ഇത് 15 ലക്ഷത്തിന്റെ അടിപൊളി വീട്! സ്ഥലം വാങ്ങാനുള്ള കാശ് ലാഭിക്കാം; കുറഞ്ഞ ചെലവിൽ വീട് പണിയാം;വിഡിയോ
കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള റഹിഷാദിന്റെയും കുടുംബത്തിന്റെയും വീട്ടു വിശേഷങ്ങളിലേക്ക്. ഇന്റീരിയർ മേഖലയിൽ ജോലി നോക്കുന്ന റഹിഷാദ് തന്നെയാണ് ഈ വീടിന്റെയും ഇന്റീരിയർ ചെയ്തിരിക്കുന്നത്. ∙പഴയവീടിനു മുകളിൽ ഒരു വീട് എന്ന ആശയത്തിലേക്ക് എങ്ങനെയാണ് എത്തിയത്? പ്രധാനമായും ബഡ്ജറ്റ് അതുകൂടാതെ മാതാപിതാക്കളെ

വീട് വയ്ക്കാൻ പിന്നെയും എളുപ്പമാണ്, സ്ഥലം വാങ്ങി വീട് വയ്ക്കാനാണ് ബുദ്ധിമുട്ട് എന്ന് പൊതുവെ പറയാറുണ്ട്. കാരണം, ചെറിയ ബജറ്റിൽ വീട് സഫലമാക്കാൻ ശ്രമിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റിലെ നല്ലൊരു തുക സ്ഥലം വാങ്ങുമ്പോൾ കാലിയാകാറുണ്ട്.

ഈ പ്രശ്നത്തിന് ഒരു ചെറുപ്പക്കാരൻ ബുദ്ധിപരമായി പരിഹാരം കണ്ടത് ഇങ്ങനെയാണ്: പഴയ ഒരുനില തറവാടിന്റെ മുകൾനിലയിൽ ഒരു ചെറിയ വീട് നിർമിക്കുക. സ്ഥലത്തിന്റെ കാശ് ലാഭിക്കാം, മകനും കുടുംബവും ഒരുകൂരയ്ക്ക് കീഴിലുണ്ടെന്നതിനാൽ വയസ്സാംകാലത്ത് മാതാപിതാക്കളും ഹാപ്പി. കൊല്ലം ജില്ലയിലെ കുണ്ടറയിൽ സഫലമാക്കിയ ആ വീടിന്റെ വിശേഷങ്ങൾ റഹിഷാദും കുടുംബവും പങ്കുവയ്ക്കുന്നു.

32 വർഷം പഴക്കമുള്ള വീടിനു മുകളിൽ പുതിയ വീട് കൂട്ടി എടുക്കുമ്പോൾ രണ്ടു വെല്ലുവിളികൾ ഉണ്ടായിരുന്നു. ഒന്ന്, പഴയ വീടിന്റെ മുകളിൽ ഒരുനില കൂടി താങ്ങുമോ എന്നത്. രണ്ട് ചൂടിന്റെ പ്രശ്നം.ഭാരം കുറയ്ക്കാൻ AAC ബ്ലോക്ക് കൊണ്ടാണ് ഭിത്തികെട്ടിയത്. പിന്നെ പുതിയ വീടിന്റെ മുകൾനില വാർക്കാതെ ഷീറ്റ് വിരിച്ചു. ചൂട് കുറയ്ക്കാൻ അടിയിൽ ഇൻസുലേറ്റിങ് ഷീറ്റും ജിപ്സം സീലിങ്ങുമുണ്ട്.
വിശാലമായ ബാൽക്കണി, സിറ്റൗട്ട്, ലിവിങ്, പ്രെയർ സ്‌പേസ്, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് 1000 സ്ക്വയർഫീറ്റിലുള്ളത്.
വീടിനുള്ളിലെ താരം 250 സ്ക്വയർഫീറ്റുള്ള കിടപ്പുമുറിയാണ്. ആഡംബര വീടുകളിൽ കാണുന്നതുപോലെ കമനീയമായാണ് മുറി അണിയിച്ചൊരുക്കിയത്. അതുപോലെ കുഞ്ഞിന് സെപ്പറേറ്റ് ആയി ഒരു ബെഡ്‌സ്‌പേസും ഒരുക്കി. ബേ വിൻഡോയും ധാരാളം സ്റ്റോറേജും ഇവിടെയുണ്ട്. കൂടാതെ ഡ്രസിങ്ങ് ഏരിയയും ബാത്റൂമും അയൺ ചെയ്യാനായി ഒരു ഫോള്‍ഡിങ്ങ് ടേബിളും ഒരുക്കി.
5 കിലോവാട്ടിന്റെ സോളർ പാനലുകളും വീട്ടിൽ വച്ചിട്ടുണ്ട്. മൂന്നു ലക്ഷം രൂപ ചെലവായതിൽ എഴുപത്തിയെണ്ണായിരം സബ്സിഡിയായി തിരികെ കിട്ടി. നേരത്തെ ആറായിരം- ഏഴായിരത്തോളം രൂപ ഇലക്ട്രിസിറ്റി ബിൽ വരുമായിരുന്നു. ഇപ്പോൾ ബേസിക് ബില്ലായ 175 രൂപ മാത്രമാണ് വരുന്നത്.
ചെലവ് കുറച്ച ഘടകങ്ങൾ
- സ്ക്വയർഫീറ്റ് കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി.
- ഭിത്തി കെട്ടാൻ AAC ബ്ലോക്ക്, റൂഫ് കോൺക്രീറ്റ് ഒഴിവാക്കി.
- മൈനർ ഡാമേജുള്ള ടൈലുകൾ സ്ക്വയർഫീറ്റിന് 38 രൂപ നിരക്കിൽ ലഭിച്ചു.
- വെൽഡിങ്, കൺസ്ട്രക്ഷൻ, പെയിന്റിങ്ങ്, വയറിങ്ങ് തുടങ്ങിയവയിലെല്ലാം ലേബർ ചാർജ് കുറയ്ക്കാൻ സാധിച്ചു.
കൂടുതൽ വിശേഷങ്ങൾക്കായി വിഡിയോ കാണുമല്ലോ...
Project facts
Location- Kundara
Area- 1000 Sq.ft
Owner- Rahishad
+91 96333 28883
Budget- 15 Lakhs