നൂതനം, മനോഹരം: ഭാവി മുന്നിൽക്കണ്ട് പണിത പ്രവാസിവീട്
തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് വെളിയങ്കോട് സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ നഹാസും കുടുംബവും പങ്കുവയ്ക്കുന്നു. പ്രധാന റോഡിന്റെ വശത്തൂടെ കനാൽ ഒഴുകുന്നുണ്ട്. അതിന്റെ സൈഡിലുള്ള സർവീസ് റോഡിലുള്ള 14 സെന്റിലാണ് വീട് പണി തുടങ്ങിയത്. പ്ലോട്ടിന്റെ സൈഡിൽ കൂടി പിന്നിലേക്ക് റോഡ് ഉള്ളതുകൊണ്ടുതന്നെ ഭാവിയിൽ

തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് വെളിയങ്കോട് സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ നഹാസും കുടുംബവും പങ്കുവയ്ക്കുന്നു.
പ്രധാന റോഡിന്റെ വശത്തൂടെ കനാൽ ഒഴുകുന്നുണ്ട്. അതിന്റെ സൈഡിലുള്ള സർവീസ് റോഡിലുള്ള 14 സെന്റിലാണ് വീട് പണി തുടങ്ങിയത്. പ്ലോട്ടിന്റെ സൈഡിൽ കൂടി പിന്നിലേക്ക് റോഡ് ഉള്ളതുകൊണ്ടുതന്നെ ഭാവിയിൽ ഡവലപ്മെന്റ്സ് ഉണ്ടാകാനിടയുണ്ട്. ഇത് മനസ്സിലാക്കി പുറകുവശത്തെ 5 സെന്റ് സ്ഥലത്തിനെ ചതുരപ്ലോട്ടായി തിരിച്ചിട്ട് മുന്നിലെ 9 സെന്റ് സ്ഥലം വീടിനായി മാറ്റിവച്ചു.
ഭാവിയിൽ ആ 5 സെന്റ് വിൽക്കുകയോ കെട്ടിടം പണിതു വാടകയ്ക്ക് കൊടുക്കുകയോ ചെയ്യാമല്ലോ.
വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിൽ ഫിറ്റാകാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയാണ് വീടിന് തിരഞ്ഞെടുത്തത്. പ്രധാന ഓട്ടമേറ്റഡ് ഗെയ്റ്റ് കൂടാതെ വിക്കറ്റ് ഗെയ്റ്റുമുണ്ട്. മുറ്റത്ത് കോട്ട സ്റ്റോൺ വിരിച്ചു. ഇവിടെ ഗാർഡനിൽ ഓട്ടമേറ്റഡ് ഡ്രിപ്പിങ് സിസ്റ്റമുണ്ട്. ഗൾഫിലിരുന്ന് ഞങ്ങൾക്ക് നിയന്ത്രിക്കാനാകും.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2400 ചതുരശ്രയടിയാണ് വിസ്തീർണം. ഇളംനിറങ്ങളാണ് ഉള്ളിലെ ചുവരുകളിൽ. ഇത് കൂടുതൽ തെളിമ പകരുന്നു.
പ്രധാന വാതിൽ തേക്കിൽ കൊത്തുപണികളോടെ നിർമിച്ചു. അകത്തളങ്ങൾ സെമി ഓപ്പൺ നയത്തിൽ ഒരുക്കിയതിനാൽ വിശാലതയുണ്ട്. അതേസമയം ഇടങ്ങൾക്ക് വേണ്ട സ്വകാര്യതയുമുണ്ട്. ആദ്യം ലിവിങ് സ്‌പേസാണ്. ഇവിടെ ടിവി യൂണിറ്റ് ഒരുക്കി. ഡൈനിങ് ഏരിയയിലേക്ക് നോട്ടമെത്താതിരിക്കാൻ മൾട്ടിവുഡ് CNC പാർട്ടീഷൻ ചെയ്തിട്ടുണ്ട്. ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. അതിനാൽ നന്നായി മാച്ച് ആകുന്നുണ്ട്.
വീടിനുള്ളിലെ ഹൈലൈറ്റ് പാറ്റിയോയാണ്. ഇതിനുചുറ്റും ജിഐ സ്ട്രക്ചർ വർക് ചെയ്ത് മുകളിൽ പകുതി ഭാഗം ഗ്ലാസ് ഇട്ടു. ബാക്കി പകുതി ഓപ്പണാണ്. ഇവിടെ ചെറുമരങ്ങളും ചെടികളും നൽകി ഹരിതാഭ നിറച്ചു. മഴ ചെടികൾക്ക് ലഭിക്കുംവിധമാണ് ക്രമീകരണം. ഈ പച്ചത്തുരുത്ത് മനസ്സിനെ ഫ്രഷ് ആക്കാൻ ഉപകരിക്കുന്നു.
കോർട്യാഡിന്റെ പുറംഭിത്തി ഗ്ലാസ്സാണ്. സിറ്റൗട്ടിലേക്കും പുറത്തേക്കുമുള്ള കാഴ്ചയും ലഭിക്കും, പകൽവെളിച്ചവും ഉള്ളിൽ സമൃദ്ധമായി ലഭിക്കും. സ്റ്റെയർകേസിന്റെ വശത്ത് സ്റ്റഡി സ്പേസ് ക്രമീകരിച്ചു. സ്റ്റെയർ കയറിയെത്തുമ്പോൾ മുകളിൽ ലിവിങ് സ്‌പേസ് ഒരുക്കി.
പരിപാലനം കൂടി കണക്കിലെടുത്ത് കിടപ്പുമുറികൾ ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ അനുബന്ധമായുണ്ട്.
സ്ഥിരതാമസം ഇല്ലാത്തതിനാൽ അടുക്കള ചെറുതാക്കി. ഡൈനിങ്ങിലേക്ക് തുറക്കുംവിധമാണ് ക്രമീകരണം. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. അനുബന്ധമായി വർക് ഏരിയയുമുണ്ട്.
ഡിസൈനർ അരുൺ (ഗ്രാഫൈറ്റ് ഹോംസ്) ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വീട് ഒരുക്കിത്തന്നു. തുടക്കം മുതൽ അവസാനംവരെ കാര്യങ്ങൾ നോക്കിയുംകൊണ്ടും ചെയ്തു. അത് പ്രവാസികളായ ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.
Project facts
Location- Nedumangad, Tricandrum
Plot- 14 cent
Area- 2400 Sq.ft
Owner- Nahas
Design- Arun TG
Graphite Homes, Trivandrum
Mob- 70340 00955