പാലക്കാട് പട്ടാമ്പിയിൽ പച്ചപുതച്ച നെൽപാടങ്ങൾക്ക് നടുവിലാണ് നീഹാരം എന്ന വീട്. കേരളീയ പരമ്പരാഗത ശൈലിയിൽ ഒരുക്കിയ, ചുറ്റുമുള്ള പച്ചപ്പുമായി ഇഴുകിച്ചേരുന്ന സുന്ദരമായ വീട്. വീടുപണി തുടങ്ങി ഇടയ്ക്കുവച്ച് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ആദ്യ ടീമിനെ മാറ്റി വീട്ടുകാർ അടുത്ത ടീമിനെ ഏൽപിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിദത്ത നിർമാണസാമഗ്രികളുടെ സാന്നിധ്യമാണ് ഇവിടെ ചാരുതയേകുന്നത്. വെട്ടുകല്ല് കൊണ്ട് കെട്ടിയ ഭിത്തി തേക്കാതെ നിലനിർത്തി. മേൽക്കൂരയിൽ പഴയ ഓട് പോളിഷ് ചെയ്യാതെ വിരിച്ചു. ഒറ്റനോട്ടത്തിൽ കുറേക്കാലമായി ഇവിടെയുള്ള വീട് എന്ന പ്രതീതി ലഭിക്കാൻ ഇതുപകരിക്കുന്നു. കോൺക്രീറ്റ് പരമാവധി കുറച്ച് നിർമിച്ച വീടാണിത്. കിടപ്പുമുറികൾ മാത്രമാണ് വാർത്തത്. ബാക്കിയിടങ്ങളിൽ ട്രസ് ചെയ്ത് ഓടുവിരിച്ചു. താഴെ സീലിങ് ഓടുമുണ്ട്.

ADVERTISEMENT

പൂമുഖം, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ഒരു കിടപ്പുമുറി, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 4200 ചതുരശ്രയടിയാണ് വിസ്തീർണം.

തേക്ക്, ഈട്ടി, ഇരൂൾ അടക്കമുള്ള നാച്ചുറൽ വുഡ് ഫർണിഷിങ്ങിൽ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. ഈർപ്പസാധ്യതയുള്ള ഇടങ്ങളിൽ ഇതിനെ പ്രതിരോധിക്കുന്ന കരിമ്പനയാണ് ഉപയോഗിച്ചത്. ആന്റിക് ഫിനിഷ് ലഭിക്കാൻ പഴയ ഫർണിച്ചറുകൾ പലയിടത്തും ഉപയോഗിച്ചു. സിമന്റ്, വുഡൻ ഫിനിഷുള്ള ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്.

പ്രൗഢി തോന്നുംവിധം സ്വീകരണമുറി ഒരുക്കി. രണ്ടുവശത്തും ജാലകങ്ങൾ കാണാം. ട്രസ് ചെയ്ത മേൽക്കൂരയ്ക്ക് താഴെ ഫൈബർ സിമന്റ് ബോർഡ് വിരിച്ച് ഭംഗിയാക്കി. ഫോർമൽ- ഫാമിലി ലിവിങ് വേർതിരിക്കുന്നത് ഒറ്റഭിത്തിയാണ്. ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് നൽകി. ബെവിൻഡോ സീറ്റിങ്ങും ഇവിടെയുണ്ട്.

ഊണുമുറിയും സ്‌റ്റെയറും വരുന്ന ഭാഗം വീടിന്റെ ഹൃദയമാണ്. വാകയുടെ തടികൊണ്ടാണ് സ്‌റ്റെയർ പടികൾ. വാഷ് ഏരിയ ഇവിടെ കൗതുകമുള്ള കാഴ്ചയാണ്. കണ്ടാൽ തടികൊണ്ടുള്ള ചെറിയമേശപോലെതോന്നും.

ADVERTISEMENT

വീട്ടിലെ ഹൃദ്യമായ ഇടമാണ് കോർട്യാർഡ്. നിയന്ത്രിതമായ രീതിയിൽ മാത്രം മഴ ഉള്ളിലെത്തുംവിധം മേൽക്കൂര തുറന്നിട്ടു. ഗ്രിൽ വച്ച് സുരക്ഷിതമാക്കി. സിഎൻസി കട്ടിങ് ഡിസൈനുള്ള ജനലും ഇൻബിൽറ്റ് ഇരിപ്പിടങ്ങളും സമീപമുണ്ട്. ഇൻഡോർ പ്ലാന്റുകൾ കോർട്യാർഡിൽ ഹാജരുണ്ട്.

പരമ്പരാഗതഛായ നിറയുംവിധമാണ് കിടപ്പുമുറിയുടെ ക്രമീകരണം. ബാത്റൂം, വാഡ്രോബ്, വലിയ ജാലകങ്ങൾ എന്നിവ അനുബന്ധമായി വിന്യസിച്ചു.

പ്രകൃതിദത്ത സാമഗ്രികളുടെ ഉപയോഗത്തിലൂടെ ചൂടുകാലത്ത് സുഖകരമായ തണുപ്പും മഴക്കാലത്ത് സുഖകരമായ കാലാവസ്ഥയും വീടിനുള്ളിൽ നിലനിൽക്കുന്നു. ഒറ്റവാചകത്തിൽ 'മഞ്ഞുതുള്ളി പോലെ ഒരു വീട്'. അതുതന്നെയാണ് ഈ വീടിന്റെ പേര്- നീഹാരം.

Project facts

ADVERTISEMENT

Location- Pattambi, Palakkad

Area- 4200 Sq.ft

Owner- Raju, Suvarna

Design- Padav Design Collective