27 വയസ്സിൽ സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ കോട്ടയം പൊൻകുന്നം സ്വദേശി അമൽ പങ്കുവയ്ക്കുന്നു. എന്റെ പഴയ വീട് ഇവിടെ തന്നെയായിരുന്നു. ഏകദേശം 50 വയസ്സുള്ള വീട്ടിൽ കാലപ്പഴക്കത്തിന്റേതായ പ്രശ്നങ്ങളും സ്ഥലസൗകര്യവും കുറവായിരുന്നു. അങ്ങനെ പുതിയ വീടിനെക്കുറിച്ച് ആലോചിച്ചു. ഞാൻ കൊച്ചിയില്‍ ഐടി ഫീൽഡിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

27 വയസ്സിൽ സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ കോട്ടയം പൊൻകുന്നം സ്വദേശി അമൽ പങ്കുവയ്ക്കുന്നു.

എന്റെ പഴയ വീട് ഇവിടെ തന്നെയായിരുന്നു. ഏകദേശം 50 വയസ്സുള്ള വീട്ടിൽ കാലപ്പഴക്കത്തിന്റേതായ പ്രശ്നങ്ങളും സ്ഥലസൗകര്യവും കുറവായിരുന്നു. അങ്ങനെ പുതിയ വീടിനെക്കുറിച്ച് ആലോചിച്ചു. ഞാൻ കൊച്ചിയില്‍ ഐടി ഫീൽഡിലാണ് ജോലിചെയ്യുന്നത്. അച്ഛനും അമ്മയ്ക്കും ഇവിടെ നാട്ടിൻപുറത്ത് തന്നെ വീട് വേണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഇവിടെ പുതിയ വീട് വയ്ക്കാൻ തീരുമാനിച്ചു.

ADVERTISEMENT

നാലു തട്ടുകളിലായി ചരിഞ്ഞ മേൽക്കൂരയിലാണ് എലിവേഷൻ ഒരുക്കിയിരിക്കുന്നത്. കൊളോണിയൽ ഡിസൈന്‍ വേണമെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഓടിന്റെ ഭംഗി ഇഷ്ടമുള്ളതുകൊണ്ട് ഓട് ഉപയോഗിക്കണമെന്നും പറഞ്ഞിരുന്നു. ഫ്ലാറ്റായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ച നാലുമേൽക്കൂരകളാണ് വീടിന്റെ ഭംഗി. പഴയ ഓടുകളാണ് ഉപയോഗിച്ചത്. അതിനടിയിൽ സ്റ്റോറേജ് സ്‌പേസുമുണ്ട്.

വീടിന്റെ ഫ്രണ്ട് ഭിത്തിയിൽ വെട്ടുകല്ലിന്റെ മോഡലിൽ ടെക്സ്ചർ ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

രണ്ടു കസേരയിടാൻ പാകത്തിന് വലുപ്പമുള്ള ചെറിയൊരു വരാന്തയിലൂടെ പ്രധാന വാതിൽ കടന്ന് പ്രവേശിക്കുന്നത് ലിവിങ് സ്പേസിലേക്കാണ്. സെമി ഓപൺ രീതിയിലാണ് വീടിന്റെ ഇന്റീരിയർ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇത് വീടിന്റെ അകത്തളങ്ങൾക്ക് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു.കോൺക്രീറ്റ് ഗ്രേ കളറിലുള്ള മാറ്റ് ഫിനിഷ്ഡ് ടൈലുകളാണ് ഫ്ലോറിങ്ങിനായി ഉപയോഗിച്ചത്. ഫർണിച്ചറുകൾക്കും കബോർഡുകൾക്കും കർട്ടനുകൾക്കും ഫ്ലോറിങ്ങിനോട് ചേർന്നു നിൽക്കുന്ന ഗ്രേ കളറാണ് നൽകിയത്. 

പ്രൈവസിക്ക് പ്രാധാന്യം നൽകി ചെറിയ ഒരു സ്പേസ് നൽകി ഡൈനിങ് ഒരുക്കിയിരിക്കുന്നു. ഇവിടെ ക്രോക്കറി യൂണിറ്റുമുണ്ട്.

ADVERTISEMENT

ബ്രേക്ഫാസ്റ്റ് കൗണ്ടറുള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ചെറിയ കുടുംബത്തിന് അനുയോജ്യമായ രീതിയിലാണ് കിച്ചൻ ഒരുക്കിയിരിക്കുന്നത്. പിവിസിയിൽ അലുമിനിയത്തിന്റെ ഡോർ കൊടുത്താണ് കിച്ചനിലെ ക്യാബിനറ്റുകൾ ഒരുക്കിയിരിക്കുന്നത്. ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിൽ.

അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ മൂന്ന് ബെഡ്റൂമുകളാണ് ഈ വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഡ്രസിങ് ഏരിയ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബെഡ്റൂമിൽ കൊടുത്തിട്ടുണ്ട്. 

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി. എന്റെ വീടുപണി അനുഭവത്തിൽനിന്ന്, പുതിയ വീട് പണിയുന്നവരോട് എനിക്ക് പറയാനുള്ളത്, കൂടുതൽ ഗൃഹപാഠം ചെയ്യേണ്ടത് വീടു പണിയുന്നതിനു മുൻപുള്ള പ്ലാനിങ് ഘട്ടത്തിലാണ്. എവിടെ ചെലവ് ചുരുക്കാമെന്നുള്ളതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അങ്ങനെ ചെയ്താൽ പോക്കറ്റ് ചോരാതെ വീട് പൂർത്തിയാക്കാനാകും.

Project facts

ADVERTISEMENT

Location- Ponkunnam

Area- 1500 Sq.ft

Owner- Amal

Budget- 35 Lakhs