ആഡംബരം, ഉള്ളിൽ വേറിട്ട കാഴ്ചകൾ: ഇത് വയനാട്ടിലെ ഇംഗ്ലിഷ് വീട്
വയനാടിന്റെ ഹരിതാഭയിൽ വിക്ടോറിയൻ മാതൃകയിലൊരുക്കിയ വീട്. ഡോക്ടർ ദമ്പതികളായ ജ്യോതിഷ്- മിനു, മക്കൾ എന്നിവർക്കുവേണ്ടി ഒരുക്കിയ സ്വപ്നഭവനമാണിത്. പഴയകാല കൊളോണിയൽ ബംഗ്ലാവുകളെ അനുസ്മരിപ്പിക്കുംവിധമാണ് വീടിന്റെ നിർമാണം. കടുംനിറങ്ങൾക്ക് പകരം റസ്റ്റിക് നിറങ്ങളാണ് അകത്തും പുറത്തും കൂടുതലുള്ളത്. വീട് മാത്രമല്ല

വയനാടിന്റെ ഹരിതാഭയിൽ വിക്ടോറിയൻ മാതൃകയിലൊരുക്കിയ വീട്. ഡോക്ടർ ദമ്പതികളായ ജ്യോതിഷ്- മിനു, മക്കൾ എന്നിവർക്കുവേണ്ടി ഒരുക്കിയ സ്വപ്നഭവനമാണിത്. പഴയകാല കൊളോണിയൽ ബംഗ്ലാവുകളെ അനുസ്മരിപ്പിക്കുംവിധമാണ് നിർമാണം. കടുംനിറങ്ങൾക്ക് പകരം റസ്റ്റിക് നിറങ്ങളാണ് അകത്തും പുറത്തും കൂടുതലുള്ളത്.
വീട് മാത്രമല്ല ചുറ്റുമതിലും മുറ്റവും ഗാർഡനുമെല്ലാം കൊളോണിയൽ ശൈലിയോട് ചേരുംവിധമാണ്. മതിലിനോടൊപ്പം വിക്ടോറിയൻ തീമിലുള്ള ഫെൻസിങ് ഒരുക്കി. മുറ്റം കോബിൾ സ്റ്റോൺ വിരിച്ചു. ലാൻഡ്സ്കേപ്പിൽ പുൽത്തകിടിയും ചെടികളും ഹരിതാഭ നിറയ്ക്കുന്നു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂം, ഹോം തിയറ്റർ, ബാൽക്കണി എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
വീടിന്റെ ഭംഗി മറയ്ക്കാതെ വശത്തായി കാർ പോർച്ച് വിന്യസിച്ചു. ലിവിങ്ങിൽ ടിവി യൂണിറ്റ് വേർതിരിച്ചു. സെമി-ഓപൺ നയത്തിലാണ് അകത്തളങ്ങൾ. ലിവിങ്- ഡൈനിങ് വേർതിരിക്കുന്നത് ക്യുരിയോ ഷെൽഫാണ്. ഇവിടെ അക്വേറിയവുമുണ്ട്. നീല ലോഞ്ചർ സോഫയാണ് ലിവിങ്ങിലെ താരം.
ഡൈനിങ് സ്‌പേസാണ് ഉള്ളിലെ ഹൃദയഭാഗം. ഇവിടം ഡബിൾഹൈറ്റിലാണ്. ഇതിനെ ചുറ്റിയാണ് വിശാലമായ സ്‌റ്റെയർ വരുന്നത്. ഇരുനിലകളും തമ്മിലുള്ള കണക്‌ഷൻ സ്‌പേസ് കൂടിയാണ് വിശാലമായ ഈ ഡബിൾഹൈറ്റ് ഏരിയ. മുകൾനിലയിൽ ചുറ്റിത്തിരിയുന്ന കൈവരികളുടെ വശത്തായി ലൈബ്രറി സ്‌പേസ് ചിട്ടപ്പെടുത്തി. സ്‌റ്റെയറിനായി ഒരുപാട് സ്ഥലം ഉപയോഗിച്ചിട്ടുണ്ടെങ്കിലും അടിഭാഗത്ത് കൺസീൽഡ് സ്റ്റോറേജ് ഒരുക്കിയിട്ടുണ്ട്.
ഓരോ കുടുംബാംഗത്തിന്റെയും അഭിരുചിക്കനുസരിച്ചാണ് താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. അതിനാൽ നാലു കിടപ്പുമുറികളും വ്യത്യസ്തമാണ്. ഹെഡ്‌സൈഡ് ഭിത്തിയിലെ പാനലിങ്, അപ്ഹോൾസ്റ്ററി വർക്കുകൾ എന്നിവയിലെ നിറവ്യത്യാസം വഴിയാണ് വ്യത്യസ്‌ത ലുക്ക് & ഫീൽ സാധ്യമാക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും അനുബന്ധമായുണ്ട്.
ഐലൻഡ് തീമിൽ ഡൈനിങ്ങിലേക്ക് തുറക്കുന്ന കിച്ചനൊരുക്കി. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. മധ്യത്തിലുള്ള കൗണ്ടർ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം.
മുകൾനിലയിൽ ഡോൾബി ശബ്ദമികവിൽ ഹോം തിയറ്റർ ഒരുക്കി. അക്കോസ്റ്റിക് പാനലിങ്, ഡാൻസിങ് ലൈറ്റ്, പുഷ് ബാക്ക് സീറ്റ് എന്നിവയെല്ലാം ഇവിടെയുണ്ട്.
ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ വ്യത്യസ്തമായ വീട് സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
Project facts
Location- Kalpetta, Wayanad
Plot- 13 cent
Area- 3100 Sq.ft
Owner- Dr. Jyothish, Dr.Minu
Architect team- Sabeela Haris, Remiz Abdulla
Remiz Sabeela Architecture, Calicut
remizsabeela@gmail.com
Y.C- 2024