തൊടുപുഴയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. 10 സെന്റ് സ്ഥലത്ത് പുതിയകാല സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ആഗ്രഹം. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. പല ബോക്സുകളുടെ സങ്കലനമായിട്ടാണ് എലിവേഷൻ അനുഭവപ്പെടുക. ഓഫ് വൈറ്റ്+ ഗ്രേ നിറമാണ് പുറംഭിത്തികൾക്ക് നൽകിയത്. ചുറ്റുപാടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

10 സെന്റ് സ്ഥലത്ത് പുതിയകാല സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ആഗ്രഹം. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. പല ബോക്സുകളുടെ സങ്കലനമായിട്ടാണ് എലിവേഷൻ അനുഭവപ്പെടുക. ഓഫ് വൈറ്റ്+ ഗ്രേ നിറമാണ് പുറംഭിത്തികൾക്ക് നൽകിയത്.

thodupuzha-home-night
ADVERTISEMENT

ചുറ്റുപാടുകൾ ഹരിതാഭമായി ഒരുക്കി. റോഡ് ലെവലിൽ നിന്ന് ഉയർന്നു കിടന്ന പ്ലോട്ടിനെ മണ്ണെടുത്ത് രണ്ടു തട്ടുകളാക്കി മാറ്റി. ഡ്രൈവ് വേ, കാർ പോർച്ച് എന്നിവ താഴത്തെ തട്ടിലും വീടും ഇടങ്ങളും മുകൾത്തട്ടിലുമാണ്.

സിറ്റൗട്ടിൽ ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ നൽകി. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറി, ബാത്റൂം , ഹോം തിയറ്റർ, ഓപ്പൺ ടെറസ് എന്നിവയാണുള്ളത്.

കടുംനിറങ്ങളുടെ അതിപ്രസരം അകത്തളങ്ങളിലുമില്ല. അനാവശ്യ പാനലിങ്, അലങ്കാര വർക്കുകളുമില്ല.

കസ്റ്റമൈസ് ഫർണിച്ചറാണ് ഫോർമൽ ലിവിങ് അലങ്കരിക്കുന്നത്. ഒരുഭിത്തി സിമന്റ് ടെക്സ്ചറിൽ ഹൈലൈറ്റ് ചെയ്തു. ഇവിടെനിന്ന് പ്രവേശിക്കുന്നത് ഓപ്പൺ ഹാളിലേക്കാണ്. ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവയെല്ലാം ഈ ഹാളിന്റെ ഭാഗമാണ്. അതിനാൽ ഇവിടേക്ക് കടക്കുമ്പോൾ നല്ല വിശാലത അനുഭവപ്പെടുന്നു.

ADVERTISEMENT

ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. 6 സീറ്റർ കസ്റ്റമൈസ്ഡ് ഡൈനിങ് ടേബിൾ ഒരുക്കി. ഡൈനിങ്ങിൽനിന്ന് ഡോർ വഴി പാറ്റിയോയിലേക്ക് ഇറങ്ങാം.

എല്ലാ കിടപ്പുമുറികളും ലളിതസുന്ദരമായി ഒരുക്കി.  മാസ്റ്റർ ബെഡ്‌റൂമിൽ നിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി പാറ്റിയോ സ്‌പേസിലെത്താം. ഇവിടെ മെറ്റാലിക് ഫർണിച്ചർ സ്ഥാപിച്ചു.

മൾട്ടിവുഡിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റാണ്. ബാക്സ്പ്ലാഷിൽ സിമന്റ് ടെക്സ്ചർ ചെയ്തത് വ്യത്യസ്തമായിട്ടുണ്ട്.

ആഗ്രഹിച്ച പോലെ കാറ്റും വെളിച്ചവും നന്നായി വീടിനുള്ളിൽ ലഭിക്കുന്നുണ്ട്. പകൽ സമയത്ത് ലൈറ്റിടേണ്ട ആവശ്യമില്ല. വീട് കാണാനെത്തിയവരും ഹാപ്പി ഞങ്ങളും ഹാപ്പി.

ADVERTISEMENT

Project facts

Location- Thodupuzha

Plot- 10 cent

Area- 3000 Sq.ft

Owner- Amjath

Architect- John Sebastian

Volks Architects, Thodupuzha

Y.C- 2024

English Summary:

Contemporary House with Elegant Interiors- Veedu Magazine Malayalam

Show comments