കടമില്ല, സന്തോഷമുണ്ട്: ചെറുകുടുംബത്തിന് ചേർന്ന വീട്
പോക്കറ്റിൽ ഒതുങ്ങുന്ന വീട് മതി. ഇതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ ചരിഞ്ഞുകിടന്ന പ്ലോട്ട് അൽപം വെല്ലുവിളിയായി. കോളം-ഫൂട്ടിങ് അടിത്തറയ്ക്ക് പ്രതീക്ഷിച്ചതിലധികം തുക വിനിയോഗിക്കേണ്ടി വന്നു. തൂണുകൾക്ക് മുകളിലാണ് വീടുപണിതത്. എന്നിരുന്നാലും ഭാവിയിൽ തൂണുകൾക്ക് താഴെയുള്ള സ്ഥലം ബഹുവിധ ആവശ്യങ്ങൾക്ക്

പോക്കറ്റിൽ ഒതുങ്ങുന്ന വീട് മതി. ഇതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ ചരിഞ്ഞുകിടന്ന പ്ലോട്ട് അൽപം വെല്ലുവിളിയായി. കോളം-ഫൂട്ടിങ് അടിത്തറയ്ക്ക് പ്രതീക്ഷിച്ചതിലധികം തുക വിനിയോഗിക്കേണ്ടി വന്നു. തൂണുകൾക്ക് മുകളിലാണ് വീടുപണിതത്. എന്നിരുന്നാലും ഭാവിയിൽ തൂണുകൾക്ക് താഴെയുള്ള സ്ഥലം ബഹുവിധ ആവശ്യങ്ങൾക്ക് വിനിയോഗിക്കാം.
കഴിവതും പ്രകൃതിസൗഹൃദമായാണ് വീടൊരുക്കിയത്. മേൽക്കൂര ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു, താഴെ സീലിങ് ഓടും വിരിച്ചു. മഡ് ബ്ലോക്കുകൾ കൊണ്ടാണ് ഭിത്തികെട്ടിയത്. കോൺക്രീറ്റിന്റെയും തടിയുടെയും ഉപയോഗം കുറച്ചത് ബജറ്റ് നിയന്ത്രിക്കാൻ ഉപകരിച്ചു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ആറ്റിക് സ്‌പേസ് എന്നിവയാണ് 900 ചതുരശ്രയടിയിലുള്ളത്. എന്നാൽ തൂണുകളുടെ താഴെയുള്ള സ്ഥലം, മേൽക്കൂരയുടെ താഴെയുള്ള അറ്റിക് സ്‌പേസ് എന്നിവയിലൂടെ ഉള്ളതിലും ഇരട്ടി സ്ഥലം ഉപയുക്തമാകുന്നുണ്ട്.
ട്രസ് വർക്ക് ഉയരം കൂട്ടി ചെയ്തതോടെ ലഭിച്ച അറ്റിക് സ്‌പേസ് ബഹുവിധ ഉപയോഗങ്ങൾക്ക് ഉപകരിക്കും.
ഇവിടെ ഒരു കോർട്യാർഡ് ഒരുക്കിയത് കൗതുകകരമാണ്. സീലിങ്ങിൽ ഗ്ലാസ് ഓടുകൾ നൽകി ഇവിടേക്ക് പ്രകാശമെത്തിക്കുന്നു.
രണ്ടുകിടപ്പുമുറികൾക്കും പൊതുവായി ബാത്റൂം ഒരുക്കിയതിലൂടെ ചതുരശ്രയടി, അധിക ബാത്‌റൂമിനുള്ള ഫർണിഷിങ് ചെലവുകൾ ലാഭിക്കാനായി.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 19 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി.
ചെലവ് കുറച്ചത് ഇങ്ങനെ...
- ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലഉപയുക്തത നൽകി.
- കോൺക്രീറ്റ്, തടി ഉപയോഗം കുറച്ചു.
- കിച്ചൻ ഫെറോസിമൻ്റ്+ എസിപി വർക്കിൽ ഒരുക്കി.
Project facts
Location- Palakkad
Plot- 5 cent
Area- 900 Sq.ft
Owner- Sajid& Nazrin
Design- Earthern Sustainable Habitats, Calicut
Budget- 19 Lakhs