Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 ലക്ഷത്തിന് പുതിയ ഓഫിസ് ഒരുക്കിയപ്പോൾ!

3-lakh-office-reception പരിമിതികളിൽ നിന്നും സാധ്യതകൾ കണ്ടെത്തി ഡിസൈൻ ചെയ്തതാണ് ഈ ഓഫിസിനെ ശ്രദ്ധേയമാക്കുന്നത്.

ഡിസൈനർ തന്റെ തന്നെ ഓഫിസ് ഒന്ന് പൊടി തട്ടിയെടുത്ത കഥയാണിത്. വടകര ജെ ടി റോഡിലാണ് ആർക്കിടെക്ട് ജുനൈദിന്റെ ഓഫിസ് പ്രവർത്തിക്കുന്നത്.  മുന്‍പ് സിവിൽ സപ്ലൈസ് ഓഫിസ് പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിന്റെ പഴയ അവസ്ഥ പരിതാപകരമായിരുന്നു. കാലപ്പഴക്കത്തിന്റെ ബലഹീനതകളും സ്ഥലപരിമിതിയും എല്ലാം വീർപ്പുമുട്ടിക്കുന്ന ഓഫിസ്. എന്നാൽ പിന്നെ ചെലവ് കുറച്ച് ഓഫിസ് ഒന്ന് മിനുക്കിയെടുക്കാം എന്ന് ഡിസൈനർ തീരുമാനിച്ചു. ടോയ്‌ലറ്റും പുത്തൻ വയറിങ്ങുമടക്കമുള്ളവ ചേർത്ത് മൂന്നു ലക്ഷം മാത്രം രൂപ ചെലവിട്ടാണ് ഓഫിസ് പുതിയ കാലത്തേക്ക് മാറ്റിയെടുത്തത്. 

3-lakh-office

450 ചതുരശ്രയടിയാണ് വിസ്തീർണം. ഗ്രേ നിറത്തിലാണ് ഇന്റീരിയർ. റിസപ്ഷനിലെ സീറ്റിങ്ങും ചുമരുകളും പാർട്ടിഷനും ഈ നിറമാണ് നൽകിയിരിക്കുന്നത്. കെട്ടിടത്തിന്റെ ചുമരിന്റെ പോരായ്മകൾ മറയ്ക്കുന്നതിനാണ് ഈ നിറം തിരഞ്ഞെടുത്തത്. കയറു കൊണ്ടുള്ള കരവിരുതാണ് ഇന്റീരിയറിലെ താരം. ഓഫിസിന്റെ റിസപ്‌ഷൻ മുതൽ തുടങ്ങുന്നു കയറിന്റെ സാന്നിധ്യം. ജിപ്സം ഫോൾസ് സീലിങ്ങിന് പകരം കയറുകൊണ്ടുള്ള സീലിങ് നൽകിയത് ശ്രദ്ധേയമാണ്. ചെലവും കുറയ്ക്കാൻ ഇത് സഹായകരമായി.

3-lakh-office-conference

എൽ ഷേപ്പിലാണ് കയറിന്റെ ഡിസൈൻ. മൂന്നു കോർണറിലുമായി മെറ്റൽ റോഡുപയോഗിച്ചാണ് കയര്‍ ഉറപ്പിച്ചുനിർത്തിയിരിക്കുന്നത്. പുറത്തുനിന്നുവരുന്ന തണുത്തകാറ്റ് കയറിനിടയിലൂടെ ഓഫിസിന്റെ മറ്റു ഭാഗങ്ങളിലെത്തുമെന്നതിനാലാണ് ഈ രീതി പിന്തുടരുന്നത്. ഓഫിസിൽ നൽകിയിരിക്കുന്ന ഹാങ്ങിങ് ലൈറ്റുകൾക്ക് ഫ്രെയിമായി നൽകിയിരിക്കുന്നത് കയറ് തന്നെയാണ്. മൂന്നു കോർണറിലുമായി മെറ്റൽ റോഡുപയോഗിച്ചാണ് കയര്‍ ഉറപ്പിച്ചുനിർത്തിയിരിക്കുന്നത്. 

3-lakh-office-cabin

മിനിമൽ ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്. ഓഫിസ് കം മീറ്റിങ് റൂമും സ്റ്റുഡിയോ റൂമും ഇതിനുദാഹരണമാണ്. സാധാരണ ഫർണിച്ചർ തന്നെയാണിവിടെ. ഓഫിസ് റൂമിൽ ഭിത്തിയിലുണ്ടായ ഷെൽഫ് ക്രോക്കറി വയ്ക്കുന്നതിന് ഉപയോഗപ്പെടുത്തി. റിസപ്ഷനില്‍ നിന്ന് സ്റ്റുഡിയോ റൂമിലേക്കും ഓഫിസ് റൂമിലേക്കും കടക്കുന്ന ചെറിയ വരാന്തയുടെ ഒരുവശത്തെ ഭിത്തിയിൽ ഗ്രീനിഷ് ഷെയ്ഡോഡുകൂടിയ ടെക്സ്ചർ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഫ്ലോറിങ് സിമന്റു കൊണ്ടുതന്നെയാണ്. പഴയ ഫ്ലോറിന് മുകളിൽ കൂടി ഒരു ലെയർ സിമന്റ് കൂടി നൽകി പുതുമ നൽകിയിട്ടുമുണ്ട്.

office-partition

ചുരുക്കത്തിൽ പരിമിതികളിൽ നിന്നും സാധ്യതകൾ കണ്ടെത്തി ഡിസൈൻ ചെയ്തതാണ് ഈ ഓഫിസിനെ ശ്രദ്ധേയമാക്കുന്നത്.

Architect Junaid- 9497720875