നാട്ടിൽ സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ അമേരിക്കൻ മലയാളിയായ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു. 30 വർഷത്തിലേറെയായി പ്രവാസിയാണ് എങ്കിലും നാടിനോട് വളരെ വൈകാരിക ബന്ധമുള്ളയാളാണ്. 90 വയസ്സിലേറെയുള്ള അമ്മ ജ്യേഷ്ഠനോടൊപ്പം നാട്ടിലുണ്ട്. അങ്ങനെയാണ് ജ്യേഷ്ഠന്റെ വീടിനോട് ചേർന്ന് നാട്ടിലൊരു വീട് വേണം എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൽ സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ അമേരിക്കൻ മലയാളിയായ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു.

30 വർഷത്തിലേറെയായി പ്രവാസിയാണ് എങ്കിലും നാടിനോട് വളരെ വൈകാരിക ബന്ധമുള്ളയാളാണ്. 90 വയസ്സിലേറെയുള്ള അമ്മ ജ്യേഷ്ഠനോടൊപ്പം നാട്ടിലുണ്ട്. അങ്ങനെയാണ് ജ്യേഷ്ഠന്റെ വീടിനോട് ചേർന്ന് നാട്ടിലൊരു വീട് വേണം എന്ന ആഗ്രഹമുണ്ടായത്.

ADVERTISEMENT

സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം എളുപ്പമുള്ള എന്നാൽ കെട്ടിലും മട്ടിലും എന്തെങ്കിലും പുതുമയുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ആവശ്യം ആർക്കിടെക്ട് ജെസ്‌വിനെയും സംഘത്തെയും അറിയിച്ചു. അവർ പ്ലാൻ വരച്ചു, ഒന്നൊന്നര വർഷത്തിനുള്ളിൽ ആഗ്രഹിച്ച പോലെ വീട് നാട്ടിൽ സഫലമായി.

ഉയരം കുറഞ്ഞ ഫ്ലാറ്റ് ബോക്സ് ആകൃതിയാണ് വീടിന് വേറിട്ട ലുക്ക് നൽകുന്നത്. അതോടൊപ്പം കമാനാകൃതി തലതിരിച്ച (Inverted Arch) ആകൃതിയിലുള്ള ജാലകങ്ങൾ ധാരാളമായി വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

കാർ പോർച്ച്, ചെറിയ സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വെള്ള നിറമാണ് വീടിനുള്ളിൽ. ഇത് കൂടുതൽ തെളിമയുള്ള അന്തരീക്ഷം ഉള്ളിൽ നിറയ്ക്കുന്നു.

വാതിൽ തുറന്ന് പ്രവേശിക്കുന്ന ഓരോയിടങ്ങളിലും സീലിങ് ഹൈറ്റ് കൂടിവരുംവിധം നിർമിച്ചാൽ ഉള്ളതിലും വിശാലത ഓരോയിടങ്ങൾക്കും തോന്നിപ്പിക്കും. 

ADVERTISEMENT

വീടിന്റെ ആത്മാവ് ഫാമിലി ലിവിങ്- ഡൈനിങ് വരുന്ന സെൻട്രൽ ഹാളാണ്. ഇവിടെ 8 സീറ്റർ ഡൈനിങ് ടേബിൾ നൽകി. വശത്തെ ഭിത്തിയിൽ ധാരാളം ഇൻവെർട്ടഡ് ആർച്ച് രൂപത്തിലുള്ള ജാലകങ്ങൾ ഹാജരുണ്ട്.കസ്റ്റമൈസ് ചെയ്ത ഫാബ്രിക് സോഫകളാണ് ലിവിങ്ങിൽ. അതിന്റെ തുടർച്ചയെന്നോണം ഫാമിലി ലിവിങ്ങിലും വിശാലമായ ഫാബ്രിക് ഫിനിഷ്ഡ് സോഫകളുണ്ട്. ഇവിടെയാണ് ടിവി യൂണിറ്റ്. ഇവിടെയുള്ള സ്ലൈഡിങ് ഗ്ലാസ് വാതിൽ വഴി പാറ്റിയോ സ്‌പേസിലേക്കിറങ്ങാം.

വീട്ടിലെ എന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്ന് ഇവിടമാണ്. ഇവിടെയിരുന്നാൽ സഹോദരന്റെ വീട്ടിലേക്ക് നോട്ടമെത്തും. അമ്മയെ കാണാം, സംസാരിക്കാം. കൂടാതെ ഇവിടെ വൈകുന്നേരങ്ങളിൽ ചായ കുടിച്ചിരിക്കാൻ ഇഷ്ടമാണ്.

റിസോർട്ടിനെ അനുസ്മരിപ്പിക്കും വിധമാണ് മാസ്റ്റർ ബെഡ്‌റൂം. കട്ടിൽ മധ്യത്തിലേക്ക് നീക്കി ഹെഡ്‌സൈഡ് ഭാഗം വർക്കിങ് ടേബിളാക്കി മാറ്റിയത് കൗതുകകരമാണ്. ഒരുവശത്ത് സ്ലൈഡിങ് യുപിവിസി വാതിൽ നൽകി. അധികസുരക്ഷയ്ക്ക് റോളിങ് ഷട്ടറുമുണ്ട്. ഇതുവഴി പിൻവശത്തെ മുറ്റത്തേക്കിറങ്ങാം.

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു.

ADVERTISEMENT

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ നാട്ടിലൊരു വീട് സഫലമായതിൽ ഞങ്ങൾ ഹാപ്പിയാണ്.

Project facts

Location- Pampady, Kottayam

Plot- 30 cent

Area- 2600 Sq.ft

Owner- Abraham Varghese

Architect- Jeswin Varghese

Prajc Design Consultants, Kottayam

Y.C- 2024

English Summary:

Compact Model Contemporary House Pampady- Veedu Magazine Malayalam