ കോർട്യാർഡുണ്ട്. ഇത് മറയ്ക്കാനായി വൃത്താകൃതിയിൽ ലാറ്ററൈറ്റ് ക്ലാഡിങ് പതിച്ച ഭിത്തിയൊരുക്കി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 3000 സ്ക്വയർഫീറ്റിൽ ഉൾക്കൊള്ളിച്ചത്. സെമി- ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.
പ്രധാനവാതിൽ തുറന്നാൽ ആദ്യം ഫോർമൽ ലിവിങ്ങാണ്. കസ്റ്റമൈസ് ഫർണിച്ചർ ഇവിടം അലങ്കരിക്കുന്നു. സീലിങ് ഹൈറ്റ് കൂട്ടി ഫോൾസ് സീലിങ് ചെയ്തതിനാൽ വിശാലതയും അനുഭവപ്പെടുന്നു.
ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. വിശാലമായ ഒരിടത്തെത്തിയ പ്രതീതി ഇതിലൂടെ ലഭിക്കുന്നു. ഫാമിലി ലിവിങ്ങിലെ ഭിത്തിയിൽ പ്രെയർ സ്‌പേസും വേർതിരിച്ചു.
അടുക്കളപ്പണി എളുപ്പമാകാനായി എല്ലാം കയ്യൊതുക്കത്തിൽ ലഭിക്കുംവിധം കിച്ചനൊരുക്കി. പരമാവധി സ്റ്റോറേജ് ക്യാബിനറ്റുകൾ ഉൾപ്പെടുത്തി. അനുബന്ധമായി വർക്കേരിയയുമുണ്ട്.
പരിപാലനം കണക്കിലെടുത്ത് ലളിതമായാണ് കിടപ്പുമുറികൾ ഒരുക്കിയത്. കടുംനിറങ്ങളോ അമിത പാനലിങ് വർക്കുകളോ ഇല്ല. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ വേർതിരിച്ചു.
കൂടുതൽ സമയവും പ്രായമായ മാതാപിതാക്കളാണ് വീട്ടിലുണ്ടാവുക. പരിപാലനം കണക്കിലെടുത്താണ് ഒരുനിലവീടുമതി എന്ന തീരുമാനത്തിലെത്തിയത്. പുതിയ വീടിന്റെ തൊട്ടുപുറകിലാണ് ഇവരുടെ തറവാടുള്ളത്. ചിലപ്പോൾ അച്ഛനും അമ്മയും തറവാട്ടിലായിരിക്കും, ചിലപ്പോൾ ഈ വീട്ടിലായിരിക്കും. അതിനാൽ ഇരുവീടുകളും തമ്മിൽ ആശയവിനിമയം സാധ്യമാകുംവിധമാണ് വീട് രൂപകൽപന ചെയ്തത്. വ്യത്യസ്തമായ ഈ ഒരുനിലവീട് ഇപ്പോൾ നാട്ടിൽ ഹിറ്റായി മാറിക്കഴിഞ്ഞു.
**
മനോരമ വീട് ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുമല്ലോ...
Project facts
Location- Pothanicadu, Ernakulam
Owner- Tomy Joseph
Area- 3000 Sq.ft
Design- Mejo Kurian
Voyage Designs, Ernakulam
email-voyagedesigns@gmail.com