വീട്ടുകാർക്ക് വ്യത്യസ്ത ആഗ്രഹം: ഒടുവിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി വീടൊരുക്കി
തീവിലയുള്ള നഗരത്തിലെ ഭൂമിയിൽ വീട് പണിയുമ്പോൾ 'ഉള്ളതുകൊണ്ട് ഓണം പോലെ പണിയുക' എന്ന നയമാണ് പ്രധാനം. തൃപ്പൂണിത്തുറയിൽ പ്രധാന പാതയരികിൽ വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റിൽ വീട് നിർമിക്കാൻ പ്ലാനിട്ടപ്പോൾ വീട്ടുകാരുടെ മനസ്സിലും ഇതേനയമായിരുന്നു. കാരണം മനസ്സിൽ വീടിനെപ്പറ്റി വിശാലമായ ആഗ്രഹങ്ങളായിരുന്നു. ജിം

തീവിലയുള്ള നഗരത്തിലെ ഭൂമിയിൽ വീട് പണിയുമ്പോൾ 'ഉള്ളതുകൊണ്ട് ഓണം പോലെ പണിയുക' എന്ന നയമാണ് പ്രധാനം. തൃപ്പൂണിത്തുറയിൽ പ്രധാന പാതയരികിൽ വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റിൽ വീട് നിർമിക്കാൻ പ്ലാനിട്ടപ്പോൾ വീട്ടുകാരുടെ മനസ്സിലും ഇതേനയമായിരുന്നു. കാരണം മനസ്സിൽ വീടിനെപ്പറ്റി വിശാലമായ ആഗ്രഹങ്ങളായിരുന്നു.
ജിം വേണം, ഒത്തുചേരാൻ പാർട്ടി ഏരിയ വേണം, അതിഥികളുടെ കാറുകൾ പാർക്ക് ചെയ്യാൻ അത്യാവശ്യം സ്ഥലം വേണം എന്നിങ്ങനെ ലിസ്റ്റ് നീണ്ടു. സ്ഥലപരിമിതിക്ക് പുറമെ മണ്ണിന് ഉറപ്പുകുറവാണെന്നും കണ്ടെത്തി. അതിനാൽ അടിത്തറയൊരുക്കുന്നത് മറ്റൊരു ടാസ്‌ക്കായിരുന്നു. സാൻഡ് പൈലിങ് ചെയ്ത് മണ്ണ് ബലപ്പെടുത്തി. ശേഷം കോളം ഫൂട്ടിങ് രീതിയിൽ അടിത്തറ നിർമിച്ചാണ് വീടിന്റെ പണിയാരംഭിച്ചത്.
വീട്ടുകാർക്ക് എലിവേഷൻ സംബന്ധിച്ച് വ്യത്യസ്ത താൽപര്യങ്ങൾ ഉണ്ടായിരുന്നു. ഒരാൾക്ക് ഫ്ലാറ്റ്- ബോക്‌സും ഒരാൾക്ക് ട്രസ് റൂഫും. അങ്ങനെയാണ് രണ്ടിന്റെയും മിശ്രണമായി എലിവേഷൻ ചിട്ടപ്പെടുത്തിയത്. റൂഫിങ് ഷീറ്റ് വിരിച്ച A ഫ്രെയിം മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഒറ്റനോട്ടത്തിൽ ഓടുവിരിച്ചതാണെന്ന് തോന്നും.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാറ്റിയോ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂം , ജിം, പ്രെയർ സ്‌പേസ് എന്നിവയാണ് 3300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
വൈറ്റ്, ഗ്രേ, വുഡൻ തീമിലാണ് ഇന്റീരിയർ ഒരുക്കിയത്. ഫർണിച്ചർ കസ്റ്റമൈസ് ചെയ്തു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.
വീട്ടിലെ ശ്രദ്ധാകേന്ദ്രം ഡബിൾഹൈറ്റിൽ ഒരുക്കിയ ഡൈനിങ് സ്‌പേസാണ്. വിശാലമായ ഒരിടത്തേക്ക് എത്തിയ പ്രതീതി ലഭിക്കുന്നതിനൊപ്പം ഇരുനിലകളും തമ്മിൽ കണക്ട് ചെയ്യുന്ന ഇടമാണ് ഇവിടം വർത്തിക്കുന്നു. പർഗോള സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു.
സ്റ്റെയറിന് സമീപം ഒരു പെബിൾ കോർട്ടുണ്ട്. ക്വാർട്സ്+ഗ്ലാസ് കോമ്പിനേഷനിലാണ് സ്‌റ്റെയർ.
ഡൈനിങ്- കിച്ചൻ സെമി-ഓപൺ നയത്തിലാണ്. ഇടയിൽ ഒരു മെറ്റൽ ഷെൽഫ് പാർടീഷനുമുണ്ട്. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
വശത്തെ സെറ്റ്‌ബാക്ക് പാറ്റിയോയാക്കിമാറ്റി. ഇവിടെ ബുദ്ധപ്രതിമ, ചെറിയ വാട്ടർ ഫൗണ്ടൻ, പുൽത്തകിടി എന്നിവ ഒരുക്കി.
ചുരുക്കത്തിൽ വ്യത്യസ്‌ത അഭിരുചികൾ ഉണ്ടായിരുന്ന കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്തി ഭംഗിയും സൗകര്യങ്ങളുമുള്ള വീട് ഒരുക്കാനായി എന്നതാണ് ഇവിടെ പ്രധാനം.
Project facts
Location- Thripunithura, Ernakulam
Plot- 8 cent
Area- 3300 Sq.ft
Owner- Pranav
Design- Appus, Akshay
Building Contractor, Muvattupuzha
Y.C- 2024