കാലത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് നമ്മൾ. അതുപോലെ നമ്മുടെ വീടും കാലത്തിനൊത്തുള്ള മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ്. 15 വർഷം പഴക്കമുള്ള ഒരുനില വീടായിരുന്നു അനിലിന്റേയും കുടുംബത്തിന്റെയും. ഇടുങ്ങിയ മുറികളും കാറ്റും വെളിച്ചവും കയറിയിറങ്ങാത്ത ഇടങ്ങളുമായിരുന്നു പഴയ വീട്ടിൽ. അങ്ങനെയാണ് വീട് നവീകരിക്കാൻ വീട്ടുകാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് നമ്മൾ. അതുപോലെ നമ്മുടെ വീടും കാലത്തിനൊത്തുള്ള മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ്. 15 വർഷം പഴക്കമുള്ള ഒരുനില വീടായിരുന്നു അനിലിന്റേയും കുടുംബത്തിന്റെയും. ഇടുങ്ങിയ മുറികളും കാറ്റും വെളിച്ചവും കയറിയിറങ്ങാത്ത ഇടങ്ങളുമായിരുന്നു പഴയ വീട്ടിൽ. അങ്ങനെയാണ് വീട് നവീകരിക്കാൻ വീട്ടുകാർ തീരുമാനിച്ചത്.

ഇവിടെ എടുത്തു പറയേണ്ട കാര്യം, പഴയ വീടിന്റെ കാർപോർച്ച് മാത്രമാണ് പൊളിച്ചു നീക്കിയത്. ബാക്കി പഴയ ഇടങ്ങളെല്ലാം നിലനിർത്തിക്കൊണ്ടാണ് പരിവർത്തനം സാധ്യമാക്കിയത്. മുകൾനിലയിൽ വിശാലമായ രണ്ടു കിടപ്പു മുറികളും ടെറസ്സുമാണ് പുതിയതായി കൂട്ടിച്ചേർത്തത്. പഴയ വീടിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ടു തന്നെ, കാറ്റും വെളിച്ചവും കയറിയിറങ്ങത്തക്ക വിധത്തിലാണ് അകത്തള ക്രമീകരണങ്ങൾ.

ADVERTISEMENT

പഴയ വീടിനു ചെരിഞ്ഞ മേൽക്കൂരയായിരുന്നു. പരമ്പരാഗത ശൈലിയുടെ തനിമ പാടെ മാറ്റിക്കൊണ്ടാണ് എലിവേഷന് പുതിയമുഖം നൽകിയത്. മേൽക്കൂരയിൽ വരുത്തിയ മാറ്റം വീടിനെ അടിമുടി മാറ്റം വരുത്തുന്നതിന് പ്രധാന പങ്കു വഹിച്ചു. കാലാതീതമായ ഡിസൈൻ രീതികളും ആശയങ്ങളും വളരെ ഉപയുക്തമായി തന്നെ വിന്യസിച്ചിരിക്കുന്നു.

1470  സ്ക്വയർഫീറ്റാണ് പഴയ വീട്ടിലെ സൗകര്യങ്ങൾ ഉണ്ടായിരുന്നത്. പുതുക്കിയപ്പോൾ 2752  സ്ക്വയർഫീറ്റായി മാറി. ഉണ്ടായിരുന്ന സ്‌പേസുകൾ വിശാലവും തുറന്നതുമാക്കിയതിലൂടെ എലഗന്റ് ലുക്ക് കൊണ്ടുവരാനായി. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ നിലനിർത്തിക്കൊണ്ടാണ് പുതുമ കൊണ്ടുവന്നിരിക്കുന്നത്. ബ്ലാക്ക് ഗ്രാനൈറ് നൽകിയിരുന്ന പഴയ ഫ്ളോറിങ് നിലനിർത്തി.

ഇനി അകത്തളങ്ങളിലേക്ക് എത്തിയാൽ വാം വെൽകമിങ് ഫീൽ തരും വിധമാണ് ഡിസൈൻ കൺസപ്റ്റ് . ലിവിങ് ഏരിയയിൽ വലിയ ജനാലകൾ നൽകിയതുകൊണ്ടു തന്നെ വിശാലത അനുഭവപ്പെടുന്നുണ്ട്. സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലുള്ള ഫർണീച്ചറുകളാണ് ലിവിങ്ങിൽ ഇട്ടിരിക്കുന്നത്. ഗ്രീനിഷ് ബ്യൂട്ടിയാണ് ആകർഷണം. 

കുടുംബാംഗങ്ങൾക്ക് എളുപ്പം ആശയ വിനിമയം സാധ്യമാക്കും വിധമുള്ള കൺസെപ്റ്റാണ് അകത്തളങ്ങളിലെ സവിശേഷത. മുകളിലേക്കുള്ള സ്റ്റെയർകേസ് പുതുതായി കൂട്ടിച്ചേർത്തതാണ്. കോൺക്രീറ്റിന്റെയും സ്റ്റീലിന്റെയും വുഡിന്റെയും കോമ്പിനേഷൻ  സ്റ്റെയർകേസിനു പ്രത്യേക ഭംഗി നൽകുന്നു.  സ്റ്റെയറിന് താഴെയാണ് വാഷ് ഏരിയ. കൂടാതെ ഷൂറാക്ക് സ്റ്റോറേജും കൊടുത്തു.

ADVERTISEMENT

സ്റ്റെയറിനോട് ചേർന്നാണ് ഡൈനിങ്ങ് സ്‌പേസും . ഡൈനിങ്ങിന്റെ ഒരു ഭാഗത്തെ ഭിത്തിയിൽ ക്രോക്കറി യൂണിറ്റും കൊടുത്തു. മുകൾനിലയിൽ എത്തിയാൽ കുട്ടികളുടെ മുറികൾ അവരുടെ ഇഷ്ടപെട്ട കളർ തീമിന് അനുസരിച്ചു ചെയ്തു. കൂടാതെ ഭാവിയിൽ ഹോംതീയറ്റർ ചെയ്യാനുള്ള ഒരു സ്‌പേസ് കൂടി ഇവിടെ കൊടുത്തിട്ടുണ്ട്. 

യെല്ലോ-വൈറ്റ് കളർ കോമ്പിനേഷനിലാണ് കിച്ചൻ ഡിസൈൻ. പരമാവധി സ്റ്റോറേജ് യൂണിറ്റുകൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. കിച്ചനിൽ തന്നെ ഒരു ബ്രേക്‌ഫാസ്റ്റ്  കൗണ്ടറിനുമിടം നൽകി. കൗണ്ടർ ടോപ്പിനു നാനോ വൈറ്റാണ്. ഇങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങൾ മാത്രമാണ് ഇവിടെ അലങ്കാരങ്ങളാക്കി പരിവർത്തിപ്പിച്ചിട്ടുള്ളത്. കാലമെത്ര കഴിഞ്ഞാലും വീടിന്റെ ലുക്കും ഡിസൈൻ നയങ്ങളും പുതുമയോടെ തന്നെ നിലകൊള്ളും.

Project facts

Area- 2752 Sq.ft

ADVERTISEMENT

Location- Puthenkurishu

Owner- Anil Kumar

Architect- Arc.Cisy Soveen

Aetas design studio, Kakkanad

English Summary:

House Renovated in Simple Design- Veedu Magazine Malayalam