Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തടി'മിടുക്ക്

plywood-shop-calicut-exhibits പഴയ ഒരു വലിയ മരം മുഴുവനായി ഉപയോഗിച്ചാണ് കടയുടെ ഭൂരിഭാഗം ഇന്റീരിയറും ചെയ്തിരിക്കുന്നത്.

വീടുകൾ മാത്രമല്ല വാണിജ്യ സ്ഥാപങ്ങളും ആകർഷകമായി അണിയിച്ചൊരുക്കുന്നതാണ് ഇപ്പോൾ ട്രെൻഡ്. ആദ്യ കാഴ്ചയിൽ തന്നെ ഉപഭോക്താക്കളുടെ കണ്ണുകളെ അപഹരിക്കാൻ കഴിയുന്ന ഘടകങ്ങൾ കലാപരമായി വിന്യസിക്കുകയാണ് ഇവിടെ പ്രധാനം. കോഴിക്കോട് ജില്ലയിലെ കല്ലായി മാങ്കാവ് റൂട്ടിലാണ് എംകെ വെനീർ പ്ലൈവുഡ്‌സിന്റെ ഷോറൂം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഗ്രീൻ ഡെക്കർ വുഡിന്റെ വലിയ ഷോറൂമുകളിൽ ഒന്നാണിത്. ഏകദേശം 1500 ചതുരശ്രയടിയിലാണ് കട ഒരുക്കിയത്.

plywood-shop-calicut-interior

പരിസ്ഥിതി സൗഹൃദ നിർമാണവസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. എക്സ്പോസ്ഡ് സിമന്റ് വോൾ, വുഡൻ- സിമന്റ് ഫിനിഷ് തുടങ്ങിയവയെല്ലാം എക്സ്റ്റീരിയറിൽ കാണാം.

പഴയ ഒരു വലിയ മരം മുഴുവനായി ഉപയോഗിച്ചാണ് കടയുടെ ഭൂരിഭാഗം ഇന്റീരിയറും ചെയ്തിരിക്കുന്നത്. റിസപ്‌ഷൻ, സിറ്റിങ്, സീലിങ്, ടേബിൾ ടോപ്, ഫർണിച്ചറുകൾ എന്നിവയെല്ലാം ഈ തടിയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചാണ് നിർമിച്ചത്. റിസപ്‌ഷൻറെ പിന്നിലുള്ള ഭിത്തിയിൽ വുഡൻ ടെക്ച്ചറിൽ പാനലിങ് ചെയ്തത് കാണാൻ ഭംഗിയാണ്. ഓഫിസ് ഏരിയ ഗ്ലാസ് പാനലിങ് ചെയ്തു വേർതിരിച്ചു.

plywood-shop-calicut-reception

ദീർഘചതുരാകൃതിയിലുള്ള ഒരു തടിയുടെ പാനലിങ് വർക്ക് ആണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഇതിനുള്ളിൽ ജിഐ പില്ലറുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. റസ്റ്റിക് ഫിനിഷുള്ള ഫ്ലോറിങ്ങാണ് അകത്തു നൽകിയത്. കടയുടെ ഒരുവശം മുഴുവൻ വുഡൻ ഫ്ളോറിങ് ചെയ്തു. ഇവിടെ സിറ്റിങ് സ്‌പേസും നൽകിയിട്ടുണ്ട്. ഓരോ ഇടങ്ങൾക്കും വ്യക്തമായ വേർതിരിവ് നൽകി ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. വാം ടോൺ ലൈറ്റിങ് ഇന്റീരിയറിനു പിന്തുണയേകുന്നുണ്ട്.

plywood-shop-calicut

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Type- Commercial Shop, MK Veneer & Plywoods, 

Location- Mankav, Calicut

Area- 1500 SFT

Owner- Ashiq Rahman

Designer- Muhammed Muneer

Nufail- Muneer Associates

Mob- 9847249528