കാത്തിരിപ്പ് സഫലമായി: ഇത് ചേട്ടനും അനിയനും നാട്ടിലൊരുക്കിയ സ്വപ്നവീട്
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ പ്രവാസികളായ സഹോദരങ്ങൾ നാട്ടിൽ സഫലമാക്കിയ വീട്. പത്തനംതിട്ട അടൂരിനടുത്ത് പറക്കോട് എന്ന സ്ഥലത്ത് 2900 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആഷിന്റെയും ആകാശിന്റെയും സ്വപ്നവീടിന്റെ വിശേഷങ്ങളിലേക്ക്. സമകാലിക ശൈലിക്കൊപ്പം കേരളത്തിന്റെ കാലാവസ്ഥയ്ക്കനുസരിച്ച് ട്രോപ്പിക്കൽ ശൈലി കൂടി

ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ പ്രവാസികളായ സഹോദരങ്ങൾ നാട്ടിൽ സഫലമാക്കിയ വീട്. പത്തനംതിട്ട അടൂരിനടുത്ത് പറക്കോട് എന്ന സ്ഥലത്ത് 2900 സ്ക്വയർഫീറ്റിൽ നിർമിച്ച ആഷിന്റെയും ആകാശിന്റെയും സ്വപ്നവീടിന്റെ വിശേഷങ്ങളിലേക്ക്.
സമകാലിക ശൈലിക്കൊപ്പം കേരളത്തിന്റെ കാലാവസ്ഥയ്ക്കനുസരിച്ച് ട്രോപ്പിക്കൽ ശൈലി കൂടി ചേർത്താണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഒരുവശത്ത് ഫ്ലാറ്റ് ബോക്സ് ആകൃതിയും മറുവശത്ത് ട്രോപ്പിക്കലായി ചെറിയ സ്ലോപ്പ് ആകൃതിയുമാണ് എലിവേഷൻ. വർണങ്ങൾ ചാലിച്ച് പുറംകാഴ്ച മനോഹരമാക്കി. സിമന്റ് സോളിഡ് ബ്ലോക്കുകൾ കൊണ്ടാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. പുറംഭിത്തികൾ ഇഷ്ടികയുടെ ഫിനിഷ് ലഭിക്കുന്ന രീതിയിൽ ടെക്സ്ചർ പെയിന്റടിച്ച് ഹൈലൈറ്റ് ചെയ്തു. കിണറിനും അതേ ഡിസൈൻ പാറ്റേൺ കൊടുത്തിരിക്കുന്നു.
ലാൻഡ്സ്കേപ്പിൽ സിമന്റ് പേവിങ്ങ് ടൈലാണ് വിരിച്ചിട്ടുള്ളത്. ഒരു ഭാഗത്ത് പേൾഗ്രാസ് വിരിച്ച് ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, 4 ബെഡ്റൂം, ബാത്റൂമുകൾ, ഡൈനിങ്, കോർട്യാർഡ്, ഓപൺ കിച്ചൻ, ബാൽക്കണി എന്നിവയാണ് വീട്ടിലെ ഇടങ്ങൾ. സെമി ഓപൺ തീമിലാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഫാമിലി ലിവിങ്ങിനോട് ചേർന്ന് ഒരു പ്രയർ യൂണിറ്റ് നൽകിയിരിക്കുന്നു. ഇവയെ തമ്മില്‍ വേർതിരിക്കുന്നതിനായി ഒരു പാർട്ടീഷനും കൊടുത്തിട്ടുണ്ട്. വീടിന്റെ മധ്യഭാഗത്തായാണ് ഡൈനിങ് ചിട്ടപ്പെടുത്തിയത്. ഇവിടെ അനുബന്ധമായി കോർട്യാർഡും ഒരുക്കിയിരിക്കുന്നു. ധാരാളം ക്യൂരിയോസും ഷോപീസുകളും വീടിന്റെ ഇന്റീരിയർ മനോഹരമാക്കുന്നു.
പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിലുള്ള ഫോർമൽ ലിവിങ്ങിലേക്കാണ്. കസ്റ്റമൈസ് ചെയ്ത ബ്ലൂ കളർ സോഫ ലിവിങ് അലങ്കരിക്കുന്നു. ഇവിടെനിന്ന് ഫാമിലി ലിവിങ്ങിലേക്കാണ് പ്രവേശിക്കുന്നത്. തേക്കിൽ തീർത്ത കസ്റ്റമൈഡ് ഫർണിച്ചറുകളാണ് ഇവിടെയുള്ളത്.
RCC യിൽ തേക്ക് പാനലിങ് ചെയ്ത് മനോഹരമായി സ്‌റ്റെയർ ഒരുക്കി. ഇതിന്റെ താഴെ വാഷ് ഏരിയ ഒരുക്കി.
മെയിന്റനൻസും കൂടി പരിഗണിച്ച് സിംപിൾ തീമിലാണ് വീടിന്റെ നാല് ബെഡ്റൂമും ഒരുക്കിയിരിക്കുന്നത്. ധാരാളം സ്റ്റോറേജ് സ്പേസും ഡ്രസിങ് സ്പേസും കൊടുത്തിട്ടുണ്ട്. മുകളിലെ നിലയിൽ മൾട്ടിയൂട്ടിലിറ്റി സേപ്സായി ഉപയോഗിക്കാവുന്ന രീതിയിലുള്ള ഒരു ഹാൾ, മാസ്റ്റർ ബെഡ്റൂം, ഓപൺ ടെറസ് എന്നിവ നൽകിയിരിക്കുന്നു.
കിച്ചനിലേക്ക് പ്രവേശിക്കുന്നയിടത്ത് ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ക്രോക്കറി യൂണിറ്റും നൽകിയിരിക്കുന്നു. പ്ലൈവുഡ്, മൈക്ക ലാമിനേഷനിലാണ് കിച്ചൻ കാബിനറ്റുകൾ നിർമിച്ചിരിക്കുന്നത്. നാനോവൈറ്റാണ് കൗണ്ടർടോപ്പിൽ. കൂടാതെ മൾട്ടിപർപ്പസ് സിങ്കും നൽകിയിരിക്കുന്നു.
സ്ട്രക്ചറിന് ഏകദേശം 45 ലക്ഷം രൂപയും ഇന്റീരിയർ ഫർണിഷിങ്, ലാൻഡ്സ്കേപ്, കോമ്പൗണ്ട് വോൾ എന്നിവയ്ക്ക് 30 ലക്ഷവും അടക്കം ഏകദേശം 75 ലക്ഷം രൂപയാണ് വീടിന് ചെലവായത്.
Project facts
Location- Adoor
Area- 2900 Sq.ft
Design- Akhil
GW Architectural Studio, Adoor
Mob- 9745265762