പ്രവാസികൾക്ക് മാതൃക: ഒരുനിലയിൽ അതിമനോഹരമായ വീട്; വിഡിയോ
മാവേലിക്കര മാങ്കാംകുഴിയിലാണ് പ്രവാസി ദമ്പതികളായ വിശാഖിന്റെയും സൂര്യയുടെയും പുതിയ വീട്. ട്രോപ്പിക്കൽ, കൊളോണിയൽ ശൈലിയിൽ ഒരുക്കിയ വീട്ടിൽ, ഒരുനിലയിൽ സൗകര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി. പ്രവാസി മലയാളികള്‍ നാട്ടിൽ വീടുപണിയുമ്പോഴുള്ള ഒരു പ്രധാന ആശങ്കയാണ് വീടിന്റെ പരിപാലനം. സ്ഥിരതാമസമില്ലാത്തതു കൊണ്ട്

മാവേലിക്കര മാങ്കാംകുഴിയിലാണ് പ്രവാസി ദമ്പതികളായ വിശാഖിന്റെയും സൂര്യയുടെയും പുതിയ വീട്. ട്രോപ്പിക്കൽ, കൊളോണിയൽ ശൈലിയിൽ ഒരുക്കിയ വീട്ടിൽ, ഒരുനിലയിൽ സൗകര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി. പ്രവാസി മലയാളികള്‍ നാട്ടിൽ വീടുപണിയുമ്പോഴുള്ള ഒരു പ്രധാന ആശങ്കയാണ് വീടിന്റെ പരിപാലനം. സ്ഥിരതാമസമില്ലാത്തതുകൊണ്ട് പരിപാലനം കണക്കിലെടുത്താണ് വീട് ഒരുനിലയിൽ നിർമിച്ചത്.
നീളൻ പൂമുഖം, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ മൂന്ന് ബെഡ്റൂമുകൾ എന്നിവയാണ് ഏകദേശം 2400 സ്ക്വയർഫീറ്റിൽ ഉൾക്കൊള്ളിച്ചത്. സെമി-ഓപൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ വിശാലത അനുഭവപ്പെടുന്നു.
ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയുള്ള വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നത് നീളൻ പൂമുഖമാണ്. ഇരുവശവും ചുറ്റുവരാന്തകളും തൂണുകളും പൂമുഖം മനോഹരമാക്കുന്നു.
പ്രധാന വാതിലിലൂടെ പ്രവേശിക്കുന്നത് സെമി ഓപൺ ഹാളിലേക്കാണ്. ഗൃഹനാഥനായ വിശാഖിന്റെ സഹോദരി ശാരി വരച്ച മ്യൂറൽ പെയിന്റിങ്ങാണ് ഈ സ്പേസിലെ ഹൈലൈറ്റ്. ഈ സ്പേസിന്റെ ഇടതു വശത്തായി ഫോർമൽ ലിവിങ് വിന്യസിച്ചു. 'L' സീറ്റർ സോഫയാണ് ഇവിടെ ഭംഗിനിറയ്ക്കുന്നത്. അടുത്തതായി വീടിന്റെ നടുത്തളത്തിലേക്ക് പ്രവേശിക്കാം. ഇവിടെ ഒരു ആട്ടുകട്ടിൽ നൽകി.
വിശാലമായ കോർട്യാർഡ് വേണമെന്ന് വീട്ടുകാർക്ക് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും പരിപാലനം കണക്കിലെടുത്ത് കോർട്യാർഡ് ചെറുതാക്കി. സീലിങ്ങിൽ പർഗോള നൽകി ലൈറ്റ് ഉള്ളിലേക്കെത്തിക്കുന്നു. ഇവിടെ ഭിത്തി നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ് പതിച്ച് ബുദ്ധപ്രതിമ നൽകി. താഴെ ആർട്ടിഫിഷ്യൽ ഗ്രാസും വിരിച്ചു. വീടിനുള്ളിലെ ഫോക്കൽ പോയിന്റ് ഈ കോർട്യാർഡാണ്.
വിശാലമായ ഹാളിന്റെ ഒരുഭാഗത്ത് ഡൈനിങ്, വാഷ് ഏരിയ, സെർവിങ് കൗണ്ടർ, ലൈബ്രറി സ്പേസ് എന്നിവ വേർതിരിച്ചു. ഡൈനിങ്ങിൽനിന്ന് വശത്തെ മുറ്റത്തേക്കിറങ്ങാനായുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.
വൈറ്റ് വുഡൻ കളർതീമിലാണ് വീടൊരുക്കിയത്. മേൽക്കൂരയിൽ ലളിതമായി ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റും നൽകിയതോടെ അകത്തളം കമനീയമായി.
സ്ഥിരതാമസം ഇല്ലാത്തതിനാൽ വളരെ മിനിമലായിട്ടുള്ള സൗകര്യങ്ങളാണ് കിച്ചനിൽ നല്‍കിയിട്ടുള്ളത്. മറൈൻ പ്ലൈ ഫിനിഷിൽ അത്യാവശ്യം സ്റ്റോറേജുള്ള ക്യാബിനറ്റ്സ്, സിങ്ക്, വൈറ്റ് കൗണ്ടർ ടോപ് എന്നിവ ഒരുക്കി. അനുബന്ധമായി ചെറിയ വർക്കേരിയയുമുണ്ട്.
മൂന്നു കിടപ്പുമുറികളും ഉപയുക്തതയ്ക്ക് പ്രാധാന്യം നൽകിയൊരുക്കി. അറ്റാച്ച്ഡ് ബാത്റൂം, സ്റ്റോറേജ്, ഡ്രസിങ് സ്പേസ് എന്നിവ അനുബന്ധമായി ഒരുക്കി.
തികച്ചും വീട്ടുകാരുടെ സാഹചര്യങ്ങളും ആവശ്യങ്ങളും അറിഞ്ഞുപണിത വീടാണിത്. അനാവശ്യമായി ഒരുസ്‌പേസ് പോലും കളയാതിരിക്കാൻ ശ്രദ്ധിച്ചു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 65 ലക്ഷം രൂപയാണ് ചെലവായത്.