സ്ഥലത്തിന് തീവിലയുള്ള നഗരപ്രദേശങ്ങളിൽ പലപ്പോഴും 5 അല്ലെങ്കിൽ 6 സെന്റ് മാത്രമേ വീട് പണിയാൻ ലഭ്യമാവുകയുള്ളൂ. 'ഉള്ളതുകൊണ്ട് ഓണംപോലെ വീടൊരുക്കുക' എന്നതാണ് ഇവിടെ പ്രായോഗികമായ നയം. അത്തരത്തിൽ എറണാകുളം കളമശേരിയിൽ വീതി കുറഞ്ഞു നീളത്തിലുള്ള 6 സെന്റിൽ ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥലത്തിന് തീവിലയുള്ള നഗരപ്രദേശങ്ങളിൽ പലപ്പോഴും 5 അല്ലെങ്കിൽ 6 സെന്റ് മാത്രമേ വീട് പണിയാൻ ലഭ്യമാവുകയുള്ളൂ. 'ഉള്ളതുകൊണ്ട് ഓണംപോലെ വീടൊരുക്കുക' എന്നതാണ് ഇവിടെ പ്രായോഗികമായ നയം. അത്തരത്തിൽ എറണാകുളം കളമശേരിയിൽ വീതി കുറഞ്ഞു നീളത്തിലുള്ള 6 സെന്റിൽ ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ അറിയാം...

ദുബായ് പ്രവാസിയായ മോൻസിയുടെയും കുടുംബത്തിന്റെയും വീടാണിത്. സ്ഥലത്തിന് അനുസൃതമായി നീളത്തിലാണ് പുറംകാഴ്ചയും ഇടങ്ങളും ചിട്ടപ്പെടുത്തിയത്. സമകാലിക ബോക്സ് ആകൃതിയിലാണ് എലിവേഷൻ. കോംപാക്ട് പ്ലാനിങ്ങിലൂടെയാണ് ചെറിയ സ്ഥലത്ത് ഇത്രയും സൗകര്യങ്ങൾ ഉൾക്കൊള്ളിക്കാനായത്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ലൈബ്രറി, പൂൾ എന്നിവ മുകളിലുണ്ട്. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം.

സിറ്റൗട്ടിൽനിന്ന് കയറിവരുന്നവരെ ലിവിങ് റൂമിലേക്ക് സ്വാഗതം ചെയ്യുന്നത് മനോഹരമായ ഒരു ഇൻഡോർ കോർട്യാർഡാണ്. ലിവിങ് റൂമിന്റെ എതിർവശത്തുള്ള സ്‌റ്റെയർ സ്‌പേസിലും കോർട്യാർഡ് ഉൾക്കൊള്ളിച്ചു. ഇവിടെ ഇൻഫോർമൽ സീറ്റിങ്ങും ഒരുക്കിയിട്ടുണ്ട്.

മോഡേൺ ജിഐ സ്‌റ്റെയർകേസ് തടിയിൽ പൊതിഞ്ഞു പ്രൗഢമാക്കി. കൈവരികൾ ഗ്ലാസിലാണ്.

സെമി-ഓപ്പൺ നയത്തിൽ ഇടങ്ങൾ ചിട്ടപ്പെടുത്തിയതിനാൽ വിശാലത അനുഭവപ്പെടുന്നു. അതേസമയം സ്വകാര്യത വേണ്ടയിടങ്ങളിൽ സെമി-പാർടീഷനുകളുമുണ്ട്. ചെറിയ പ്ലോട്ടുകളിൽ വീടൊരുക്കുമ്പോൾ വെന്റിലേഷൻ, വെളിച്ചം എന്നിവ വെല്ലുവിളിയാകാറുണ്ട്. ഇവിടെ നാച്ചുറൽ ലൈറ്റും വെന്റിലേഷനും സുഗമമായി ലഭിക്കാൻ കാറ്റിന്റെ ദിശയനുസരിച്ചുള്ള തുറസുകൾ നൽകിയിട്ടുണ്ട്. ചെടികൾ ഇഷ്ടപ്പെടുന്ന വീട്ടുകാർ ഉള്ളിൽ ധാരാളം ഇൻഡോർ പ്ലാന്റുകൾ ഉൾക്കൊള്ളിച്ചു.

ADVERTISEMENT

ഇടങ്ങളെ ഹൈലൈറ്റ് ചെയ്യാൻ ഫ്ലോറിങ്ങിൽ വൈവിധ്യം പരീക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ലിവിങ് റൂമിൽ വുഡൻ പ്ലാങ്ക് ടൈൽസ് കൊടുത്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. 

നാലുകിടപ്പുമുറികളും വ്യത്യസ്ത കളർതീമിലൊരുക്കി. മാസ്റ്റർ ബെഡ്‌റൂം റിസോർട്ട് തീമിൽ വിശാലമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ അനുബന്ധമായി ഒരുക്കി. കറുപ്പിനൊപ്പം തടിയുടെ കോംബിനേഷനിലാണ് ഒരുകിടപ്പുമുറി. സ്ഥലം ഉപയുക്തമാക്കാൻ ഹെഡ്‌സൈഡ് വോളിലും സ്റ്റോറേജ് നൽകിയിട്ടുണ്ട്.

ചുരുക്കത്തിൽ വീടിനുള്ളിലെ വിശാലമായ കാഴ്ചകൾ കണ്ടിറങ്ങിയാൽ ഇത് വെറും 6 സെന്റിൽ ഒരുക്കിയ വീടാണെന്ന് വിശ്വസിക്കാൻ ഇത്തിരി പാടുപെടും. അതാണ് വീടിന്റെ ഡിസൈൻ മികവിന്റെ സാക്ഷ്യവും...

Project facts

ADVERTISEMENT

Location- Kalamassery, Ernakulam

Plot- 6 cent

Area- 3000 Sq.ft

Owner- Moncy Khader

Architect- Ruksana Najeeb

AIR Architecture Studio, Kottayam

English Summary:

Small Plot City Home- Veedu Magazine Malayalam