തിരുവനന്തപുരം നെടുമങ്ങാടാണ് ഈ വീട്. സഹോദരനായി ആർക്കിടെക്ട് രൂപകൽപന ചെയ്ത വീടെന്ന പ്രത്യേകതയുമുണ്ട്. ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ലളിതമായി ഒരുക്കിയ വസതിയാണിത്.

തിരുവനന്തപുരം നെടുമങ്ങാടാണ് ഈ വീട്. സഹോദരനായി ആർക്കിടെക്ട് രൂപകൽപന ചെയ്ത വീടെന്ന പ്രത്യേകതയുമുണ്ട്. ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ലളിതമായി ഒരുക്കിയ വസതിയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, സ്വിമ്മിങ് പൂൾ, ഓപ്പൺ ടെറസ്, ബാൽക്കണി എന്നിവയാണ് 3416 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.

ADVERTISEMENT

രണ്ടാമത്തെ ലെവലിൽ ഒരുക്കിയ സ്വിമ്മിങ് പൂളിന് പ്രത്യേകതകൾ ഏറെയുണ്ട്. വീടിന്റെ മേൽക്കൂരയിൽ വീഴുന്ന വെള്ളമെല്ലാം പൂളിലേക്ക് എത്തും. പൂളിനോട് ചേർന്നുള്ള ജിഐ ട്രസ് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് വിരിച്ചു. 

ഡബിൾ ഹൈറ്റിൽ ഒരുക്കിയ ലിവിങ് സ്‌പേസിൽ നല്ല വിശാലത അനുഭവപ്പെടുന്നു. വെള്ള നിറത്തിലുള്ള ഭിത്തിക്കൊപ്പം സീലിങ് കോൺക്രീറ്റ് ഫിനിഷിൽ ഒരുക്കിയത് വൈരുധ്യമായ ഭംഗിയേകുന്നു. രണ്ടുനിലകളും തമ്മിൽ കണക്ട് ചെയ്യുന്ന ഇടംകൂടിയാണിത്. വശത്തായുള്ള ജാളി ഭിത്തിയും ഭംഗിനിറയ്ക്കുന്നു.

മെറ്റൽ ഫ്രയിമിലാണ് സ്റ്റെയർ. കൈവരികളിൽ മെറ്റലും ടീക്കും വിരിച്ചു.

വുഡൻ ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

ADVERTISEMENT

ഓപ്പൺ ടെറസായിരുന്നിടത്ത് ട്രസ് റൂഫിങ് ചെയ്ത് മൾട്ടി യൂട്ടിലിറ്റി ഏരിയയയാക്കിമാറ്റി. വിശാലമായ സ്‌പേസ് ബഹുവിധ ഉദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കാം. ജിം, സിറ്റിങ് സ്‌പേസ്, സ്റ്റോറേജ് എന്നിവയെല്ലാം ഇവിടെ ക്രമീകരിച്ചു.

കിടപ്പുമുറികളിൽ ഹെഡ്‌സൈഡ് ഭിത്തികൾ ഹൈലൈറ്റർ നിറംനൽകി. അപ്ഹോൾസ്റ്ററി വർക്കുമുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും അനുബന്ധമായുണ്ട്.

Project facts

Location- Nedumangad, Trivandrum

ADVERTISEMENT

Plot- 50 cent

Area- 3416 Sq.ft

Owner- Melbin Lysis

Architect- Febin Lysis

3R Architects, Nedumangad

Y.C- 2024

English Summary:

Unique Design House- Veedu Magazine Malayalam Home Tour