ഭംഗിയും സൗകര്യങ്ങളും ഒപ്പത്തിനൊപ്പം: ഇതൊരു പാലക്കാടൻ സ്വപ്നം
പാലക്കാട് കാവശ്ശേരിയില്‍ പത്ത് സെന്റ് പ്ലോട്ടിലാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. സമകാലിക ശൈലിക്കൊപ്പം കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചരിഞ്ഞ മേൽക്കൂരയും എലിവേഷന്റെ ഭാഗമാണ്. സ്‌റ്റോൺ ക്ലാഡിങ്, ടെക്സ്ചർ പെയിന്റ് ചെയ്ത് പുറംഭിത്തി ആകർഷകമാക്കി. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പൂജാ സ്പേസ്, ഡൈനിങ്,

പാലക്കാട് കാവശ്ശേരിയില്‍ പത്ത് സെന്റ് പ്ലോട്ടിലാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. സമകാലിക ശൈലിക്കൊപ്പം കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചരിഞ്ഞ മേൽക്കൂരയും എലിവേഷന്റെ ഭാഗമാണ്. സ്‌റ്റോൺ ക്ലാഡിങ്, ടെക്സ്ചർ പെയിന്റ് ചെയ്ത് പുറംഭിത്തി ആകർഷകമാക്കി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പൂജാ സ്പേസ്, ഡൈനിങ്, ഓപൺ കിച്ചൻ, വർക്ക് ഏരിയ, മൂന്ന് ബെഡ്റൂം, അറ്റാച്ച്ഡ് ബാത്റൂം, സ്റ്റഡി ഏരിയ, യൂട്ടിലിറ്റി സ്‌പേസ്,ടെറസ് ഗാർഡൻ എന്നിവയാണ് 2432 സ്ക്വയർഫീറ്റിൽ ഉൾക്കൊള്ളിച്ചത്.
ഓപൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ വിശാലത അനുഭവവേദ്യമാകുന്നു.
സിറ്റൗട്ട് കടന്ന് ചെല്ലുന്നത് ഫാമിലി ലിവിങ്ങിലേക്കാണ്. കോമൺ ഏരിയയിലേക്ക് വന്നാൽ സ്‌റ്റെയറിനുതാഴെയായി കോർട്യാർഡും ഒരുഭാഗത്ത് പൂജാ സ്പേസും ഒരുക്കിയിരിക്കുന്നു. സ്‌റ്റെയർ ഏരിയ ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. ഇവിടെ ഭിത്തി ക്ലാഡിങ് ടെക്സ്ചർ ഫിനിഷിൽ ഹൈലൈറ്റ് ചെയ്ത് ഭംഗിയാക്കി.
വീടിന്റെ ഹൃദയഭാഗത്തായി ഡൈനിങ് ഏരിയ ഒരുക്കി. 6 സീറ്റർ ഡൈനിങ് ടേബിൾ ഇവിടം അലങ്കരിക്കുന്നു. സമീപം വാഷ് ഏരിയ കലാപരമായി വിന്യസിച്ചു. ഡിസൈനർ വോൾ ടൈൽ വിരിച്ച് വാഷ് ഏരിയ ഹൈലൈറ്റ് ചെയ്തു.
ഡൈനിങ്ങിന്റെ ഒരുഭാഗം മുഴുവനായും ഗ്ലാസ് വിൻഡോയാണ് കൊടുത്തിരിക്കുന്നത്. ഇവിടെനിന്ന് ഒരു ഓപൺ യാർഡിലേക്ക് പ്രവേശിക്കാം. വീടിനുള്ളിൽ നാച്ചുറൽ ലൈറ്റും വെന്റിലേഷനും സുഗമമാകുന്നതിൽ ഇവിടം പങ്കുവഹിക്കുന്നു.
പുതിയകാല സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയ ഐലൻഡ് കിച്ചനൊരുക്കി. കിച്ചൻ- വർക്കേരിയ ഒരു ഡിസൈനർ ഡോർ ഉപയോഗിച്ച് വേർതിരിച്ചത് പുതുമയാണ്.
താഴെ രണ്ടു കിടപ്പുമുറികളും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. ഓരോ കിടപ്പുമുറിയും വ്യത്യസ്‌ത തീമിലൊരുക്കി. ഹെഡ്‌സൈഡ് പാനലിങ്, കളർ തീം എന്നിവയിലെ മാറ്റത്തിലൂടെയാണ് ഇതുസാധ്യമാക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ അനുബന്ധമായുണ്ട്.
സ്‌റ്റെയർ കയറിയെത്തുമ്പോൾ അപ്പർ ലിവിങ്, സ്റ്റഡി ഏരിയ, യൂട്ടിലിറ്റി ഏരിയ എന്നിവയൊരുക്കി.
രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുമ്പോൾ വീടും അകത്തളങ്ങളും ചുറ്റുവട്ടവും കൂടുതൽ മനോഹരമാകുന്നു.
***
Follow us on
www.youtube.com/@manoramaveedu
www.facebook.com/ManoramaVeedu
www.instagram.com/manoramaveedu
***
Project facts
Location- Palakkad
Plot- 10 cent
Area- 2432 Sq.ft
Owner- Vipin