വെറും കെട്ടിടമല്ല, പച്ചപ്പും കൃഷിയും സന്തോഷവും; ഇവിടം സ്വർഗമാണ്!
തിരുവനന്തപുരം വെഞ്ഞാറമൂടാണ് നിതിൻ-നിഷ ദമ്പതികളുടെ സ്വപ്നഭവനം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞുമാറി പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയമായിട്ടാണ് ഈ വീട് നിർമിച്ചത്. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പ്രകൃതിയോടും കൃഷിയോടും ഇഴുകിച്ചേർന്ന് രൂപകൽപന ചെയ്ത ഈ വീട്, തിരക്കേറിയ തൊഴിൽജീവിതത്തിനിടയിലും

തിരുവനന്തപുരം വെഞ്ഞാറമൂടാണ് നിതിൻ-നിഷ ദമ്പതികളുടെ സ്വപ്നഭവനം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞുമാറി പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയമായിട്ടാണ് ഈ വീട് നിർമിച്ചത്. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പ്രകൃതിയോടും കൃഷിയോടും ഇഴുകിച്ചേർന്ന് രൂപകൽപന ചെയ്ത ഈ വീട്, തിരക്കേറിയ തൊഴിൽജീവിതത്തിനിടയിലും ഗ്രാമീണജീവിതത്തിന്റെ സന്തോഷങ്ങൾ നിറഞ്ഞ സങ്കേതമാണ്.
പരമ്പരാഗത വാസ്തുശൈലിയെ ആധുനിക ഘടകങ്ങളുമായി സംയോജിപ്പിച്ചാണ് വീടിന്റെ ആകൃതിയും സൗകര്യങ്ങളും രൂപപ്പെട്ടിരിക്കുന്നത്.
താഴത്തെ നിലയിൽ, തടസ്സമില്ലാതെ ഒഴുകുന്ന വിശാലമായ ഒരു സ്വീകരണ മുറി, ഊണുമുറി, അടുക്കള, വർക്ക് ഏരിയ എന്നിവയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന രീതിയിൽ മനോഹരമായി ഒരുക്കി. കുളിമുറികളോടുകൂടിയ രണ്ട് കിടപ്പുമുറികൾ സ്വകാര്യതയും സൗകര്യവുമേകുന്നു. ഊണുമുറി വീടിന്റെ പുറത്തെ പാറ്റിയോട് (patio) അടുത്തിടപ്പെടുന്നതും, അവിടെനിന്ന് ഒരുവശത്തെ മുറ്റത്തേക്ക് തുറക്കാവുന്നതുമാണ്. അവിടെ കുടുംബാംഗങ്ങളുടെ ചെറിയ കൃഷിത്തോട്ടമുണ്ട്. പച്ചപ്പിന്റെ കാഴ്ചകൾ ഇതിലൂടെ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നു.
ഒന്നാം നിലയിൽ, കുളിമുറികളോടുകൂടിയ രണ്ട് അധിക കിടപ്പുമുറികളും സുഖപ്രദമായ ഒരു ലിവിങ് സ്ഥലവും (living space) ഉൾപ്പെടുത്തി, കുടുംബത്തിന് സ്വകാര്യതയുടെ അനുഭവം നൽകുന്നു. പരമ്പരാഗത വാസ്തുവിദ്യാ ഘടകങ്ങളുമായി ആധുനിക സൗകര്യങ്ങളെ കോർത്തിണക്കി രൂപകൽപന ചെയ്തിരിക്കുന്നതുമൂലം, ഓരോ സ്ഥലവും സൗഹൃദപരവും കാലാതീതവുമായി അനുഭവപ്പെടുന്നു.
ആകർഷണീയമായ ഭാവങ്ങളുള്ള അകത്തളങ്ങൾ ഉഷ്ണമേഖലയെ പ്രതിധ്വനിക്കുന്നു, തടി-നിറത്തിലുള്ള ഫ്ലോർ ടൈലുകളും പ്രാചീനമായ വെളുത്ത ഭിത്തികളും ചേരുവകളായി ഇവിടെയുണ്ട്. ഈ സംയോജനം ചുറ്റുപാടിലെ പ്രകൃതിയുടെ ശാന്തതയോട് ഐക്യപ്പെടുന്ന വായുസഞ്ചാരവും അതിലൂടെ ഊഷ്മളതയും സുഖകരമായ അന്തരീക്ഷവും സൃഷ്ടിക്കുന്നു.
ചുരുക്കത്തിൽ ഒരു കെട്ടിടം എന്നതിലുപരി വീട്ടുകാരുടെ അഭിലാഷങ്ങൾക്കും, ശാന്തവും കാര്‍ഷിക ചായ്‌വുള്ള ജീവിതശൈലിക്കും പിന്തുണയേകുന്ന ഒരിടമായിട്ടാണ് ഇവിടം വിഭാവനം ചെയ്തിരിക്കുന്നത്.
Project facts
Location- Venjaramoodu, Trivandrum
Owner- Nithin, Jisha
Architect- George Chittoor
George J.Chittoor Designs, Trivandrum