കൂടുതലുമില്ല കുറവുമില്ല: ചെറിയ സ്ഥലത്ത് സൗകര്യങ്ങളുള്ള പുതിയ വീട്
കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതായ തറവാട് പൊളിച്ചാണ് പുതിയ വീട് പണിയാൻ പദ്ധതിയിട്ടത്. ഞങ്ങൾ ചെറിയ കുടുംബമാണ്. അതിനുചേരുന്ന 'സൗകര്യങ്ങളുള്ള ചെറിയ വീട്' എന്നതായിരുന്നു ആഗ്രഹം. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടായിരുന്നു അടുത്ത ആശങ്ക, കൂടാതെ പ്ലോട്ടിൽ കിണറുമുണ്ട്. ഇത് നികത്താതെ വീട് നിർമിക്കണം. പൊതുവെ

കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതായ തറവാട് പൊളിച്ചാണ് പുതിയ വീട് പണിയാൻ പദ്ധതിയിട്ടത്. ഞങ്ങൾ ചെറിയ കുടുംബമാണ്. അതിനുചേരുന്ന 'സൗകര്യങ്ങളുള്ള ചെറിയ വീട്' എന്നതായിരുന്നു ആഗ്രഹം. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടായിരുന്നു അടുത്ത ആശങ്ക, കൂടാതെ പ്ലോട്ടിൽ കിണറുമുണ്ട്. ഇത് നികത്താതെ വീട് നിർമിക്കണം.
പൊതുവെ ചെറിയ പ്ലോട്ടുകളിൽ പെട്ടിക്കൂട് വീടുകൾ വയ്ക്കുന്നതാണ് ഇപ്പോൾ പ്രായോഗികമായ ട്രെൻഡ്. അതിൽ ചെറിയ മാറ്റം വരുത്തി. മുന്നിൽ സ്ലോപ് റൂഫും പിന്നിൽ ഫ്ലാറ്റ് റൂഫും ഇടകലർത്തി പുറംകാഴ്ച ചിട്ടപ്പെടുത്തി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2500ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ചെറിയ സ്ഥലത്ത് പരമാവധി വിശാലത തോന്നാൻ സെമി-ഓപൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഓപൺ ഹാളിന്റെ ഭാഗമാണ്.
കൂടുമ്പോൾ ഇമ്പം കൈവരുന്നതാണ് കുടുംബം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. അതിനാൽ പലയിടത്തായി ഒറ്റപ്പെട്ട തുരുത്തുകൾ പോലെയിരിക്കാതെ ഒത്തുചേർന്ന് സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനുമുള്ള ഇടങ്ങളാണ് ഒരുക്കിയത്.
ഒരുപാട് ഫർണിച്ചർ കുത്തിനിറച്ചിട്ടില്ല. ഫോർമൽ ലിവിങ്ങിൽ ഒരു സോഫയും കസേരയുമേയുള്ളൂ. സമീപം കോർട്യാർഡ് നൽകി. ഇതുവഴി ലൈറ്റ് ഉള്ളിലെത്തുമ്പോൾ ഇടം കൂടുതൽ തെളിച്ചവും വലുപ്പവുമുള്ളതായി അനുഭവപ്പെടുന്നു.
അധികം കടുംനിറങ്ങൾ ഉള്ളിൽ ഉപയോഗിച്ചിട്ടില്ല.മൊറോക്കൻ ഫിനിഷുള്ള ടൈലുകൾ നിലത്ത് ഭംഗി നിറയ്ക്കുന്നു. സ്റ്റെയറിനോട് ചേർന്നാണ് ഫാമിലി ലിവിങ്. ഇവിടെ സ്‌റ്റെയർ പടികളിലും ഇരിക്കാം. ഇരുനിലകളും തമ്മിലുള്ള കണക്‌ഷൻ സ്‌പേസും ഇവിടമാണ്.
അടുക്കളയിൽ എല്ലാം കയ്യെത്തുംദൂരത്ത് ഉണ്ടാകണം. എന്നാൽ പരമാവധി സ്റ്റോറേജ് വേണം. അതിനായി ധാരാളം ഓവർഹെഡ്, ബോട്ടം ക്യാബിനറ്റുകൾ സ്ഥാപിച്ചു. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. ഡൈനിങ്ങിലേക്ക് തുറന്ന കിച്ചനായതിനാൽ പാചകം ചെയ്യുമ്പോൾ ഒറ്റപ്പെടലിന്റെ അനുഭവമുണ്ടാകില്ല.
മുകളിലും താഴെയും സമാന പ്ലാനിലുള്ള രണ്ടു വീതം കിടപ്പുമുറികൾ ഒരുക്കി. നാച്ചുറൽ ലൈറ്റ് ലഭിക്കുംവിധം ജാലകങ്ങൾ ചിട്ടപ്പെടുത്തി. വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവയുമുണ്ട്.
ആർക്കിടെക്ട് രശ്മിയാണ് വീട് രൂപകൽപന ചെയ്തത്. ഞങ്ങളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി അവർ ഓരോഘട്ടത്തിലും കൂടെനിന്നു. വീടുപണിയുടെ തുടക്കത്തിൽ അൽപം അനിശ്ചിതത്വവും ടെൻഷനുമൊക്കെ ഉണ്ടായിരുന്നു. എങ്കിലും ക്ളൈമാക്സ് ഹാപ്പിയായി. ആഗ്രഹിച്ചതിനേക്കാൾ നല്ലൊരു വീട് ലഭിച്ചതിൽ എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്.
Project facts
Location- Irumbanam, Ernakulam
Area- 2500 Sq.ft
Owner- Deepu, Lekha
Design- Pipe Dreamers, Kakkanad