കണ്ടാൽ പറയില്ല; 10 സെന്റിൽ കൊട്ടാരം പോലെയൊരു വീട്
എറണാകുളം മൂവാറ്റുപുഴയാണ് അജീഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പല തട്ടുകളായുള്ള 10 സെന്റ് പ്ലോട്ടായിരുന്നു ആദ്യ വെല്ലുവിളി. പ്ലോട്ടിനനുസരിച്ച് പല തട്ടുകളായുള്ള മേൽക്കൂരയാണ് എലിവേഷന്റെ ഭംഗി. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു, താഴെ സീലിങ് ഓടും വിരിച്ചു. കാർപോർച്ചിന്റെ ഭിത്തിയിൽ വെട്ടുകല്ല് ക്ലാഡിങ്

എറണാകുളം മൂവാറ്റുപുഴയാണ് അജീഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പല തട്ടുകളായുള്ള 10 സെന്റ് പ്ലോട്ടായിരുന്നു ആദ്യ വെല്ലുവിളി. ഇതുമൂലം ആദ്യഘട്ടത്തിൽ ഇവിടെ ആഗ്രഹപ്രകാരമുള്ള വീട് നിർമിക്കാൻ സാധിക്കുമെന്നുപോലും വീട്ടുകാർ കരുതിയിരുന്നില്ല. കൃത്യമായ സൈറ്റ് പ്ലാനിങ്ങിലൂടെയാണ് വെല്ലുവിളി മറികടന്നത്.
പ്ലോട്ടിനനുസരിച്ച് പല തട്ടുകളായുള്ള മേൽക്കൂരയാണ് എലിവേഷന്റെ ഭംഗി. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു, താഴെ സീലിങ് ഓടും വിരിച്ചു. കാർപോർച്ചിന്റെ ഭിത്തിയിൽ വെട്ടുകല്ല് ക്ലാഡിങ് പതിച്ചു. വശത്തായി ടെറാക്കോട്ട ജാളികളും ഭംഗിനിറയ്ക്കുന്നു.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, പ്രെയർ സ്‌പേസ് എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ സ്റ്റഡി സ്‌പേസ്, ലിവിങ്, ബാൽക്കണി, രണ്ടു കിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 3250 ചതുരശ്രയടിയാണ് വിസ്തീർണം.
പുറംഭംഗിയേക്കാൾ, ഹൃദ്യമായ അകത്തളങ്ങൾ ചിട്ടപ്പെടുത്താൻ ശ്രദ്ധിച്ചു. സെമി-ഓപൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ ഇടങ്ങൾതമ്മിൽ ദൃശ്യപരമായ ബന്ധം നിലനിൽക്കുന്നു. ഫാമിലി ലിവിങ്- ഡൈനിങ് ഓപൺ ഹാളിന്റെ ഭാഗമാണ്.
ഇന്റീരിയർ തീമിനോട് ചേരുംവിധം ഫർണിച്ചർ കസ്റ്റമൈസ് ചെയ്തു. നാനോവൈറ്റ് ടോപ്പാണ് ഡൈനിങ് ടേബിളിൽ. ബ്ലൂ അപ്ഹോൾസ്റ്ററി ചെയറും നൽകി. സമീപമുള്ള ഫാമിലി ലിവിങ്ങിലും ഇതേ കളർതീമിലുള്ള ഫർണിച്ചർ സജ്ജീകരിച്ചു.
ഡബിൾ ഹൈറ്റിലാണ് ഫാമിലി ലിവിങ്. ഇവിടെ കമാനാകൃതിയിൽ ഒരുക്കിയ ടിവി യൂണിറ്റിൽ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് പതിച്ചു.
ഡൈനിങ്ങിൽ ഇരുന്നും ടിവി കാണാം. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി പാറ്റിയോയിലേക്ക് കടക്കുന്നതും ഇവിടെനിന്നാണ്.
കിച്ചൻ എൻട്രിക്ക് സമീപമാണ് വാഷ് ഏരിയ. എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ് പതിച്ച് ഭിത്തി ഹൈലൈറ്റ് ചെയ്തു.
സ്‌റ്റെയർ കയറിയെത്തുമ്പോൾ വശത്തായി ലിവിങ് സ്‌പേസ് വേർതിരിച്ചു. കമാനാകൃതിയിൽ ഒരുക്കിയ ടിവി യൂണിറ്റ് ഇവിടെയും ആവർത്തിക്കുന്നു. ഇവിടെ ഒരു പാസേജിൽ സ്റ്റഡി സ്‌പേസ് വേർതിരിച്ചു സ്ഥലം ഉപയുക്തമാക്കി.
കിച്ചൻ എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഹൈചെയറും ഒരുക്കി. വെനീർ+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. അനുബന്ധമായി വർക്കേരിയയുമുണ്ട്.
റിസോർട്ട് തീമിൽ കമനീയമായി കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. വീട്ടിൽ ഏറ്റവും വൈവിധ്യപൂർണമായി ഒരുക്കിയ ഇടം കിടപ്പുമുറികളാണ്. ഹെഡ്‌സൈഡ് ഭിത്തിയിൽ വ്യത്യസ്‌ത ടെക്സ്ചർ പെയിന്റിങ്- പാനലിങ് നൽകിയാണ് ഇതുസാധ്യമാക്കിയത്. വിശാലതയാണ് കിടപ്പുമുറികളുടെ സവിശേഷത. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ അനുബന്ധമായി ഒരുക്കി.
ഓപ്പൺ ടെറസിൽ ചെറിയ ഒത്തുചേരലുകൾ സംഘടിപ്പിക്കാനുള്ള പ്രൊവിഷനുമുണ്ട്. ചുരുക്കത്തിൽ വീടിനകത്തേക്ക് കയറിയാൽ വെല്ലുവിളികൾ നിറഞ്ഞ 10 സെന്റ് പ്ലോട്ടിൽ പണിത വീടാണിതെന്ന് പറയുകയേയില്ല.
Project facts
Location- Muvattupuzha, Ernakulam
Plot- 10 cent
Area- 3250 Sq.ft
Owner- Ajeesh Ummer
Design- Binshad Ali
Y.C- 2023