Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 അടി നടന്നാൽ കടലിൽ വീഴും! ഇത് ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!

smallest-island

ദ്വീപിൽ താമസിക്കുന്നതിനെ പറ്റി നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു സുന്ദരൻ ദ്വീപിൽ അതിനേക്കാൾ സുന്ദരമായൊരു കൊച്ചുവീടുണ്ടാക്കി താമസിക്കുക എന്നത് എത്ര രസകരമായ കാര്യമാണ്. ആ ദ്വീപിൽ നിങ്ങൾ ഒറ്റക്കാണ് എങ്കിലോ? അതായത് ആ ദ്വീപിൽ ആകെ ഉള്ള ഒരു വീട് നിങ്ങളുടേത് മാത്രമാണ് എങ്കിലോ? അത്ഭുതപ്പെടാൻ ഒന്നുമില്ല. അങ്ങനെയും ഒരു ദ്വീപ് ഉണ്ട്.

അമേരിക്കയിലെ ന്യൂയോർക് സംസ്ഥാനത്തുള്ള അലക്‌സാൻഡ്രിയ ബേ എന്ന കടലിലാണ് ജസ്റ്റ് റൂം ഇനഫ് എന്ന  ഈ കുഞ്ഞൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്. കഷ്ടിച്ച് ഒരു ടെന്നീസ് കോർട്ടിന്റെ വലുപ്പം മാത്രമാണ് ലോകത്തെ തന്നെ ഏറ്റവും ചെറിയ ദ്വീപ് എന്നറിയപ്പെടുന്ന ഈ ദ്വീപിനുള്ളത്. ഇവിടെയുള്ളതാകട്ടെ ഒരു ഒറ്റമുറി വീടും ഒരു മരവും മാത്രം. 

Just-room-enough-island

വീട്ടിൽ നിന്നും ഇറങ്ങി മുറ്റത്ത് ഒന്ന് നടക്കാം എന്ന് കരുതിയാൽ കൃത്യം പത്താമത്തെ അടി ചെന്ന് വയ്ക്കുന്നത് കടലിൽ ആയിരിക്കും. ഈ പ്രവിശ്യയിൽ കാണപ്പെടുന്ന ആയിരക്കണക്കിന് ദ്വീപുകളിൽ ഒന്നാണ് ഈ കുഞ്ഞൻ ദ്വീപ്. വലുപ്പക്കുറവിനൊപ്പം സൗന്ദര്യം കൂടി ഇഴചേർന്നപ്പോഴാണ് ദ്വീപ് ശ്രദ്ധിക്കപ്പെട്ടത്. 

ഇപ്പോൾ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഹോളിഡേ സ്പോട്ട് കൂടിയാണ് ഈ ദ്വീപ്. 1864 ചെറുദ്വീപുകളാണ് ഇവിടെയുള്ളത്. വർഷങ്ങൾക്ക് മുൻപ് ഈ ദ്വീപ് ഹബ് ഐലൻഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1950 മുതൽ ഹബ് ഐലൻഡ് എന്നത് സൈസ് ലാൻഡ് ആയി. അവിടെ നിന്നും ഏറെ കാലം കഴിഞ്ഞാണ്  പുതിയ പേരിലേക്ക് ചേക്കേറിയത് എന്ന് പറയപ്പെടുന്നു. 

just-room-island-aerial-view

ഒരിക്കൽ ഈ ദ്വീപിൽ എത്തിച്ചേർന്ന ഒരു കുടുംബമാണ് ദ്വീപിന്റെ മുറ്റത്തായി ആ മരം നട്ടത്. 3300  ചതുരശ്ര അടി വിസ്തീർണമാണ്‌ ഈ ദ്വീപിനു ആകെയുള്ളത്. മനുഷ്യവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഈ കുഞ്ഞൻ ദ്വീപ് കയറിപ്പറ്റി കഴിഞ്ഞു.