മലയാളികളെ ചുട്ടുപൊള്ളിച്ച ഒരുവേനൽക്കാലമാണ് കടന്നുപോയത്. വീടുകൾ ചൂടാറാപ്പെട്ടികളായി മാറിയ മാസങ്ങൾ...നിർമാണമേഖലയിലെ അനഭിലഷണീയമായ പല പ്രവണതകളും ഇതിനുകാരണമായി. ഇവിടെയാണ് ആലപ്പുഴ കാട്ടൂരുള്ള പീറ്ററിന്റെയും കുടുംബത്തിന്റെയും വീട് മാതൃകയാകുന്നത്‌. പലരും പറമ്പിലുള്ള മരങ്ങളെല്ലാം വെട്ടിനിരത്തിയശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളെ ചുട്ടുപൊള്ളിച്ച ഒരുവേനൽക്കാലമാണ് കടന്നുപോയത്. വീടുകൾ ചൂടാറാപ്പെട്ടികളായി മാറിയ മാസങ്ങൾ...നിർമാണമേഖലയിലെ അനഭിലഷണീയമായ പല പ്രവണതകളും ഇതിനുകാരണമായി. ഇവിടെയാണ് ആലപ്പുഴ കാട്ടൂരുള്ള പീറ്ററിന്റെയും കുടുംബത്തിന്റെയും വീട് മാതൃകയാകുന്നത്‌.

പലരും പറമ്പിലുള്ള മരങ്ങളെല്ലാം വെട്ടിനിരത്തിയശേഷം വീടുപണിയുമ്പോൾ, മരങ്ങൾ നട്ടുപിടിപ്പിച്ചശേഷമാണ് പീറ്റർ വീടുപണിതത്. ചെറിയ സ്ഥലത്ത് ധാരാളം മരങ്ങൾ വളർത്തി ചെറുവനം നിർമിക്കുന്ന മിയാവാക്കി ശൈലിയാണ് ഇവിടെ നടപ്പാക്കിയത്. ലാൻഡ്സ്കേപ്പും ചുറ്റുവട്ടവും ഹരിതസമൃദ്ധിയിലൊരുക്കി. പീറ്ററിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന രമേശും സംഘവുമാണ് വീട് രൂപകൽപന ചെയ്തത്. ഈ സൗഹൃദവും വീട് നിർമാണത്തിന്റെ സമ്മർദം ലഘൂകരിച്ചു.

ADVERTISEMENT

കോൺക്രീറ്റ് പരമാവധി കുറച്ച് പ്രകൃതിസൗഹൃദ മാതൃകയിലാണ് വീട് നിർമിച്ചത്. മേൽക്കൂര പലതട്ടുകളായി ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിനടിയിൽ സീലിങ് ഓട് വിരിച്ചു. പലവശത്തുനിന്നും വീടിന് വ്യത്യസ്തമായ രൂപഭംഗി ലഭിക്കുന്നു. വീടിന്റെ ഭംഗി തടസപ്പെടുത്താതെ വശത്തേക്ക് മാറ്റി കാർപോർച്ച് ഒരുക്കി.

പുറംഭിത്തികൾക്ക് വെട്ടുകല്ല് ഉപയോഗിച്ചു. പുറംഭിത്തി തേക്കാതെ നിലനിർത്തിയത് പ്ലാസ്റ്ററിങ് ചെലവ് കുറച്ചു. അകംഭിത്തികൾക്ക് സിമന്റ് കട്ട ഉപയോഗിച്ചു. സാധാരണ കണ്ണൂരിൽനിന്നാണ് ഗുണമേന്മയുള്ള വെട്ടുകല്ലുകൾ പലരും ഇറക്കുക. എന്നാൽ ബജറ്റ് അധികരിക്കാതിരിക്കാൻ വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽനിന്ന് വെട്ടുകല്ല് നേരിൽപ്പോയി പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിവാങ്ങി. രണ്ടുനിലവീടാണെങ്കിലും ഒരുനിലയുടെ ഒതുക്കം പുറംകാഴ്ചയിൽ അനുഭവപ്പെടും. 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, താഴെ രണ്ടുകിടപ്പുമുറികൾ, ബാത്റൂം എന്നിവയാണുള്ളത്. മുകളിൽ ഒരുകിടപ്പുമുറി, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 1700 ചതുരശ്രയടിയാണ് വിസ്തീർണം.

മിയാവാക്കി വനത്തിന്റെ പച്ചപ്പും കാഴ്ചകളും കാറ്റും ആസ്വദിക്കാൻപാകത്തിലാണ് സിറ്റൗട്ട് വിന്യസിച്ചത്. പച്ചപ്പിന്റെ കാഴ്ചകൾ ഗ്ലാസ് ജാലകങ്ങളിലൂടെ വീടിനുള്ളിലുമെത്തും.

ADVERTISEMENT

സ്‌റ്റെയറിന്റെ വശത്തെ ഭിത്തിയിൽ കളർ ഗ്ലാസുകൾ നൽകിയത് വേറിട്ട ഭംഗിയേകുന്നു. കടുംനിറങ്ങളുടെയോ ആഡംബരത്തിന്റെയോ അതിപ്രസരമില്ലാതെ ലളിതമായി അകത്തളം ഒരുക്കി. മൂന്നു കിടപ്പുമുറികളും ലളിതമായി ചിട്ടപ്പെടുത്തി. സ്റ്റോറേജ്, ബാത്റൂം സൗകര്യം അനുബന്ധമായി ഒരുക്കി.

കയ്യൊതുക്കത്തിലുള്ള ചെറുകിച്ചൻ ഒരുക്കി. പ്ലൈവുഡ് ഫിനിഷിലാണ് ക്യാബിനറ്റുകൾ.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 38 ലക്ഷത്തിന് വീട് പൂർത്തിയാക്കാനായി.

വീടിന്റെ ഹൃദ്യമായ അനുഭവം ആസ്വദിക്കാൻ ആദ്യം നൽകിയിരിക്കുന്ന വിഡിയോ കാണുമല്ലോ 

ADVERTISEMENT

Project facts

Location- Kattoor, Alappuzha

Area- 1700 Sq.ft

Owner- Peter Lawrence

Design- Studio, Archifex, Alappuzha

English Summary:

Summer Resistant Lush Green House- Swapnaveedu Video

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT