വെറും 5 സെന്റിൽ കൊട്ടാരം പോലെയൊരു വീട്!
ഫോർട്ട് കൊച്ചി YMCA റോഡിൽ 5 സെന്റിലാണ് വീട് പണിയാൻ പദ്ധതിയിട്ടത്. 'ചെറിയ പ്ലോട്ടിൽ സുന്ദരമായ വീട്' എന്നതായിരുന്നു ആവശ്യം. സമകാലിക ശൈലിയിലാണ് എലിവേഷൻ. സ്ഥലം ഉപയുക്തമാക്കാൻ മുൻവശത്തെ സെറ്റ്ബാക്കിൽ കവേർഡ് കാർപാർക്കിങ് കൊടുത്തു. ഫോർമല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഓപൺ കിച്ചൻ, വർക്ക് ഏരിയ, 5

ചെറിയ സ്ഥലത്ത് പരമാവധി സ്ഥലം ഉപയുക്തമാക്കി നിർമിക്കാം എന്നതിനാൽ സമകാലിക വീടുകൾക്ക് (Contemporary House) ഇപ്പോൾ നിരവധി ആരാധകരുണ്ട്. സ്ഥലത്തിന് തീവിലയുള്ള നഗരപ്രദേശങ്ങളിൽ കന്റെംപ്രറി വീടുകൾ ട്രെൻഡായി മാറിക്കഴിഞ്ഞു. അത്തരത്തിൽ നിർമിച്ച ഒരു വീടാണിത്.
ഫോർട്ട് കൊച്ചി YMCA റോഡിൽ 5 സെന്റിലാണ് വീട് പണിയാൻ പദ്ധതിയിട്ടത്. 'ചെറിയ പ്ലോട്ടിൽ സുന്ദരമായ വീട്' എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.
സമകാലിക ബോക്സ് ആകൃതിയിലാണ് എലിവേഷൻ. സ്ഥലം ഉപയുക്തമാക്കാൻ മുൻവശത്തെ സെറ്റ്ബാക്കിൽ കവേർഡ് കാർപാർക്കിങ് കൊടുത്തു. ചെറിയ മുറ്റത്തും മിനിമൽ ലാൻഡ്സ്കേപ്പിങ് ചെയ്തിട്ടുണ്ട്. നാച്ചുറൽ സ്‌റ്റോൺ+ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു.
ഇഷ്ടിക കൊണ്ടാണ് ഭിത്തി കെട്ടിയിരിക്കുന്നത്. സിമന്റ് ബ്ലോക്കുകളെക്കാൾ ചൂട് താരതമ്യേന കുറവാണ്. വെർട്ടിക്കൽ ജാളികൾ ഡിസൈൻ എലമെന്റായി ഇവിടെ ഉപയോഗിച്ചിരിക്കുന്നു.
ഫോർമല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഓപൺ കിച്ചൻ, വർക്ക് ഏരിയ, 5 കിടപ്പുമുറികൾ എന്നിവയാണ് 2800 സ്ക്വയർഫീറ്റിൽ ഒരുക്കിയിരിക്കുന്നത്.
സെമി-ഓപൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. ലിവിങ്- ഡൈനിങ്- സ്‌റ്റെയർ-കിച്ചൻ എന്നിവ വിശാലമായ ഹാളിന്റെ ഭാഗമാക്കി വിന്യസിച്ചു. ഇതുവഴി അകത്തേക്ക് കയറുമ്പോൾ വിശാലത അനുഭവവേദ്യമാകുന്നു.
അകത്തേക്ക് പ്രവേശിക്കുമ്പോൾ ഇരുവശത്തും പച്ചപുതച്ച നീണ്ട ഭിത്തികൾ വീടിന്റെ സൗന്ദര്യം കൂട്ടുന്നു. തേക്കിൻതടിയിലാണ് ഫർണിഷിങ് കൂടുതലും.
വീടിന്റെ ജാലകങ്ങൾ കാറ്റിന്റെ ദിശയും ക്രോസ് വെന്റിലേഷനും മനസ്സിലാക്കിയാണ് നിശ്ചയിച്ചത്. ഫാമിലി ലിവിങ്ങിൽനിന്ന് ഡൈനിങ്ങിലേക്കുള്ള സ്പേസ് ഡബിൾ ഹൈറ്റിൽ ചെയ്തു. ഇതുവഴി ആ റൂമിന് കൂടുതൽ സ്പേസ് ലഭിച്ചു.
കിച്ചന്റെ ഉയരംകുറച്ച് അതിനുമുകളിലായി ഫാമിലി ലിവിങ് കൊടുത്തിരിക്കുന്നു. ഈ ഏരിയ വീടിന്റെ ഹൈലൈറ്റാണ്.
എല്ലാം കയ്യൊതുക്കത്തിൽ ലഭിക്കുംവിധം മോഡേൺ കിച്ചൻ ചിട്ടപ്പെടുത്തി. പ്ലൈ+ലാമിനേറ്റ് ഫിനിഷിൽ ക്യാബിനറ്റുകൾ നൽകി. അനുബന്ധമായി വർക്കേരിയയുമുണ്ട്.
പരമാവധി സ്ഥലഉപയുക്തത ലഭിക്കുംവിധം കിടപ്പുമുറികളൊരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ അനുബന്ധമായി ഒരുക്കി.
ചുരുക്കത്തിൽ വീടിനകത്തെ കാഴ്ചകൾ കണ്ടാൽ ഇത് വെറും 5 സെന്റിൽ പണിത വീടാണെന്ന് പറയുകയില്ല എന്നതാണ് ഡിസൈനിങ്ങിലെ മികവ്.
Project facts
Location- Fort Kochi
Plot- 5 cent
Area- 2800 Sq.ft
Architect- Michael Roshan