ആർക്കിടെക്റ്റോ ഡിസൈനറോ ഇല്ലാതെ വീട്ടുകാർ രൂപകൽപന ചെയ്ത് മേൽനോട്ടം വഹിച്ച് സഫലമാക്കിയ വീട്. ആലപ്പുഴ വെട്ടിയാറാണ് പ്രമോദിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. സ്ലോപ് കൂടിയ മൂന്നു മേൽക്കൂരകളാണ് വീടിന്റെ പ്രധാന ആകർഷണം. കണ്ണൂരിൽനിന്നുള്ള ഗുണമേന്മയുള്ള വെട്ടുകല്ല് കൊണ്ട് മുൻചുവരുകൾ നിർമിച്ചു എന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർക്കിടെക്റ്റോ ഡിസൈനറോ ഇല്ലാതെ വീട്ടുകാർ രൂപകൽപന ചെയ്ത് മേൽനോട്ടം വഹിച്ച് സഫലമാക്കിയ വീട്. ആലപ്പുഴ വെട്ടിയാറാണ് പ്രമോദിന്റെയും  കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. സ്ലോപ് കൂടിയ മൂന്നു മേൽക്കൂരകളാണ് വീടിന്റെ പ്രധാന ആകർഷണം. കണ്ണൂരിൽനിന്നുള്ള ഗുണമേന്മയുള്ള വെട്ടുകല്ല് കൊണ്ട് മുൻചുവരുകൾ നിർമിച്ചു എന്നതാണ് വീടിന്റെ ഹൈലൈറ്റ്. ഇതിനായി പ്രത്യേകം അവഗാഹമുള്ള  തൊഴിലാളികളെത്തി സ്ഥലത്ത് താമസിച്ചാണ് പണിപൂർത്തിയാക്കിയത്. 

പഴമയോടൊപ്പം പുതുമയും ഇടകലർത്തി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ഡിസൈനിലാണ് പൂമുഖം ഒരുക്കിയിരിക്കുന്നത്. പ്രധാന വാതിൽ കടന്ന് പ്രവേശിക്കുന്നത് ലിവിങ് സ്പേസിലേക്കാണ്. പുറംകാഴ്ച പ്രൗഢമായി ഒരുക്കിയെങ്കിലും അകത്തളങ്ങൾ ലളിതസുന്ദരമാണ്. ചെറിയ കുടുംബം, പരിപാലനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഇപ്രകാരം ഒരുക്കിയത്. വളരെ ലളിതമായാണ് ലിവിങ് ഒരുക്കിയത്. 

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, താഴെ രണ്ടു ബെഡ്‌റൂം, മുകളിൽ ഒരു ബെഡ്‌റൂം, ലിവിങ് കം സ്റ്റ്ഡി റൂം, മൾട്ടി യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 1900 സ്ക്വയർഫീറ്റിൽ ഒരുക്കിയത്.

ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് വീടിന്റെ ഓരോ ഇടങ്ങളും ഒരുക്കിയത്. നാലു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വളരെ ഒതുക്കമുള്ള രീതിയിലാണ് ഡൈനിങ്. കസേരകൾ മേശയ്ക്കുള്ളിലേക്ക് തിരുക്കിവയ്ക്കാം, സ്ഥലവും ലാഭിക്കാം. ഇതിനോടുചേർന്ന് ചെറിയ ഒരു വാഷ് ഏരിയയും ക്രമീകരിച്ചു.

ADVERTISEMENT

സ്റ്റെയറിന്റെ താഴെയുള്ള ഭാഗം ടിവി യൂണിറ്റാക്കി മാറ്റി സ്ഥലം ഉപയുക്തമാക്കി. ലിവിങ്- ഡൈനിങ് എന്നിവിടങ്ങളിൽനിന്ന് ടിവി കാണാം. ജിഐയിലാണ് സ്റ്റെയർ കൈവരി. സ്‌റ്റെയർ ഏരിയയിൽ ഗ്ലാസ് സീലിങ് വഴി പ്രകാശം ഉള്ളിൽ നിറയുന്നു.

ചെറിയ കുടുംബത്തിന് ചേരുംവിധം കയ്യൊതുക്കത്തോടെയാണ് കിച്ചൻ ഒരുക്കിയത്. മറൈൻ പ്ലൈയിൽ ക്യാബിനറ്റ് ഒരുക്കി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. മൾട്ടിപർപ്പസ് സിങ്കുമുണ്ട്.

ADVERTISEMENT

ഏകദേശം 12X16 സൈസിലാണ് കിടപ്പുമുറികൾ. ലളിതമായിഎന്നാൽ ആവശ്യത്തിനുള്ള സ്റ്റോറേജ് സ്പേസ് നൽകിയാണ് ഡിസൈൻ. അനുബന്ധമായി വാഡ്രോബ്, ബാത്‌റൂം എന്നിവയുമുണ്ട്. മുകൾനിലയിൽ സ്റ്റഡി ഏരിയ, ഒരു ബെഡ്റൂം എന്നിവ കൂടാതെ കുട്ടികൾക്കായി ഊഞ്ഞാലും ക്രമീകരിച്ചു. 

സ്ട്രക്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 60 ലക്ഷമാണ് വീടിന് ചെലവായത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാഞ്ഞതാണ് ഫർണിഷിങ് ചെലവ് അൽപം വർധിപ്പിച്ചത്. എങ്കിലും ആഗ്രഹിച്ച പൂർണതയിൽ സ്വപ്നഭവനം സഫലമായതിൽ വീട്ടുകാരും ഹാപ്പി. തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ ഉറപ്പായും കാണുമല്ലോ...

English Summary:

Traditional Style House with Simple Interiors- Swapnaveedu Video

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT