1420 സ്ക്വയർഫീറ്റ്, 27 ലക്ഷം: ആരും കൊതിക്കുന്ന സ്ഥലത്തൊരുക്കിയ വീട്; വിഡിയോ
മല, കോടമഞ്ഞ്, വയൽ, വെള്ളച്ചാട്ടം എന്നിവ സ്വർഗീയാനുഭൂതി തീർക്കുന്ന പ്രദേശത്തൊരുക്കിയ വീടിന്റെ വിശേഷങ്ങൾ ദീപുവും അനുപമയും പങ്കുവയ്ക്കുന്നു. ഞങ്ങൾ രണ്ടുപേരും ജോലിസംബന്ധമായി ചോറ്റാനിക്കരയിലാണ് താമസം. വാരാന്ത്യങ്ങളിൽ നഗരത്തിന്റെ ബഹളങ്ങളിൽനിന്നെല്ലാം ഓടിയൊളിച്ച് പ്രകൃതിരമണീയമായ സ്ഥലത്ത് താമസിക്കണം എന്ന

മല, കോടമഞ്ഞ്, വയൽ, വെള്ളച്ചാട്ടം എന്നിവ സ്വർഗീയാനുഭൂതി തീർക്കുന്ന പ്രദേശത്തൊരുക്കിയ വീടിന്റെ വിശേഷങ്ങൾ ദീപുവും അനുപമയും പങ്കുവയ്ക്കുന്നു.
ഞങ്ങൾ രണ്ടുപേരും ജോലിസംബന്ധമായി ചോറ്റാനിക്കരയിലാണ് താമസം. വാരാന്ത്യങ്ങളിൽ നഗരത്തിന്റെ ബഹളങ്ങളിൽനിന്നെല്ലാം ഓടിയൊളിച്ച് പ്രകൃതിരമണീയമായ സ്ഥലത്ത് താമസിക്കണം എന്ന ആഗ്രഹമാണ് ഈ വീടിന്റെ പിന്നിൽ. എന്റെ നാട് വണ്ണപ്പുറമാണ്. കുറച്ചുവർഷങ്ങൾക്ക് മുൻപുതന്നെ ഈ സ്ഥലം ഞങ്ങൾ കണ്ടുവച്ചിരുന്നു. പിന്നീട് സ്ഥലംവാങ്ങി. 2024 ൽ വീട് എന്ന സ്വപ്നവും സഫലമായി.
വാരാന്ത്യവസതിയായതിനാൽ പരമാവധി ചെലവുകുറഞ്ഞ, പരിപാലനം എളുപ്പമുള്ള വീട് എന്നതായിരുന്നു ആഗ്രഹം. മനോരമഓൺലൈനിലൂടെയാണ് ബജറ്റ് വീടുകൾ നിർമിക്കുന്ന ശ്രീശങ്കര ബിൽഡേഴ്സിലെ ബിനു മോഹനെ പരിചയപ്പെടുന്നത്. അങ്ങനെ അദ്ദേഹത്തെ പണി ഏൽപിച്ചു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴെയുള്ളത്. മുകളിൽ ഒരു കിടപ്പുമുറി, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 1420 ചതുരശ്രയടിയാണ് വിസ്തീർണം. 'കൂടുതലുമില്ല, കുറവുമില്ല' എന്ന നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. പരിപാലനം കൂടി കണക്കിലെടുത്ത് അധികം ഫർണിച്ചറുകൾ കുത്തിനിറച്ചില്ല.
ലിവിങ്- ഡൈനിങ് വേർതിരിക്കുന്നത് ടിവി യൂണിറ്റാണ്. ഇത് 360 ഡിഗ്രി കറക്കാവുന്നതാണ്. ലിവിങ്ങിലും ഡൈനിങ്ങിലും ഇരുന്ന് ആവശ്യാനുസരണം ടിവി കാണാം.
കിടപ്പുമുറികൾ ലളിതസുന്ദരമായി ഒരുക്കി. 14 X 14 സൈസിലാണ് മുറികൾ. അറ്റാച്ഡ് ബാത്റൂം, അലമാര എന്നിവ ഒരുക്കി.
സ്ഥിരതാമസം ഇല്ലാത്തതിനാൽ കിച്ചൻ-വർക്കേരിയ സംയോജിപ്പിച്ച് ഒറ്റസ്‌പേസാക്കി. മധ്യത്തിലുള്ള കൗണ്ടർ ബ്രേക്ക്ഫാസ്റ്റ് ടേബിൾ, കട്ടിങ് കൗണ്ടർ എന്നിവയായി ഉപയോഗിക്കാം. കിച്ചനിൽനിന്നാൽ മലയുടെയും വയലിന്റെയും കാഴ്ചകളും കാറ്റും ഒഴുകിയെത്തും.
വീട്ടിലെ ഞങ്ങളുടെ പ്രിയയിടങ്ങളിലൊന്ന് ബാൽക്കണിയാണ്. ഇവിടെയിരുന്നാൽ വശത്തെ പ്രകൃതിഭംഗി നന്നായി ആസ്വദിക്കാം. സാധാരണ ബാൽക്കണിയിൽ ഇരിപ്പിടങ്ങളാണ് ആളുകൾ ഇടാറുള്ളത്. എന്നാൽ ഇവിടെ കിടക്കാൻ നല്ല രസമാണ്. അതുകൊണ്ട് ഞങ്ങൾ ഒരു മെത്ത ഇവിടെയിടും.
സ്ട്രചറും ഫർണിഷിങ്ങും സഹിതം 27 ലക്ഷം രൂപയാണ് ചെലവ്. വീട്ടിലെത്തുന്ന അതിഥികൾ പലരും 'ഇവിടെനിന്ന് പോകാൻ തോന്നുന്നില്ല' എന്ന് പറയുമ്പോൾ ഞങ്ങളുടെ സന്തോഷം ഇരട്ടിക്കുന്നു.
Project facts
Location- Vannapuram, Idukki
Plot- 14 cent
Area- 1420 Sq.ft
Owner- Deepu, Anupama
Design- Binu Mohan
Sree shankara builders, Kottayam
Mob- 9048421019
Y.C- 2024