കേരളത്തിലെ ഏറ്റവും ചൂടുള്ള സ്ഥലം: പക്ഷേ ഈ വീട്ടിൽ ചൂടില്ല! വിഡിയോ
കൊല്ലം ജില്ലയിലെ പുനലൂരുള്ള അനൂപിന്റെയും കുടുംബത്തിന്റെയും സ്വപ്നവീടായ വൈഡൂര്യത്തിന്റെ വിശേഷങ്ങളിലേക്ക്. പഴമയും പുതുമയും ഒത്തു ചേര്‍ന്ന് ഒരു നിലയിലാണ് ഈ അതിമനോഹരമായ വീട് നിര്‍മിച്ചിരിക്കുന്നത്. ചുറ്റുമതില്‍ പണിതിരിക്കുന്നത് കണ്ണൂരു നിന്നുള്ള മുന്തിയ ഇനം വെട്ടു കല്ല് ഉപയോഗിച്ചാണ്. പരമ്പരാഗത

കൊല്ലം ജില്ലയിലെ പുനലൂരിൽ നിർമിച്ച വീടിന്റെ വിശേഷങ്ങൾ അനൂപ് പങ്കുവയ്ക്കുന്നു.
ഞാൻ പ്രവാസിയാണ്. കേരളത്തനിമയുള്ള വീടുകളോട് പണ്ടുമുതൽ ഇഷ്ടമുണ്ട്. വീട് വയ്ക്കുമ്പോൾ മഴപെയ്യുന്ന നടുമുറ്റമുള്ള, നീളൻ ചുറ്റുവരാന്തയുള്ള, ഓടുമേഞ്ഞ വീടാകണം എന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ഇവിടെ സഫലമാക്കിയത്. പഴമയോടൊപ്പം പുതിയകാലസൗകര്യങ്ങളും കൂട്ടിയിണക്കി. ഗെയ്റ്റ്, സിസിടിവി, ലൈറ്റുകൾ തുടങ്ങിയവ ലോകത്തെവിടെയിരുന്നും ഫോൺവഴി നിയന്ത്രിക്കാം. മുറ്റത്ത് ബാംഗ്ലൂർ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസുമാണ് വിരിച്ചിരിക്കുന്നത്. ലാൻഡ്സ്കേപ്പിൽ പേൾഗ്രാസ് വിരിച്ചു. ഫലവൃക്ഷതൈകൾ നട്ടിട്ടുണ്ട്. വീടിന്റെ മിനിയേച്ചർ രൂപത്തിലാണ് കാർപോർച്ച് നിർമിച്ചിരിക്കുന്നത്.
നല്ല ചൂടുള്ള പ്രദേശമാണ് പുനലൂർ. ഇതിനെ പ്രതിരോധിക്കാൻ പലകാര്യങ്ങളും വീട്ടിൽ ഉൾപ്പെടുത്തി. കണ്ണൂരു നിന്നുള്ള മുന്തിയ ഇനം വെട്ടു കല്ല് ഉപയോഗിച്ചാണ് ഭിത്തികെട്ടിയത്. ഇത് ചൂടിനെ തടയുന്നു. മേൽക്കൂര നിരപ്പായി വാർത്തശേഷം പത്തടിയോളം ഉയർത്തിയാണ് ട്രസ് ചെയ്ത് ഓടുവിരിച്ചത്. ഇതിനിടയിൽ വാക്വം സ്‌പേസ് ലഭിച്ചതിനാൽ വീടിനുള്ളിൽ ചൂടുകുറവാണ്.
വരാന്തയെ മനോഹരമാക്കുന്ന തൂണുകൾ ബാംഗ്ലൂരിൽ നിന്നാണ്. WPC യിലാണ് പൂമുഖത്തെ സീലിങ് ചെയ്തിരിക്കുന്നത്.
കാർപോർച്ച്, വിശാലമായ പൂമുഖം, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, നടുമുറ്റം, ഡൈനിങ്, കിച്ചൻ, നാല് ബെഡ്റൂമുകൾ, അറ്റാച്ച്ഡ് ബാത്റൂം, ഔട്ട് ഹൗസ് സ്പേസ്... ഇത്രയുമാണ് ഏകദേശം 4000 സ്ക്വയർഫീറ്റിൽ ഒരുക്കിയിരിക്കുന്നത്.
സെമി ഓപൺ ശൈലിയിലാണ് വീടിന്റെ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. കൗതുകമുള്ള മൾട്ടിപർപസ് ഫർണിച്ചർ ധാരാളമായി വീട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. തേക്കിൻ തടിയിൽ തീർത്ത ഫർണിച്ചറും മ്യൂറൽ പെയിന്റിങുമാണ് ലിവിങ്ങിനെ മനോഹരമാക്കുന്നത്.
ലിവിങ്ങിൽ നിന്ന് പ്രവേശിക്കുന്നത് വീടിന്റെ ആത്മാവായ നടുമുറ്റത്തേക്കാണ്.കുടുംബാംഗങ്ങളുടെ ഒത്തുചേരലിനുള്ള ഇടം കൂടിയാണിത്. മഴപെയ്യുന്ന തുറന്ന നടുമുറ്റം വീടിനുള്ളിലെ ചൂടിനേയും പുറംതള്ളുന്നു. ആവശ്യാനുസരണം സ്ലൈഡിങ് ഗ്ലാസ് മേൽക്കൂര അടയ്ക്കുകയുമാകാം.
ഫാമിലി ലിവിങ്ങിൽ കസ്റ്റമൈസ്ഡ് സോഫ, ടിവി യൂണിറ്റ്, പൂജാ സ്പേസ് എന്നിവ നൽകിയിരിക്കുന്നു.
സിംപിൾ തീമിലാണ് കിടപ്പുമുറികൾ. ഹെഡ്സൈഡ് വോൾ ഹൈലൈറ്റ് വ്യത്യസ്ത തീം ഒരുക്കിയിട്ടുണ്ട്.
ചെറിയ ഡൈനിങ് സ്‌പേസിലേക്ക് തുറക്കുംവിധം കയ്യൊതുക്കത്തിൽ മോഡുലാർ കിച്ചനൊരുക്കി. മറൈൻ പ്ലൈയില്‍ മൈക്ക ഫിനിഷിലാണ് ക്യാബിനറ്റുകൾ. ബ്ലാക്ക് ഗ്യാലക്സി ഗ്രാനൈറ്റ് വിരിച്ചു.
വീട്ടിലെ ഏറ്റവും മനോഹരമായ ഇടം, പിൻവശത്തുള്ള പൂൾ, എന്റർടെയിൻമെന്റ് സ്‌പേസാണ്. ഔട്ട് ഹൗസ്, ജിം, മുറികൾ എന്നിവ ഇവിടെയുണ്ട്. 8 KW ഓൺഗ്രിഡ് സോളർ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ വൈദ്യുതിബിൽ ഇല്ല എന്നുതന്നെപറയാം. കേരളത്തിലെ ഏറ്റവും ചൂടുള്ള പ്രദേശങ്ങളിൽ ഒന്നാണെങ്കിലും വീട്ടിലും പരിസരങ്ങളിലും സുഖകരമായ കാലാവസ്ഥ നിറയുന്നു. വീട്ടിലേത്തുന്നവർ 'ഒരു റിസോർട്ടിലെത്തിയ വൈബ് ഉണ്ട്' എന്ന് പറയാറുണ്ട്. കേൾക്കുമ്പോൾ ഞങ്ങൾക്കും സന്തോഷം....